ഗാന്ധി കലോത്സവം

ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കരിപ്പൂര് ത്രോബോൾ ടീം ജില്ലയിലേക്ക്

കരിപ്പൂർ സ്കൂളിൽ വച്ച് നടന്ന നെടുമങ്ങാട് സബ്ജില്ലാ സ്കൂൾ സ്പോർട്സ് &ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ ത്രോബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ കരിപ്പൂരിന്റെ കൂട്ടുകാർ.

സബ്ജില്ല അക്വാട്ടിക്സിലെ വിജയത്തിളക്കം

നെടുമങ്ങാട് ഉപജില്ല സ്വിമ്മിംഗ് കോമ്പറ്റീഷനിൽ 400 മീറ്റർ ഫ്രീ സ്റ്റൈൽ, 800 മീറ്റർ ഫ്രീ സ്റ്റൈൽ ,200 മീറ്റർ ഫ്രീ സ്റ്റൈൽ ഇവയിൽ ഞങ്ങടെ സ്കൂളിലെ ആദിത്യൻ (ക്ലാസ് 10) ഒന്നാം സ്ഥാനത്ത് എത്തി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മഹാദേവൻ (ക്ലാസ് 10) രണ്ടാം സ്ഥാനവും നേടി