വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ദിനാചരണം
പ്രവേശന ഉത്സവം 2023-24
1/6/2023 വിമല ഹൃദയ സ്കൂളിൽ വച്ച് കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവം ആരംഭിച്ചു. നവാഗതരായ കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണമാണ് സ്കൂൾ നൽകിയത്. കുട്ടികൾക്ക് മധുരം വിതരണം നൽകി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിക്ലാസ് ടീച്ചർസ് അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ച പ്രോഗ്രാംസിൽ വിശിഷ്ടരായ പല വ്യക്തികളും സദസ്സിനെ അലങ്കരിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റോയ് സാർ,ഹെഡ് മിസ്ട്രസ് ജൂഡിത് ലത ടീച്ചർ, നൗഷാദ് സാർ,കുരീപ്പുഴ ശ്രീകുമാർ സാർ,പി ടി എ പ്രസിഡന്റ് ഹംബ്രി സാർ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടന കർമ്മം കുരീപ്പുഴ ശ്രീകുമാർ സാർ നിർവഹിച്ചു .കുട്ടികൾക്ക് വളരെ മനോഹരമായ പ്രസംഗങ്ങളിലൂടെയും രസകരമായ അനുഭവ കഥകളിലൂടെയും ഒരു പുതിയ സ്കൂളാണ് അവർ തുറന്നു കൊടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ ഈ സ്കൂള് നടത്തുന്ന പുരോഗതികളെപ്പറ്റിയും വിജയപഥങ്ങളെ പറ്റിയും വളരെ മനോഹരമായ ഒരു പ്രസംഗം തന്നെ റോയ് സാർ നടത്തുകയുണ്ടായി. അതിനുശേഷം വിമലഹൃദ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തവും, ഗാനാലാപനവും ഉണ്ടായിരുന്നു.പ്രോഗ്രാം അവസാനിച്ചതിനുശേഷം അഞ്ചാം ക്ലാസിലെ ഓരോ ഡിവിഷനിലെയും കുട്ടികളെ അതാത് ക്ലാസ് ടീച്ചർ പേര് വിളിച്ച് അവരുടെ ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി. കൃത്യം പതിനൊന്നരയോടെ കൂടി പ്രോഗ്രാം സുകൾ എല്ലാം തന്നെ അവസാനിക്കുകയുണ്ടായി. പ്രവേശനോത്സവദിനത്തിൽ ഉച്ചയ്ക്ക് 12.30 ന് ദേശീയ ഗാനത്തോട് കൂടി കുട്ടികളുടെ ക്ലാസ്സ് അവസാനിക്കുകയുണ്ടായി.
ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി
ജൂലൈ 31 പ്രേംചന്ദ് ജയന്തി
ജൂലൈ 31ന് ഹിന്ദി ഉപന്യാസ് സമ്രാട്ട് മുൻഷി പ്രേംചന്ദിന്റെ ജന്മദിന ആഘോഷം സമുചിതമായി ആഘോഷിച്ചു. എച്ച് എം സിസ്റ്റർ ഫാൻസിനെ മേരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായ ശ്രീ പാട്രിക് മാൽക്കം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസ അർപ്പിച്ചു. പ്രേം ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കുട്ടികൾക്കായുള്ള കവിതാരചന,കഥാ രചന,ഉപന്യാസ രചന,ക്വിസ് മത്സരം തുടങ്ങിയിനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും നടത്തുകയുണ്ടായി. ശേഷം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനാചരണം
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ്
ചന്ദ്രയാൻ 3
-
ചന്ദ്രയാൻ 3 ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നു
സെപ്റ്റംബർ 14 ഹിന്ദി ദിനം.
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു.
നവംബർ 1
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള വിഭാഗം വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിദ്യാഭ്യാസമന്ത്രി യുടെ സന്ദേശം വായിച്ചുഭാഷധ്യാപിക മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും,കേരള ചരിത്ര വിവരണം അവതരിപ്പിക്കുകയും ചെയ്തു.പ്രഥമ അധ്യാപികസിസ്റ്റർ പ്രാൻസിനിമേരി കേരളപ്പിറവി ദിനാശംസകൾ നേർന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മലയാളഭാഷദിനാഘോഷചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ കവിതകൾ ചൊല്ലി പഠിപ്പിക്കുകയും ചെയ്തു കുട്ടികൾ വരച്ച് വിവിധ വർണങ്ങൾ പകർന്ന കേരള ഭൂപടത്തിന് മുന്നിലായി കേരളം പ്രമേയമായ പരിപാടികളും ഓരോ ജില്ലയുടെയും പ്രാധാന്യത്തെ മുൻനിർത്തിയുള്ള അവതരണവും നടന്നു കേരള ഗാനാലാപനം, കവിതാലാപനം, കേരളം പ്രമേയമായ , ഓരോ ജില്ലകളുടെയും പ്രാദേശിക ഭാഷാശൈലി അവതരണം, അധ്യാപകരുടെ ഗാനാലാപനം വായന മത്സരങ്ങളുടെ സമ്മാനധാനം എന്നിവ കേരളപ്പിറവിദിനാഘോഷത്തെ മിഴിവുറ്റതാക്കി.