ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

2023-24 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ് 2023 പ്രവർത്തനങ്ങൾ

 

ഫ്രീഡം ഫെസ്റ്റ് 2023 ന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ 09/08/2023 ന് രാവിലെ 9.45 ന് അസംബ്ലി ചേരുകയും സോഫ്റ്റ്വെയർ സ്വാതന്ത്ര്യപ്രതിജ്ഞയെടുക്കുകയും ചെയ്തു.

10/08/2023 വ്യാഴാഴ്ച 11 മണിമുതൽ സ്കൂൾ ഐ.ടി. ലാബിൽ വച്ച് പോസ്റ്റർ രചനാ മത്സരം നടന്നു. മത്സരത്തിന് മുന്നോടിയായി കുട്ടികൾക്ക് പോസ്റ്റർ രചനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ജയശ്രീ ടീച്ചർ, രജനി ടീച്ചർ, സതീഷ് സാർ എന്നിവർ നൽകി. ഒരു മണിക്കൂറിനുശേഷം പ്രവർത്തനങ്ങൾ അവസാനിച്ചു.

ഉച്ചയ്ക്ക് 2 മണിമുതൽ ആർട്ട് ഗ്യാലറിയിൽ വച്ച് സ്വതന്ത്ര ഹാർഡ്വെയർ ഉപകരണങ്ങളുടെ പ്രദർശനവും പ്രവർത്തനങ്ങളുടെ വിശദീകരണവും നടന്നു.

വൈകിട്ട് 5 മണിയ്ക്ക് വെളിയം വെസ്റ്റിൽ താന്നിമുക്ക് എന്ന സ്ഥലത്തെ സാഹിതി ഗ്രന്ഥശാലയിൽ വച്ച് പൊതുജനങ്ങൾക്ക് സ്വതന്ത്ര വിജ്ഞാനോൽസവവുമായി ബന്ധപ്പെട്ട പ്രധാന മൂന്നുവിഷയങ്ങളി‍ൽ പ്രവർത്തനാധിഷ്ഠിതമായി പരിശീലനവും ബോധവൽക്കരണവും നൽകി. ഫ്രീ സോഫ്റ്റ്വെയറിനെക്കുറിച്ച് സതീഷ് സാർ ലഘുസെമിനാർ അവതരിപ്പിച്ചു. ആർഡ്വിനോ കിറ്റുപയോഗിച്ച് നിർമ്മിച്ച വിവിധ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്വെയർസ പ്രോഗ്രാമിംഗും സംബന്ധിച്ച ക്ലാസുകൾ വിദ്യാർത്ഥികൾ നൽകി.