എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ സർവ്വീസ് സ്കീം

12:33, 27 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ബിരിയാണി ചലഞ്ച്

ആനക്കയം ആദിവാസികോളനിയിലേയ്‍ക്കുള്ള സഹായധനം കണ്ടെത്തുവാൻ ബിരിയാണി ചലഞ്ച് നടത്തി. അതിലൂടെ ലഭ്യമായ ധനം കോളനിയിലേയ്‍ക്ക് കൈമാറി.

രക്താദാനക്യാമ്പ്

 
രക്തദാനക്യാമ്പ്

എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂ‍ ഗവഃ മെഡിക്കൽ കോളേജും എച് ഡി എഫ് സി ബാങ്കിന്റേയും സംയുക്തമായി ജനുവരി 9 തിയ്യതി രക്തദാന ക്യാമ്പ് സഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ബഹുഃ എം എൽ എ . ഇ. ടി ടൈസൺ മാസ്ററർ ഉദ്ഘാടനം ചെയ്തു.

 
തണൽ ഭവനപദ്ധതി

തണൽ ഭവനപദ്ധതി

 
തണൽ ഭവനപദ്ധതി

സ്‍ക്രാപ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമ്മിച്ചുനൽകാനൊരുങ്ങി പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് . സ്കൂളിലെ നിർധനവിദ്യാത്ഥികളിൽ നിന്നും തെരെഞ്ഞെടുത്ത നിർധനയായ ഭവനരഹിത വിദ്യാർത്ഥിക്ക് ഭവനം നിർമ്മിച്ചുനൽകുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ദേശത്ത് ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിക്കുന്നത്.

കോവിഡ് 19 പശ്ചാത്തലത്തിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോവിഡ് ക്യാമ്പിലേക്ക് പതിനായിരം രൂപവിലമതിക്കുന്ന രണ്ട് ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും പ്രൻസിപ്പാൾ ഇ. കെ ശ്രീജിത്ത് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹന് കൈമാറി.

മനസ്സ് സർഗ്ഗോത്സവം 2021

വായനാവാരാചരണത്തോടനുബന്ധിച്ച് കോവിഡ് 19 കാലത്തെ പരിമിതികൾക്കിടയിലും കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മനസ്സ് സർഗ്ഗോത്സവം നടത്തി. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ 27 ഇനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ നീളുന്ന മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രൻസിപ്പാൾ ഇ കെ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് വികസനകാര്യം ചെയർപേഴ്സൺ കെ എസ് ജയ സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി പി എ സി മെമ്പർ കെ ബിനീഷ്, പ്രോഗ്രാം ഓഫീസർ ഇ ആർ രേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീലത, ഫിദ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

സ‍ർവ്വേ നടത്തി

വ്യക്തികളോ സ്ഥാപനങ്ങളോ ഒഴുക്കി വിടുന്ന ദ്രവമാലിന്യങ്ങൾ തരംതിരിച്ച് ജി പി എസ് ലോക്കേഷൻ മാർക്ക് ചെയ്തു. യൂണിറ്റ് വളണ്ടറിയർന്മാർ എസ് എൻ പുരം പഞ്ചായത്തിൽ 6,8,5,10,13,16 വാർഡുകളിൽ സർവ്വേ പൂ‍ർത്തീകരിച്ചു റിപ്പോർട്ട് കൈമാറി. ഹരിതഗ്രാമം ഉൾപ്പെടെയുള്ള ഈ സർവ്വയുടെ തുടർപ്രവർത്തനങ്ങൾ എൻ എസ് എസ് വളണ്ടറിയർന്മാ‍ർ ഏറ്റെടുക്കുകയും ബഹു എം എൽ എ . ഇ ടി ടൈസൺ മാസ്റ്റർക്ക് കൈമാറുകയും ചെയ്‍തു