ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ചരിത്ര മാളിക സന്ദർശിച്ചു

13:56, 3 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ചരിത്ര മാളികയിലെ ക്യൂറേറ്റർ അഭിലാഷ് കുമാർ കുട്ടികളോട് സംവദിക്കുന്നു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ചരിത്ര മാളിക സന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ചരിത്ര മാളിക സന്ദർശിച്ചു. നാടിന്റെ ചരിത്രം, സംസ്ക്കാരം, പുരാതന സാഹിത്യം എന്നിവയുടെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന അമരവിളയിലെ ചരിത്ര മാളികയിലെത്തിയപ്പോൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളിലെ കൂട്ടുകാർക്ക് ആഹ്ലാദവും വിസ്മയവും . നാലു മണിക്കൂറോളം കുട്ടികൾ ഇവിടെ ചെലവഴിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചരിത്ര മാളിക സന്ദർശനത്തിനെത്തിയത്. ചരിത്രാതീതകാലത്തെ ആയുധങ്ങൾ, ഗൃഹോപകരണങ്ങൾ, അളവു പാത്രങ്ങൾ, വിളക്കുകൾ, ഫർണിച്ചറുകൾ, ചികിത്സാ രീതികൾ എന്നിവ കുട്ടികൾ നേരിട്ടു മനസിലാക്കി. യുപി വിഭാഗത്തിലെ 40 കുട്ടികളാണ് ക്യാമ്പംഗങ്ങൾ. ക്യാമ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ കളിമൺ ശില്പശാല, ടി.വി. അവതാരക ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ ബലൂൺ ആർട്ട്, അനാമിക അജിത്തിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം, വിവിധ സ്ഥലങ്ങളിൽ സന്ദർശനം  എന്നിവയും നടന്നു. ഹെഡ് മാസ്റ്റർ  എ.എസ്.മൻസൂർ, അധ്യാപകരായ പ്രിയാകുമാരി, സ്വപ്നകുമാരി , അജയ് കുമാർ, അബ്ദുൽ ഷുഹൂദ്, ബിന്ദു, രമ്യ , അനൂപ് എന്നിവരും കുട്ടികളെ അനുഗമിച്ചു. ക്യൂറേറ്റർ അഭിലാഷ് കുമാറിന് നേമം ഗവ.യു.പി എസിന്റെ ഉപഹാരം എസ്. പ്രേംകുമാർ സമ്മാനിച്ചു.

ചരിത്ര മാളികയിലെ ക്യൂറേറ്റർ അഭിലാഷ് കുമാർ കുട്ടികളോട് സംവദിക്കുന്നു.