കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ

18:57, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)


ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
വിലാസം
കുഞ്ചാര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Ajamalne



ചരിത്രം

1982- 83 ല്‍ ZIALP എന്ന ഒരു കന്നഡ / മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. 2002 - 03 അദ്ധ്യായന വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

യു.പി യ്ക്ക് 4 ക്ലാസ് മുറികളും, ഹൈസ്കൂളിന് 3 ക്ലാസ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . ആോളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് പ്രവര്‍ത്തനങ്ങള്‍
  • കരകൗശല പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

കുഞ്ചാര്‍ സ്കൂള്‍ കമ്മിറ്റി എന്ന പേരില്‍ ശക്തമായ ഒരു മാനേജ്മെന്‍റ്റ് ഇതിന്‍റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളില്‍ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെന്‍റ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്.ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ. അബൂബക്കര്‍ ഹാജിയാണ്. ഇദ്ദേഹത്തിന്‍റെ കീഴില്‍ വേറെയും 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിന്‍റെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

02-07-2002 - Still Continuous പ്രമീള. എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി