47098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47098
യൂണിറ്റ് നമ്പർLK/2018/47098
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർമുഹമ്മദ് മിർസാ
ഡെപ്യൂട്ടി ലീഡർതജ്വീദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൂറുദ്ധീൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിന്ധു
അവസാനം തിരുത്തിയത്
25-11-202347098

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)

കൊടിയത്തൂർ: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർലും പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. ഡിജിറ്റൽ മാഗസിൻ "ഋതം"ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൂറുദ്ധീൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സിന്ധു നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ.

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ് PTMHSS KODIYATHUR.



 
ലിറ്റിൽ കൈറ്റ്സ് ബോർഡ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍. ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.

ഉപതാളുകൾ

ചിത്രശാല| വാർത്ത| ബാച്ച് ഫോട്ടോ|