വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര

15:07, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1168 (സംവാദം | സംഭാവനകൾ)
വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര
വിലാസം
വ്ലാത്താ‍ങ്കര

തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2017MT 1168




വ്ലാത്താ‍ങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു  വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നെയ്യാറിന്റെ സാമീപ്യം കൊണ്ട് സമൃദ്ധവും ധന്യവുമാക്കപ്പെട്ട പുണ്യഭൂമിയായ നെയ്യാറ്റിങ്കരയ്ക്കു സമീപമുള്ള ഒരു ഉള്‍നാടന്‍ ഗ്രാമമാണു ചെങ്കല്‍ പഞ്ചായത്തില്പ്പെട്ട വ്ലാത്താങ്കര പ്രദേശം.ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പു 1949-ല്‍ സ്ഥാപനം സ്ഥാപിക്കുന്ന കാലഘട്ടം സാമൂഹ്യമായും , സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും ഈ ഗ്രാമം വളരെ പിന്നിലായിരുന്നു.അക്കാലത്ത് സാമൂഹ്യ പുരോഗതിയില്‍ തല്പ്പരരായ കുറെ ചെറുപ്പക്കാരും, നാട്ടുകാരും പൗരമുഖ്യനും -പുരോഗമനവാദിയുമായ ശ്രീ. ലക്ഷ്മണന്‍ നാടാരെ കാണുകയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണെന്നു മനസ്സിലായിട്ടുപോലും ഗ്രാമത്തിന്റെ പുരോഗതി മുന്നില്‍ കണ്ട അദ്ദേഹം ആ കര്‍ത്തവ്യം സസന്തോഷം ഏറ്റെടുക്കാനുള്ള മഹാമനസ്ക്കത കാണിച്ചു.അങ്ങനെ വ്യക്തിഗത മാനേജ്മെന്റ് സ്ക്കൂളുകളില്‍ മാനേജര്‍ സ്വന്തമായി ശമ്പളം കൊടുത്തു നടത്തുന്ന ചുരുക്കം സ്ക്കൂളുകളില്‍ ഒന്നായി വ്ലാത്താങ്കര വൃന്ദാവന്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

                           ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാര്‍ഷിക ആഘോഷവേളയില്‍ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട്  വൃന്ദാവന്‍ ഹൈസ്ക്കൂള്‍ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക്  അവിസ്മരണീയമായ 67 വര്‍ഷങ്ങള്‍ പിന്നിടുന്നു.
                            1978 ഏപ്രില്‍ 17-നു സ്ഥാപക മാനേജര്‍ ശ്രീ.എന്‍. ലക്ഷ്മണന്‍ നാടാര്‍ ദിവംഗതനായി.അതിനുശേഷം ശ്രീ. എല്‍. ഗോപിനാഥനും ശ്രീ. എല്‍.രാജേന്ദ്രനും ചേര്‍ന്നു എഡ്യൂക്കേഷ്ണല്‍ ഏജന്‍സിയായി സ്ക്കൂള്‍ നടത്തിയിരുന്നു.ഇപ്പോള്‍ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആര്‍.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണല്‍ ഏജന്‍സി അംഗങ്ങള്‍.
                      സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാര്‍ഷികത്തില്‍ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ല്‍ നമ്മുടെ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശ്രീ.ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തില്‍ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാര്‍ത്തെടുത്ത വ്ലാത്താ‍ങ്കര വൃന്ദാവന്‍ ഹൈസ്ക്കൂള്‍ മറ്റുസ്ക്കൂളുകള്‍ക്ക് മാതൃകയായി തന്നെ തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'ക്ലബ്ബുകളും അദ്ധ്യാപകരും'

  • റെഡ്ക്രോസ്: എസ്. രാധാകൃഷ്ണന്‍ നായര്‍
  • ഗൈഡ്
  • ഗാന്ധിദര്‍ശന്‍: സൗമ്യ ജോര്‍ജ്ജ് റ്റി. ആര്‍
  • ഫോറസ്ട്രി & ഇക്കോ: എസ്. രാധാകൃഷ്ണന്‍ നായര്‍, ഷിജുഷ് ദിവാകര്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി: അനില്‍ കുമാര്‍ ആര്‍.എം, പ്രിയ.എസ്.മണി
  • സയന്‍സ് : എസ്. രശ്മി, ബി.പി. ബീന
  • മാത്സ് : എസ്. അശോക് കുമാര്‍, പി.സജിരാജ് വിക്ടര്‍
  • എസ്.എസ് : വൃന്ദാ രാജേന്ദ്രന്‍
  • ആര്‍ട്സ് : ആര്‍. സഞ്ജീവ് കുമാര്‍
  • സ്പോര്‍ട്സ് & സ്കൂള്‍ ജാഗ്രത സമിതി: പി. വി. പ്രേം നാഥ്
  • ഹെല്‍ത്ത്: എന്‍. കെ.ശ്രീരേഖ
  • ഇംഗ്ലീഷ്: കെ.എസ് മിനി, മഞ്ജു ഡി.റ്റി
  • സംസ്കൃതം: കെ. പി. ഗംഗാധരന്‍
  • കണ്‍സ്യൂമര്‍ : എ. കെ. ഗീതകുമാരി
  • ഹെല്‍പ് ഡസ്ക്: ഐ. ശശീന്ദ്ര കുമാരി
  • വര്‍ക്ക് എക്സ്പീരിയന്‍സ്: എസ്. അനിലകുമാരി
  • ലഹരി വിരുദ്ധ ക്ലബ്ബ്: കെ. രാധാകൃഷ്ണന്‍
  • ഐ.ടി: സൗമ്യ ജോര്‍ജ്ജ് റ്റി. ആര്‍, എസ്. അനിതകുമാരി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Udiyankulangara then Vlathankara <googlemap version="0.9" lat="8.406659" lon="77.085571" zoom="13" width="400"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala (V) 8.381525, 77.098618,Vrindavan HS Vlathankara </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )