ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/കടൽ വീട്ടിൽ കവിക്കൊപ്പം

16:19, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (''''വൈശാഖി മാഷിന്റെ ജന്മദിനമാഘോഷിച്ച് കൂട്ടിക്കൂട്ടം''' സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി നടന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി കവിയെ കാണാനെത്തിയ ക്യാമ്പംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വൈശാഖി മാഷിന്റെ ജന്മദിനമാഘോഷിച്ച് കൂട്ടിക്കൂട്ടം

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി നടന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി കവിയെ കാണാനെത്തിയ ക്യാമ്പംഗങ്ങൾ ജന്മദിനം ആഘോഷിച്ചു. കവിയും അധ്യാപകനും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി മാഷിന്റെ വീട്ടിൽ 'കടൽ വീട്ടിൽ കവിയ്ക്കൊപ്പം' എന്ന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പംഗങ്ങളായ 40 കുട്ടികളും അധ്യാപകരും കരുംകുളത്തെ കവിയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളോടൊപ്പം കേക്കു മുറിച്ചും കവിത ചൊല്ലിയും കൂട്ടുകാരും മാഷിന്റെ ജന്മദിനാഘോഷത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ ജന്മദിന സമ്മാനം കൈമാറി. എസ്.എം സി ചെയർമാൻ എസ് പ്രേംകുമാർ, അധ്യാപകരായ കെ. ബിന്ദു പോൾ, പ്രിയ കുമാരി , നൗഷാദ്, സ്വപ്നകുമാരി, രമ്യ , സന്ധ്യ, ഷുഹൂദ്, ബിപിൻ ലാൽ, എസ്.എം.സി രാജേഷ് എന്നിവർ പങ്കെടുത്തു.