സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ജൂനിയർ റെഡ് ക്രോസ്

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യുവതലമുറയിൽ സേവനസന്നദ്ധത ,സ്നേഹം, ദയ എന്നീ ഉൽകൃഷ്ട ദൃശ്യങ്ങൾ രൂഢമൂലം ആക്കുന്നതിനു വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. മനുഷ്യസ്നേഹികളായ ഉത്തമ പൗരൻ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ആകുന്നത് ഒരു അഭിമാനമായി കണക്കാക്കി കൊണ്ട് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സിസ്റ്റർ. ഡിവീന, ശ്രീമതി ജീന സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു. ഫുഡ് ഫെസ്റ്റ് നടത്തി നിർധനരായ രണ്ടു കുട്ടികൾക്ക് 10000 രൂപ വീതം കൊടുത്തു കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിച്ച് അവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു ഹോസ്പിറ്റൽ സന്ദർശിച്ചു കൂട്ടിരിപ്പുകാർക്ക് ഫുഡ് നൽകുകയും ഹോസ്പിറ്റൽ വൃത്തിയാക്കുകയും ചെയ്തു. 160 കുട്ടികളാണ്  ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. Life lesson എന്നപേരിൽ കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങളെ നേരിടാനും തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പഠന അവബോധ പരിപാടി എല്ലാമാസവും രണ്ടു ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

2022-2023

സ്കൂൾ പ്രവേശനോത്സവത്തിൽ മറ്റ് ക്ലബുകളോടൊപ്പം ജെ.ആർ.സി.കേഡറ്റ‍ുകൾ സജീവമായി പങ്കെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി ബലൂണുകൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി. ജെ.ആർ.സി.കേഡറ്റ‍ുകൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്ററുകളും പ്ലകാർഡുകളും പ്രദർശിപ്പിച്ച് നല്ലൊരു റാലി സംഘടിപ്പിച്ചു. രക്തദാന ദിനത്തെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് നൽകി. രക്തദാന ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.എ ലെവൽ ജെ.ആർ.സി യൂണിറ്റിലെ കുട്ടികൾക്ക് ഹെഡ്‍മിസ്ട്രസ് യൂണിഫോം നൽകി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ഇന്നേ ദിവസത്തെ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ എല്ലാ വിധ പരിപാടികളിലും ജെ.ആർ.സി കേഡറ്റ്സിന്റെ എല്ലാ വിധ പങ്കാളിത്തവും ഉണ്ടായിരുന്നു. ഓഗസ്റ്റ് 9 നാഗസാക്കി ദിനം ഹിരാേഷിമാ നാഗസാക്കി ദിനാചരണം നടത്തി. പ്ലകാർഡ്,പോസ്റ്റർ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിക്കുകയും യുദ്ധത്തിനെതിരേയുള്ള സന്ദേശം ഹെഡ്‍മിസ്ട്രസും,ക‍ുട്ടികളും നൽകുകയുണ്ടായി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ ക്ലബുകൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയിൽ ജെ.ആർ.സി കേഡറ്റുകളും മികച്ച പ്രകടനം കാഴ്ച വച്ചു. വിവിധ കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാ ക‍ുട്ടികളും വീടുകളിൽ ദേശീയ പതാക ഉയർത്തി.

ഓഗസ്റ്റ് 17 ചിങ്ങം 1  'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയോട് അനുബന്ധിച്ച് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഈ സ്കൂളിലെ പച്ചക്കറി കൃഷി  കൃഷി ഓഫീസർ വന്ന് ഉദ്ഘാടനം ചെയ്യുകയും എല്ലാം കേഡറ്റുകളും അന്നേദിവസം ഒരു തൈ നടുകയും ചെയ്തു. എല്ലാ കേഡറ്റുകൾക്കും വീട്ടിൽ കൃഷി ചെയ്യുന്നതിനായി വിത്ത് വിതരണം  ചെയ്തു. സ്കൂളിലെ കൃഷി വിപുലപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഓഗസ്റ്റ് 22 ഓണാഘോഷത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ  കൈപ്പറ്റി ധനുവച്ചപുരത്തുള്ള മെന്റലി റിറ്റാർഡ് ആയ കുട്ടികൾക്ക് നൽകുകയും അന്നേ ദിവസം അവരോടൊപ്പമിരുന്ന് കുട്ടികൾ ഓണസദ്യ കഴിക്കുകയും ചെയ്തു.
ഈ സ്കൂളിലെ നിർധനരായ 35 കുട്ടികൾക്ക് ഓണവുമായി ബന്ധപ്പെട്ട ഓണക്കിറ്റ് വിതരണം ചെയ്തു.

സെപ്റ്റംബർ 16 ഓസോൺ ദിനം ഓസോൺ പാളി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ പ്രസംഗിക്കുകയും പ്ലക്കാർഡ്, പോസ്റ്ററുകളിലും തയ്യാറാക്കി മുദ്രാവാക്യങ്ങൾ മുഴക്കി നല്ലൊരു റാലി സംഘടിപ്പിക്കുകയും ചെയ്തു. കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന് നൽകി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 1 ലോക വയോജന ദിനം വ്യക്തികളെ കരുതുകയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നുള്ള ആഹ്വാനത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃദ്ധജനങ്ങളെ ആദരിച്ചുകൊണ്ടുള്ള പരിപാടിയിൽ ജെ ആർ സി കേഡറ്റുളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.