ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം
വിദ്യാരംഗം -സാഹിത്യസമാജം
എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.
2023 സാഹിത്യ സമാജം നടത്തിയ ആഴ്ചവട്ടം പരിപാടി
ജൂൺ
1. ജൂൺ- 19 - തിങ്കൾ - വായന ദിനം * വായന ദിന- സന്ദേശം * പക്ഷിക്കൂട്ടം മാസികയുടെ വാർഷികപ്പതിപ്പ് പ്രകാശനം
2. ജൂൺ-20 ചൊവ്വ മുതൽ 23
വെള്ളി വരെ - വായന വാരാചരണം 20- ചൊവ്വ -പുസ്തകാസ്വാദന സദസ്സ് 21 - ബുധൻ - കവിതയരങ്ങ് 22 - വ്യാഴം - കവിയരങ്ങ് (സ്വന്തം കവിത ) 23 - വെള്ളി - പുസ്തക പ്രദർശനം ( സ്കൂൾ ലൈബ്രറിയിൽ പുതുതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം)
3. ജൂൺ-30 (വെള്ളി)
സാഹിത്യ സമാജം - ആഴ്ചവട്ടം - മഴക്കവിതകൾ
ജൂലൈ
1. ജൂലൈ .5 - ബുധൻ
ബഷീർ ദിനം ബഷീർ - സ്മൃതി ഡോക്യുമെന്ററി ( പ്രശസ്ത വ്യക്തികളുടെ ഓർമ്മകൾ) എല്ലാ ക്ലാസ്സ് മുറിയിലും പ്രദർശിപ്പിക്കുന്നു)
2. ജൂലൈ 14 വെള്ളി
സാഹിത്യ സമാജം - ആഴ്ചവട്ടം - നാടൻ പാട്ട്
ആഗസ്റ്റ്
1. ആഗസ്റ്റ് 4 വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം ദേശഭക്തി ഗാനം
2. ആഗസ്റ്റ് 17 ചിങ്ങം 1 കർഷക
ദിനം ആഴ്ചവട്ടം - കൃഷിപ്പാട്ട്, നാടൻ പാട്ട്, ഓണപ്പാട്ട്
സെപ്തംബർ
1. സെപ്തംബർ 8 വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം മാപ്പിളപ്പാട്ട്
2.സെപ്തംബർ 29 വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം ചിത്ര പ്രദർശനം - കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം.
ഒക്ടോബർ
1. ഒക്ടോബർ .6 - വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം സംഘഗാനം : ഗാന്ധി കവിതകൾ.
2.ഒക്ടോബർ . 20- വെള്ളി സാഹിത്യ സമാജം -ആഴ്ചവട്ടം
വൃദ്ധദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലും ചലച്ചിത്ര പ്രദർശനം : ദി ബ്രിഡ്ജ്
നവംബർ
1. നവംബർ 1 കേരളപ്പിറവി
*കൂട്ടത്തിരുവാതിര പെൺകുട്ടികളുടെ (കേരളീയ വേഷം) സംഘത്തിരുവാതിര.
2. നവംബർ 17 വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം * നുണക്കഥയരങ്ങ് ഡിസംബർ
1. ഡിസംബർ 8- വെള്ളി സാഹിത്യ സമാജം -ആഴ്ചവട്ടം
ക്രിസ്തുമസ്സ് ഗീതങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച -സർഗോത്സവം 2023 എന്ന പരിപാടിയിൽ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം -അഭിഷേക് എം.
കഥാ രചന മലയാളം : അൽ അഫ്രാദ് രണ്ടാം സ്ഥാനം
- വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച -സർഗോത്സവം 2023 എന്ന പരിപാടിയിൽ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം -അഭിഷേക് എം.