25041ഓർഡിനോകിറ്റുകളുടെ പരിചയപ്പടുത്താൽ
വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്.റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യംചെയ്യുന്നസാങ്കേതികവിദ്യയുടെ ശാഖയാണ്
റോബോട്ടിക്സ്.റോബോട്ടിക്സിന്റെ അടിസ്ഥാനകാര്യങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും.
തന്ത്രപരമായ ഗണിതശാസ്ത്രം,ചിന്ത,എഞ്ചിനീയറിങ്,ലക്ഷ്യബോധമുള്ള ചിന്ത ആശയവിനിമയ തുടങ്ങിയ കഴിവുകൾ,വൈജ്ഞാനിക
വികസനം ശക്തിപ്പെടുത്തുന്നതിന് റോബോട്ടിക്സ് പഠനം സഹായകരമാവുന്നു.
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിചു കുട്ടികൾ മാജിക് വേസ്റ്റ് ബാസ്കറ്റ് ,ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം തുടങ്ങിയവ പ്രദർശിപ്പിച്ചിരുന്നു സെൻസറുകളെക്കുറിച്ചും കുറിച്ചും ഓർഡിനോ കിറ്റുകളെക്കുറിച്ചും കോഡിങ്ങിനെ കുറിച്ചും വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് ഒരു ധാരണ ഉണ്ടാക്കാൻ ലിറ്റിൽ കൈറ്സ് അംഗങ്ങൾ തീരുമാനിച്ചു .ഇതനുസരിച്ചു അവർക്കു എൽ കെ ക്ളാസ്സുകളിൽ ലഭിച്ച പരിശീലനം അനുസരിച്ചു ഒരു ട്രാഫിക് സിഗ്നൽ ഉണ്ടാക്കുകയും അത് ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു .അത് ഉണ്ടാക്കാൻ അവർ അനുവർത്തിച്ച രീതി അവർ ക്ലാസ്സുകളിൽ വിശദീകരിച്ചു .കോഡിങ്ങിനെക്കുറിച്ചും വിശദീകരണം നൽകി .ക്ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നു അധ്യാപകരും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ പ്രവർത്തങ്ങൾ വീക്ഷിച്ചു .ക്ളാസുകളിലെ മറ്റു കുട്ടികൾക്കും ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു ഒൻപതാം ക്ളാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ, അലോന, റോസ്മേരി, അലീന ,ജാനെറ്റ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്