2022-23 വരെ2023-242024-25


ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം.

ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80 ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും 1200 - ൽ , 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

 
ശ്രീലക്ഷ്മി
 
ഫാത്തിമ നഫ്ല
 
ശ്രീലക്ഷ്മി

മീനങ്ങാടിക്ക് അഭിമാന നേട്ടം

2023 മാർച്ചിൽ നടന്ന എസ് എസ് .എൽ . സി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് വിജയത്തിളക്കം. 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ 392 പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഇവർ മുഴുവൻ പേരും വിജയിച്ചു. ജില്ലയിൽ തന്നെ കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിന് അഭിമാനിക്കാൻ കാരണങ്ങളേറെ. 57 വിദ്യാർഥികൾക്ക് ഇത്തവണ എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ വർ 16 പേരാണ്. കലാ കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തുന്ന വിദ്യാലയം അക്കാദമിക മേഖലയിലും മികവു പുലർത്തി വയനാടിന് മാതൃകയായി.

 
പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും മധുരം കൈമാറുന്നു കൂടെ പി ടി എ പ്രസിഡന്റ്