കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24

2022-23 വരെ2023-242024-25


എസ്.എസ്.എൽ.സിക്ക് തുടർച്ചയയായി രണ്ടാം വർഷവും നൂറ് മേനി 
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം വർഷവും 100 % വിജയം നേടാൻ സാധിച്ചു.  26 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം കരസ്ഥമാക്കുകയും ചെയ്തു.  10 കുട്ടികൾ 9 വിഷയങ്ങളിൽ എ പ്ലസ്  കരസ്ഥമാക്കി.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ

സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം 
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അബാക്കസിൽ മിന്നുന്ന നേട്ടം
നമമുടെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന മിൻഹ ഫാത്തിമ "ബി സ്മാർട്ട്" അംഗമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന തല അബാക്കസ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.  എട്ടായിരത്തോളം കുട്ടികൾ സംസ്ഥാന തല പരീക്ഷയിൽ പങ്കെടുത്തിരുന്നു.  മെയ് ഒന്നാം തീയ്യതിയായിരുന്നു പരീക്ഷ നടന്നിരുന്നത് .  സപ്തംബർ രണ്ടാം തീയ്യതി ബാംഗളൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുവാൻ മിൻഹ ഫാത്തിമക്ക് സാധിച്ചു.  മാർച്ച് മാസം ഇന്റർനാഷണൽ ലെവൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ആണ് മിൻഹ ഫാത്തിമ.  മാലിദ്വീപിൽ ആണ് ഇന്റർനാഷണൽ ലെവൽ പരീക്ഷ നടക്കുന്നത്.
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കായികമേള വിജയികൾ
വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ രണ്ടാം സ്ഥാനം ഫാത്തിമത്തുൽ ഷാഹിദ ജാവലിൻ ത്രോ മൂന്നാം സ്ഥാനം കൃഷ്ണകാന്ത് യോഗി ജാവലിൻ ത്രോ മൂന്നാം സ്ഥാനം ഫാസിൽ പി ടി പി ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം
സബ്‌ജില്ലാ തല വാർത്താ വായനാ മത്സരം
സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
ഉപജില്ലയിൽ ഒന്നാം സ്ഥാനം
തളിപ്പറമ്പ് ഉപജില്ലാ ഗണിത ശാസ്ത്രമേള ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പത്താം തരം വിദ്യാർത്ഥിനി ബുഷ്‌റ പി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി
സർഗോത്സവം
തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി 'സർഗോത്സവം' നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ നുസ്ഹ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ഐ ടി ക്വിസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഐ ടി ക്വിസ്സ് മൂന്നാം സ്ഥാനം ഫാദില ഫൈസൽ പി പി കരസ്ഥമാക്കി
ഷട്ടിൽ ബാഡ്‌മിന്റൻ അഭിമാനാർഹമായ നേട്ടം
ഉപജില്ലാ ഷട്ടിൽ ബാഡ്‌മിന്റൻ ടൂർണ്ണമെന്റിൽ നമ്മുടെ വിദ്യാലയം അഭിമാനാർഹമായ നേട്ടം കൈവരിച്ചു. സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സബ്‌ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്‌ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രമേള
പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 104 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്കൂൾ 68 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗത്തിൽ 83 പോയിന്റ് നേടിയപ്പോൾ 40 പോയിന്റോടെ മയ്യിൽ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പ്രവർത്തിപരിചയമേള ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ 
ഹയർസെക്കണ്ടറി വിഭാഗം
അഗർബത്തി മേക്കിങ് ....നിദകബീർ വി കെ ഇലക്ട്രോണിക്സ് ..............നിവേദ് വിനോദ് ഗാർമെൻറ് മേക്കിങ് .....ഫാത്തിമത്തുൽ റജ കെ പി വോളി ബോൾ/ബാഡ്‌മിന്റൺ നെറ്റ് മേക്കിങ്...ഷഹജുൽ ഹർമീൻ പ്രോഡക്ട് യൂസിങ് നാച്ചുറൽ ഫൈബർ.....ഫാത്തിമത്തു ആദിയ പി ടി മോഡലിംഗ് വിത്ത് ക്ലേ ........ഫാത്തിമ റിൻഷ കെ പി പ്രിപ്പയർ പാറ്റേൺ യൂസിങ് ത്രെഡ്സ്.....മർവ എം വി സ്റ്റഫ്ഡ് ടോയ്‌സ്......ഫാത്തിമത്ത് നഷ നൗറിൻ ടി എൻ
ഹൈസ്കൂൾ വിഭാഗം
ബുക്ക് ബൈൻഡിങ് ..... കൃഷ്ണകാന്ത് യോഗി ഇലെക്ട്രിക്കൽ വയറിങ് ..ശിവപ്രിയ പി ഇലക്ട്രോണിക്സ് .............മുഹമ്മദ് നാഫിഹ് കെ പി എംബ്രോയിഡറി ..........സജ്‌വ സലിം ഗാർമെന്റ് മേക്കിങ് .......ഹാദിയ സത്താർ കെ വോളി ബോൾ/ബാഡ്‌മിന്റൺ നെറ്റ് മേക്കിങ്....അഭയ് ഗോവിന്ദ് പ്രോഡക്ട് യൂസിങ് നാച്ചുറൽ ഫൈബർ ...ഫാത്തിമത്തുൽ അഫീഫ എം പി പ്രിപ്പയർ പാറ്റേൺ യൂസിങ് ത്രെഡ്സ് .....ഷാസിൻ കെ പ്രോഡക്ട് യൂസിങ് കാർഡ് & സ്ട്രോബോർഡ് ....മുഹമ്മദ് സാമിൽ കെ പി സ്റ്റഫ്ഡ് ടോയ്‌സ് .......മിഥ എ യു.പി വിഭാഗം
പ്രിപ്പെയർ പാറ്റേൺ യൂസിങ് ത്രെഡ്സ് .....അനികേത്‌ വി വി പ്രോഡക്റ്റ് യൂസിങ് പാം ലീവ്സ് .....പാർണവ കെ കെ സ്റ്റഫ്ഡ് ടോയ്‌സ് ......സഹ്‌ന എം
ഐ ടി മേള ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ
രചനയും അവതരണവും ......റാനിയ ചെന്നിയന്റവിട
ശാസ്ത്രമേളയിൽ  ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ (ഹൈസ്കൂൾ)
വർക്കിങ് മോഡൽ .....ഫാത്തിമത്തു സുഫീറ ആർ കെ
ഗണിതശാസ്ത്ര മേള ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ
ഹയർസെക്കണ്ടറി വിഭാഗം
സ്റ്റിൽ മോഡൽ ..........ദേവനന്ദ ഗിരീഷ് വർക്കിംഗ് മോഡൽ .....അഹല്യ പ്യൂയർ കൺസ്ട്രക്ഷൻ ...സുനൈന കെ വി ഗെയിംസ് .................ആയിഷത്ത് നജ എം വി മാത്‍സ് ക്വിസ്സ് ...........ആയിഷത്ത് നജ എം വി
ഹൈസ്കൂൾ വിഭാഗം
നമ്പർ ചാർട്ട് ......ഫൈഹ നൗഷാദ് ജിയോമെട്രിക്കൽ ചാർട്ട് ......അഫീഫ പസിൽ ...........................നിവേദ്യ സി സിംഗിൾ പ്രൊജെക്ട് ..........ബുഷ്‌റ പി എം
സാമൂഹ്യ ശാസ്ത്രമേള മേള ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയവർ
ഹയർസെക്കണ്ടറി വർക്കിംഗ് മോഡൽ.......ഫസീഹ് എം സ്റ്റിൽ മോഡൽ ...........ഫാത്തിമത്ത് സഫ എം വാർത്താ വായന ..........റിൻഷാ ഷെറിൻ

ഹൈസ്കൂൾ
അറ്റ്ലസ് മേക്കിങ് ........ഫാത്തിമ അസ്ദ കെ പി വർക്കിങ് മോഡൽ .......ഫാത്തിമത്തു സുഫീറ ആർ കെ സ്റ്റിൽ മോഡൽ ...........ഫാത്തിമ സിയ പ്രാദേശിക ചരിത്ര രചന..ചൈതന്യ അനിൽ വാർത്താ വായന .........നിരഞ്ജന എ