ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ

06:36, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ)


.

ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ
വിലാസം
പുത്തന്‍ചിറ

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Arun Peter KP



ചരിത്രം

=പുത്തന്‍ചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തന്‍ചിറ ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1966 ലാണ് സ്കൂള്‍ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എല്‍ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടില്‍ ശ്രീ. ശങ്കരന്‍ നായര്‍ എന്നിവരുടെ പരിശ്രമങ്ങളും 1966 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണന്‍ നമ്പൂതിരി 3 ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നല്‍കുകയുണ്ടായി. പള്ളത്തേരി മനയില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിര്‍മാണവും നടത്തി. |


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സാമൂഹിക പങ്കാളിത്തം

സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാന്‍ സഹായിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി