മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം

13:01, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17116 (സംവാദം | സംഭാവനകൾ)


കാരന്തൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്.

മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
കാരന്തൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
06-01-201717116



ചരിത്രം

1982 ജൂണില്‍ കേന്ദ്ര മന്ത്രി എ.എ. റഹീം മര്‍ക്കസ് ഹൈസ്കൂളിന് ശിലാസ്ഥാപനം നടത്തിയത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. പി. മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യ പ്രഥാനാധ്യാപകന്‍. 1998 ല്‍ വിദ്യാലയത്തിലെ ഹയര്‍സെക്കന്‍ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ മള്‍ട്ടിമീഡിയ ലാബും അതിവിശാലമായ ലൈബ്രറിയും ഉണ്ട്. '

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് .

  • എന്‍. എസ് എസ്.
  • ദഫ് സംഘം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്വയം തൊഴില്‍ പരിശീലനകേന്ദ്രം.(നാല്പതോളം ഇനങ്ങള്‍)

മാനേജ്മെന്റ്

സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ അന്‍പതോളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി. അബ്ദുറഹ്മാനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജി. അബൂബക്കറുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2003 പി. മുഹമ്മദ്
2003-2009 ടി.എം.മുഹമ്മദ്
2009-2010 പി.അബ്ദുറഹിമാന്‍
2010-2016 വി.പി.അബ്ദുല്‍ ഖാദര്‍
2016 എന്‍.അബ്ദുറഹിമാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡയറക്ടര്‍ മര്‍കസ്

വഴികാട്ടി

{{#multimaps: 11.304025,75.868119 | width=800px | zoom=16 }}

മര്‍കസ് എച്ച്. എസ്. എസ് </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക