ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക വായനദിനസമ്മേളനം സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ജി ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കവിത്രാ രാജൻ സ്വാഗതം അറിയിച്ചു. കവിയും സാഹിത്യകാരനുമായ അഖിലൻ ചെറുകോട് സമ്മേളനനം ഉദ്ഘാടനം ചെയ്തു .രസകരമായ കഥകളിലൂടെ കുട്ടികളിൽ വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ചില കവിതകളും കുട്ടികൾക്കു വേണ്ടി ആലപിച്ചു. ആറ് ബി വിദ്യാർത്ഥിനി ലിമ പി എൻ പണിക്കർ അനുസ്മരണവും ആറ് ബി വിദ്യാർത്ഥിനി ആൻസി എ എസ് വായനയുടെ പ്രാധ്യാന്യത്തെക്കുറിച്ചും സംസാരിച്ചു. അഞ്ച് എ വിദ്യാർത്ഥിനി ആരാധ്യ വി നായർ മനോഹരമായ ഒരു വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീകുമാർ , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സരിത വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് ആർ ജി കൺവീനർ രേഖ നന്ദി പറഞ്ഞു.
വായനാ വാരത്തിന്റെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
വായനക്കൂട്ടം - വായനയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വായനക്കൂട്ടം എന്ന പേരിൽ വായനക്ലബ് രൂപീകിച്ചു.വായനയുടെ പ്രാധ്യാന്യത്തെക്കുറിച്ചും വായിക്കുന്ന പുസ്തകത്തിന്റെ വായക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് കുട്ടികളുമായി സംവദിച്ചു.
ലൈബ്രറി സന്ദർശനം -വായനവാരവുമായി ബന്ധപ്പെട്ട് ജൂൺ 22 ന് വെള്ളൂർക്കോണം ഉവാസന ഗ്രന്ഥശാല വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളും അധ്യാപകരും സന്ദർശിച്ചു. കുട്ടികൾ മുൻകുട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ സഹായത്തോടെ ലൈബ്രേറിയനുമായി സംവദിച്ചു.
ഉപാസന ലൈബ്രറിയിൽ
അമ്മവായന - വായനയിൽതാല്പര്യമുള്ള അമ്മമാർക്കുവേണ്ടി ജൂൺ 23 ന് ഒരു വായന സദസ്സ് സംഘടിപ്പിച്ചു. സാഹിത്യകാരിയം റിട്ടയേർഡ് ഡി ഇ ഒ യുമായ ശാന്തി പ്രമീള റ്റീച്ചർ വായന സദസ്സിന് നേതൃത്വം നൽകി .അമ്മമാരിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനും കുഞ്ഞുങ്ങളെ വായനയുടെ ലോകത്തിലേയ്ക്കു കൈപിടിച്ചുയർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ റ്റീച്ചർ നൽകി .