ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവീസ് സ്കീം, യൂണിറ്റ് നമ്പർ II ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ 1998 ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചെങ്കിലും, സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികസനം എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം അനുവദിച്ചതും പ്രവർത്തനം ആരംഭിച്ചതും 2000 ആഗസ്റ്റ് മാസം മുതലാണ്. നമ്മുടെ സ്കൂളിലെ NSS ൻെറ പ്രവർത്തനങ്ങൾ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന് എപ്പോഴും ഒരു മാതൃക ആയിരുന്നു. 2006 -2007 അദ്ധ്യയനവർഷത്തിൽ കൃഷിക്കൂട്ടം പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ NSS വോളൻറിയർമാർ പങ്കെടുത്ത് നടപ്പിലാക്കിയ നെൽകൃഷി ഇതര യൂണിറ്റുകൾക്ക് ഇന്നും ഒരു മാതൃകയാണ്. ആ വർഷത്തെ ഏറ്റവും നല്ല യൂണിറ്റ്, ഏറ്റവും നല്ല പ്രോഗ്രാം ഓഫീസർ, ഏറ്റവും നല്ല വോളൻറിയർ എന്നീ അവാർഡുകൾ നേടാൻ നമുക്ക് സാധിച്ചു. 2009 - 2010 അദ്ധ്യയനവർഷത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിൻെറ ശതാബ്ദിയുമായി ബന്ധപ്പെട്ട് നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റ് സംഘടിപ്പിച്ച ചരിത്രാന്വേഷണ സൈക്കിൾ റാലിയും അനുബന്ധ പ്രവർത്തനങ്ങളും ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയവ ആയിരുന്നു. പുസ്തക പ്രദർശനം, വിൽപ്പാട്ട്, 100 വിദ്യാർത്ഥികൾ പങ്കെടുത്ത 110 KM (നെല്ലിമൂട് മുതൽ ആരൽ വായ്മൊഴി വരെ ) നീണ്ട സൈക്കിൾ റാലി, വോളൻറിയേഴ്സ് നിർമ്മിച്ച് കാൽപ്പാടുകൾ എന്ന ഡോക്യുമെൻററി എന്നിവ അവയിൽ ചിലതു മാത്രം കാൽപ്പാടുകൾ എന്ന ഡോക്യുമെൻററിക്ക് SCERT സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ചലച്ചിത്ര മേളയിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്ക്കാരമുൾപ്പെടെ 7 ദേശീയ അവാർഡുകൾ കരസ്ഥമാക്കി. തുടർന്ന് NCERT സംഘടിപ്പിച്ച ദേശീയ വിദ്യാർത്ഥി ചലച്ചിത്രമേളയിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്ക്കാരമുൾപ്പെടെ 5 ദേശീയ അവാർഡുകൾ നേടിയത് നമ്മുടെ NSS യൂണിറ്റിൻെറ പ്രവർത്തങ്ങൾക്കുള്ള തിലകക്കുറിയായി. നമ്മുടെ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൻെറ രജത ജൂബിലി വർഷമായ 2023 ൽ മറ്റൊരു ജീവകാരുണ്യ പ്രവർത്തനത്തിന് നാഷണൽ സർവീസ് സ്കീം തുടക്കം കുറിച്ചിരിക്കുന്ന സ്നേഹഭവനം (വീടില്ലാത്ത പാവപ്പെട്ട കുട്ടിക്കുള്ള വീടു നിർമ്മാണം) പദ്ധതിയുടെ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ 23 വർഷങ്ങളായി നമ്മുടെ സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ എന്നും ഓർമ്മിപ്പിക്കത്തക്കതായിരുന്നു. അവയിൽ ചിലത് രക്തദാന ക്യാമ്പുകൾ, ഓർഫനേജ് സന്ദർശനവും സഹായവും, അന്നം അമൃതം ( RCC രോഗികൾക്കുള്ള പൊതിച്ചോറ് ), Awareness ക്ലാസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ പരിശീലന പരിപാടികൾ, വിവിധ ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ മുതലായവ. ക്രസ്തുമസ് അവധിക്കാലത്തെ സപ്തദിന സഹവാസ ക്യാമ്പിലൂടെ NSS വോളൻറിയർമാർ NSS ൻെറ ഉദ്ദേശലക്ഷ്യങ്ങൾ സ്വായത്തമാക്കുകയും, NSS ൻെറ Motto ആയ Not me But You എന്നത് സ്വന്തം ജീവിതത്തിൽ പകർത്തി എഴുതാനും പ്രാപ്തരാകാറുണ്ട്. എല്ലാ ക്യാമ്പുകൾക്കും ഓരോ Project ഉണ്ടാകാറുണ്ട്. അവ പരിപൂർണ്ണ ഫലപ്രാപ്തിയിലാക്കാറും പതിവാണ് NSS പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന മന്ത്രിമാർ, MLA മാർ, MP മാർ, സാമൂഹ്യ സാസ്ക്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രമുഖർ, കവികൾ, തുടങ്ങിയവർ നമ്മുടെ സ്കൂളിലും NSS ക്യാമ്പിലും പങ്കെടുത്ത് ആശംസകൾ നേർന്നിട്ടുണ്ട്. ഈ അവസരങ്ങളിൽ പ്രിൻസിപ്പൽ മാരായിരുന്ന സർവ്വശ്രീ കമലാദേവി ടീച്ചർ, ഗ്ലോറി റോസ് ലെറ്റ് ടീച്ചർ, ക്രിസ്റ്റി ബായി ടീച്ചർ, S K അനിൽ കുമാർ സാർ എന്നിവർ NSS ൻെറ നാളിതുവരയുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ഉൻമേഷവും പകർന്നു തന്നത് നന്ദിയോടെ സ്മരിക്കുന്നു. ഈ കാലഘട്ടങ്ങളിൽ പ്രോഗ്രം ഓഫീസർമാരായിരുന്ന സർവ്വശ്രീ കെ. മുരളീധരൻ നായർ, Dr. J ഉണ്ണികൃഷ്ണൻ, C. ഷാജു,
സജേഷ് റാം B S , ഹരി V S , ജയൻ M. M, ഫസിലുദ്ദീൻ S. M എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.