ഗവ. എച്ച് എസ് എസ് ബുധനൂർ/സൗകര്യങ്ങൾ

10:57, 4 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36023HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്

ക്ലാസ് മുറികൾ

പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 25 ക്ലാസ് മുറികളുണ്ട് .ഇതിൽ ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളാണ് .കൂടാതെ പ്രഥമാധ്യാപകന്റെ മുറിയും അതിനോട് കൂടി ചേർന്ന് ഓഫീസ് മുറിയും ഉണ്ട് .

ലൈബ്രറി

സ്കൂളിന് 25 മീറ്റർ സ്ക്വയർ വലിപ്പമുള്ള ,ധാരാളം പുസ്തകശേഖരം ഉള്ള ലൈബ്രറിയുണ്ട് .ഇവിടെ ഒട്ടുമിക്ക എല്ലാ എഴുത്തുകാരുടെയും നോവലുകൾ ,ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ, നാടകങ്ങൾ, കഥകൾ, തിരക്കഥകൾ, നിരൂപണങ്ങൾ, വിശ്വ സാഹിത്യങ്ങൾ, ബാലസാഹിത്യകൃതികൾ എന്നിവയും, വിഷയാധിഷ്ഠിത പുസ്തകങ്ങൾ, ഇംഗ്ലീഷ് സാഹിത്യങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു .

ഓഡിറ്റോറിയം

ഒരു ഓഡിറ്റോറിയവും ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .

പാചകപ്പുര , ഊണുമുറി

ഒരു പാചകപ്പുരയും അതിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ ഊണുമുറിയും സജ്ജമാക്കിയിരിക്കുന്നു .

ലാബ്

അതിവിശാലവും ഇൻറർനെറ്റ് സൗകര്യം ഉള്ളതുമായ കമ്പ്യൂട്ടർ ലാബ് സ്കൂളിലുണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു .(ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങൾക്ക് പ്രത്യേക ലാബുകൾ പ്രവർത്തിക്കുന്നു).

ടോയിലറ്റ്

സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 23 ടോയ്‌ലറ്റുകൾ ഉപയോഗപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകവും അതിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഉപയോഗപ്പെടുത്താവുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ടോയിലറ്റും സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു .

കുടിവെള്ള സ്രോതസ്സ്

ശുദ്ധമായ ജലം ലഭ്യമാകുന്ന ഒരു കിണർ സ്കൂളിന് സ്വന്തമായുണ്ട്

വർണക്കൂടാരം