ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 ക്ലാസ് മുറികളുമുണ്ട്.
മുഴുവൻ ക്ലാസ് റൂമുകളും ടൈൽ വിരിച്ചതും ഹൈടെക് സൗകര്യമുള്ളവയുമാണ്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകളാണ് ഉപയോഗിക്കുന്നത് . ഇതിന് പുറമെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവയും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ളെ ലൈബ്രറിയും അഞ്ഞൂറിലധികം പേർക്ക് ഒന്നിച്ചിരിക്കാനും പഠനം നടത്താനും സൗകര്യമുള്ള അലംനി ഹാളുമുണ്ട്.
ഈ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനും മുറ്റത്തെ ടൈൽ വർക്കിനും സാമ്പത്തിക സഹായം നൽകിയത് സ്കൂളിലെ അലംനി കൂട്ടായ്മയാണ്.
പൂർവ വിദ്യാർഥികൾ കുടിവെള്ള സൗകര്യത്തിനായി ഒരുക്കിയ വാട്ടർ പ്യൂരിഫെയിംഗ് സിസ്റ്റവും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു.