ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/പഠനോപകരണ നിർമാണ ശിൽപശാല
കുട്ടികൾക്ക് കരുതലായി അമ്മമാരുടെ ശില്പശാല
ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കൾക്ക് വേണ്ടിയാണ് സചിത്രം എന്ന് പേരിട്ട വേറിട്ടൊരു രക്ഷകർതൃ ശില്പശാല സംഘടിപ്പിച്ചത്. ഒന്ന് രണ്ട് ക്ലാസുകളിൽ കുട്ടികൾക്ക് ലഭിക്കേണ്ട ഭാഷാ അനുഭവങ്ങളാണ് ശില്പശാല ചർച്ചചെയ്തത്. ക്ലാസ് മുറിയിൽ ആശയ അവതരണ രീതിയിലൂടെ കുട്ടികളുടെ ഭാഷാശേഷികളുടെ വികാസം ലക്ഷ്യമിട്ട് അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കേണ്ട പുസ്തകത്തിൻറെ രീതിശാസ്ത്രം ശില്പശാലയിൽ പരിചയപ്പെടുത്തി പാഠപുസ്തകത്തിലെ കുഞ്ഞു കഥകളും കുട്ടിക്കവിതകളും പൂക്കളെയും നിറങ്ങളെയും ചുറ്റുപാടിനെയും കഥാപാത്രങ്ങൾ ആക്കി തയ്യാറാക്കുന്ന സചിത്ര പുസ്തകങ്ങളിലേക്കുള്ള ചിത്രങ്ങൾ വരച്ചും കടലാസ് രൂപങ്ങൾ നിർമ്മിച്ചുമാണ്. സചിത്ര പുസ്തകം തയ്യാറാക്കുന്നത് ഇതിനാവശ്യമായ സാമഗ്രികൾ രക്ഷിതാക്കൾ നിർമ്മിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു എസ്എംസി ചെയർമാൻ പ്രവീൺകുമാർ ഹെഡ്മാസ്റ്റർ അധ്യാപിക ബിന്ദു എന്നിവർ നേതൃത്വം നൽകി അധ്യാപിക ബിന്ദു എന്നിവർ നേതൃത്വം നൽകി.