ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.

സ്വാഗതം : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), അധ്യക്ഷൻ : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), ആശംസ : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC  vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA  vice president)

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.

 
പ്രവേശനോത്സവം ക്ലാരിയിൽ
 
കുട്ടികൾക്കിടയിലൂടെ
 
പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു

ലോക പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിന പോസ്റ്റർ
 
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.

 
വൃക്ഷത്തൈ നടുന്നു


ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി യു പി എസ് ക്ലാരിയിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സീ ഫുഡ് ഫെസ്റ്റ് നടത്തി. വ്യത്യസ്തമാർന്ന വിവിധയിനം ഭക്ഷ്യ വസ്തുക്കൾ സ്കൂളിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്തു.

 
sea food fest poster
 
സമുദ്ര വിഭവങ്ങളുടെ പ്രദർശനം
 
സമുദ്ര വിഭവങ്ങളുടെ പ്രദർശനം
 
സമുദ്ര വിഭവങ്ങളുടെ പ്രദർശനം
 
സമുദ്ര വിഭവങ്ങളുടെ പ്രദർശനം
 
സമുദ്ര വിഭവങ്ങളുടെ പ്രദർശനം





മലപ്പുറം ജില്ലാ രൂപീകരണ ദിനം.

 
ചുമർപത്രിക
 
ചുമർപത്രിക വിജയികൾ

മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു.




റേഡിയോ ക്ലാരി

 
റേഡിയോ ക്ലാരി

ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.



വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം.

 
വിദ്യാരംഗം
 
വിദ്യാരംഗം

ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും പെരുവള്ളൂർ ഗവ: എച്ച് എസ് എസിലെ അദ്ധ്യാപകനും ആയ ശ്രീ. ഗിരീഷ് നിർവ്വഹിച്ചു. നാടൻ പാട്ടുകൾ പാടിയും പറഞ്ഞും ഗിരീഷ് സർ കുട്ടികൾക്ക് ആവേശം പകർന്നു.

സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023)

ജി യു പി എസ്  ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്.

വായന വാരാചരണം (19-06-2023)

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023).

ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.

സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023).

ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു. 

അന്താരാഷ്ട്ര യോഗ ദിനം (21-06-2023)

അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO,  NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ  ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു.

സോഷ്യൽ സയൻസ്  ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023)

ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ,  ജയശ്രീ ടീച്ചർ,  ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.