ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ

നിറവ് @ 50

പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതിന്റെ നിറവിലേയ്ക്ക്...

കരുളായി ഗ്രാമപഞ്ചായ ത്തിലെ ഏക സർക്കാർ യു. പി. സ്കൂളായ പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതാം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വിജയിപ്പിക്കുവാൻ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി അൻപത് വ്യത്യസ്ത പരിപാടികൾ ഒരു വർഷത്തിനുള്ളിൽ സ്കൂളിൽ നടക്കും.

ജീവകാരുണ്യരംഗത്ത് എന്നും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള ഈ വിദ്യാലയം, വൃക്ക രോഗിയായ ഒരു കുട്ടിയുടെ, വൃക്ക മാറ്റിവെക്കൽ ഓപ്പറേഷന് ആവശ്യമായ മുഴുവൻ തുകയും സമാഹരിച്ച് നൽകുവാനും, കോവിഡ് കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും ഫോൺ ലഭ്യമാക്കുവാനും, ശ്രദ്ധിച്ചു. ഇതിന്റെ തുടർച്ചയെന്നോണം അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി , സ്കൂളിലെ അർഹതയുള്ള ഏറ്റവും പാവപ്പെട്ട ഒരു കുട്ടിയ്ക്ക് വീട് നിർമിച്ചു നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌നേഹവീട് എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി നവംബർ 14 ന് ശിശുദിനത്തിൽ പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്.

കൂടാതെ വോളിബോൾ കോർട്ട് നിർമ്മാണം, പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം, സുവനീർ പ്രകാശനം, ശലഭഉദ്യാനം, തുടങ്ങി ഒട്ടേറെ വൈവിധ്യവും, പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങൾക്കാണ് സംഘാടക സമിതി രൂപം നൽകിയിട്ടുള്ളത്. നിലവിൽ 650 കുട്ടികളും, അധ്യാപകരും അനധ്യാപകരും അടക്കം 25 ജീവനക്കാരും, ഈ വിദ്യാലയത്തിൽ ഉണ്ട്. പ്രതിഭാധനരായ അധ്യാപകരും, പൂർണ്ണ പിന്തുണയുമായി ഒപ്പമുള്ള എസ്. എം. സി , മികച്ച നേതൃത്വം നൽകുന്ന ഹെഡ്മാസ്റ്റർ കെ. വി. ജയകുമാറും സ്കൂളിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു. പി. ഷാജഹാൻ ചെയർമാനും, കെ. വി. ജയകുമാർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് അൻപതാം വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിളംബരജാഥ

 ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ സൂചകമായി സ്കൂൾ എസ്‌ എം സി യും അധ്യാപകരും നാട്ടുകാരും ചേർന്ന് ഒരു വിളംബര ജാഥ നടത്തുകയുണ്ടായി. 2023 മെയ് 31 വൈകുന്നേരം 4 30നാണ് ഘോഷയാത്ര ആരംഭിച്ചത്. വാരിക്കൽ മുതൽ വളവ് വരെ : ഏകദേശം 5 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചു കൊണ്ട് സ്കൂളിന്റെ അമ്പതാം വാർഷിക പ്രവർത്തനങ്ങളുടെ പ്രചരണം നടത്തി.

കുട്ടിക്കൊര‍ു സ്നേഹവീട്

പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് വെച്ചു കൊടുക്കുന്നതിന്റെ  ഭാഗമായി ആരംഭിച്ച പദ്ധതിയാണ് കുട്ടിക്ക് ഒരു സ്നേഹവീട്. ഈ പദ്ധതിക്ക് നിലമ്പൂർ എംഎൽഎ പി വി അൻവർ തറക്കല്ലിടും

വൺ വീക്ക് വൺ ആക്ടിവിറ്റി

സ്കൂളിന്റെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനമാണ് വൺവീക്ക് വൺ ആക്ടിവിറ്റി. കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഓരോ തിങ്കളാഴ്ചകളിലും ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും വെള്ളിയാഴ്ച വൈകുന്നേരം വരെ അതിന്റെ ഉത്തരങ്ങൾ സ്കൂളിൽ തയ്യാറാക്കിയിട്ടുള്ള പസിൽ ബോക്സിൽ കുട്ടികൾക്ക് നിക്ഷേപിക്കാവുന്നതാണ്. ഒന്നിലധികം ശരിയുത്തരംലഭിക്കുകയാണെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെതെരഞ്ഞെടുക്കുകയുംസ്കൂൾ അസംബ്ലിയിൽ വച്ച് വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്യുകയും ചെയ്യുന്നു.