മുക്കം ഉപജില്ലാതല

സാമൂഹ്യശാസ്ത്രമേള:

ഓവറോൾ ചാമ്പ്യന്മാരായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ

മുക്കം :മുക്കം ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ . ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

 

ഹയർസെക്കൻഡറി വിഭാഗത്തിൽരണ്ടാം സ്ഥാനം വി.എം.എച്ച്.എം.എച്ച് എസ്.എസ് ആനയാംകുന്ന് നേടി.ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം

സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ നേടി.യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം

ജി. യു. പി എസ് മണാശ്ശേരിയും രണ്ടാം സ്ഥാനം ജിഎം യുപിഎസ് കൊടിയത്തൂരും നേടി.എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി യുപിഎസ് മണാശ്ശേരിയും രണ്ടാം സ്ഥാനം ജിഎം യുപിഎസ് ചേന്ദമംഗല്ലൂരും നേടി.ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മുക്കം എ.ഇ.ഒ ദീപ്തി,മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർ സാറ കൂടാരം, ഗഫൂർ മാഷ് , പ്രിൻസിപ്പൽ ഇ. അബ്ദുൽ റഷീദ് ,ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് ഉമ്മർ പുതിയോട്ടിൽ,സ്കൂൾ മാനേജ്മെൻറ് പ്രതിനിധി സുബൈദ ടീച്ചർ അലൂമിനി പ്രസിഡണ്ട് മഹറുനിസ ടീച്ചർ,സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ ഗഫൂർ, ഐ.ടി കൺവീനർ നവാസ്,പ്രധാനാധ്യാപകരായ വാസു മാസ്റ്റർ, അബ്ദുസ്സലാം മാസ്റ്റർ, ബബിഷ ടീച്ചർ, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു.