ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2025-26
2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ വാർഡ് മെമ്പർ ചന്തുകൃഷ്ണ ഉത്ഘാടനം നിർവ്വഹിച്ചു .സാമൂഹ്യ പ്രവർത്തകൻ റോബർട്ട് സാം , സ്കൂളിൻറെ അഭ്യുദ്യകാംക്ഷികളായ ബഹുമാന്യരായ പത്മകുമാടീരി, കൃഷ്ണകുമാരി പി ടി എ പ്രസിഡൻ്‍റ് സെറിന എന്നിവർ പങ്കെടുത്തു. എച്ച് എം ശ്രീലേഖ ടീച്ചർ അധ്യക്ഷത വഹിച്ചു. ആർപ്പിസ്റ്റാഫ് സെക്രട്ടറി ആരിഫ് സ്വാഗതവും റസിയ ടീച്ചർ നന്ദിയും പ്രകടിപ്പിച്ചു. അക്ഷരദീപം തെളിയിക്കാൻ അക്ഷരത്തൊപ്പി അണിയൽ, പഠനോപകരണ വിതരണം, മധുര വിതരണം തുടങ്ങിയ പരിപാടികളോട് ആഘോഷത്തോടെ പ്രവേശനോത്സവം സമാപിച്ചു.

