ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 12 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി. ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു. ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകൻ ശ്രീ ജിജി ജേക്കബും കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി സിൽജ മാത്യൂസും ചുമതലയേറ്റു.ജൂൺ മുപ്പതിന് ല്റ്റിൽ കൈറ്റ്മ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു. ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി. ഈ പരിശീലനത്തെ തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റുകൾ സംഘങ്ങളായി തിരിഞ്ഞ് ഹൈടെക്ക് ക്ലാസ്സ് മുറികളിലെ ഉപകരണപരിപാലനത്തെ കുറിച്ച് വിശദമായ പരിശീലനവും അവബോധവും നൽകി.

45034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45034
യൂണിറ്റ് നമ്പർLK/2018/45034
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ലീഡർഅർഷിത അന്ന സജി
ഡെപ്യൂട്ടി ലീഡർഅനന്യ അന്ന സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUMA JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MINU JACOB
അവസാനം തിരുത്തിയത്
17-08-202345034
ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് മെമ്പർമാർ ആനിമേഷനിൽ പരിശീലനം നേടി. തുടർന്ന് ആഗസ്റ്റ് മാസം നാലാം തീയതി സ്കൂളിലെ ആദ്യത്തെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. ക്യാമ്പിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളെ ക്യാമ്പിലേക്ക് വേണ്ടി തെരഞ്ഞെടുത്തു

ഡിജിറ്റൽ മാഗസിൻ ഡിജിറ്റൽ മാഗസിൻ 2019