ജി.എച്ച്.എസ്.എസ്.മങ്കര/വിദ്യാരംഗം‌

20:31, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha Babu G (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഭാഷാ നൈപുണി വികസനം മുന്നിൽകണ്ടുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കവിതാരചന, കഥാരചന, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗം, കവിതാലാപനം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയും ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു വരുന്നു. ശ്രീരാമൻ ഉണ്ണി സാർ ആണ് നിലവിൽ ക്ലബ്ബ് കൺവീനർ

വിദ്യാരംഗം
വായനാ വാരാചരണം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം വളരെ ഊർജ്ജസ്വലമാണ്. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2022-23 വ‍ർഷത്തിൻറെ ആരംഭം മുതൽ കവിതാ രചന, കഥാ രചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും കവിതാലാപനം നാടൻ പാട്ട്, അഭിനയം തുടങ്ങിയവയിലും വിവിധമത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തലത്തിലും സബ് ജില്ലാ തലങ്ങളിലും കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നല്കി. ഫലകം:Yearframe/Headder