2022-23 വരെ2023-242024-25

ജൂൺ 21 ന് യോഗദിനത്തിൽ ഗോപകുമാർ സാറിൻറെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിന് ഇന്ന് യോഗ പരിശീലനവും സ്കൂൾ അസംബ്ലിയിൽ യോഗ സന്ദേശവും നൽകി കുട്ടികൾക്ക് ചെറിയ .ചെറിയ എക്സർസൈസുകൾ പരിചയപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം കല്ലൂിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ ചന്തുകൃഷ്ണ നിർവഹിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . ശ്രീമതി ശ്യാമളകുമാരി വിത്ത് വിതരണം നിർവഹിച്ചു. ഹരിത കർമ്മ സേനാഗം ശ്രീമതി രശ്മി പി നായർ കുട്ടികൾക്ക് പ്ലാസ്റ്റിക് ക്യാമ്പസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി സി എഫ് സി ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ മുരളീധരൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ ധരണം ചെയ്തു വൃക്ഷത്തൈകൾ നട്ടു.

പ്രവേശനോത്സവം

ജൂൺ 1 രാവിലെ 9 15ന് ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .ബിഗ് സ്ക്രീനിൽ സംസ്ഥാനതല ഉദ്ഘാടനം ദർശിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപക ശ്രീകല ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു വിൻസൻറ് എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചന്തു കൃഷ്ണ അധ്യക്ഷത വഹിച്ചു സാമൂഹ്യ പ്രവർത്തകൻ ശ്രീ റോബർട്ട് സോങ് ഡോ. കുറുപ്പിൻറെ മരുമകൾ ശ്രീമതി പത്മകുമാരി എന്നിവ സംബന്ധിച്ചു സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച യൂണിഫോം സംഭാവനയായി നൽകി. വിദ്യാർഥികൾ സംഭാവന ചെയ്ത പെൻസിൽ തുടങ്ങിയവർ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായി സംഭാവന ചെയ്ത നോട്ട്ബുക്കുകൾ വിതരണം ചെയ്തു .കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു പി ടിഎ അംഗങ്ങൾ സമാഹരിച്ച് കളിക്കോപ്പുുകൾ കുട്ടികൾക്ക് നൽകി.