ജി.എച്ച്.എസ്.എസ്. കോറോം/ഹയർസെക്കന്ററി

14:30, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്

മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ രണ്ട് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. പിന്നീട് ഒരു ഹ്യൂമാനിറ്റീസ് (സോഷ്യോളജി), കോമേഴ്സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) ബാച്ചുകൾ കൂടി അനുവദിക്കപ്പെട്ടു. നിലവിൽ 4 ബാച്ചുകളിലായി 347 കുട്ടികൾ പഠിക്കുന്നു. സയൻസിൽ 100%വും, കൊമേഴ്സിൽ 93.4%വും, ഹ്യൂമാനിറ്റീസിൽ 57.5%വും 14ഫുൾ A+ നേടാൻ 2020-ൽ സാധിച്ചിട്ടുണ്ട്. 2020-2021 വർഷത്തിൽ സയൻസ്ബാച്ച് 100% തന്നെ നിലനിർത്തി ഹ്യൂമാനിറ്റീസ് 76%വും കൊമേഴ്സിൽ 97%വും നേടാൻ സ്കൂളിന് സാധിച്ചു എന്നുള്ളത് നമ്മുടെ ഊർജ്ജസ്വലതയുടെ ചിഹ്നമാണ്.

നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HSS വിഭാഗം