എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്

12:22, 3 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ചാന്ദ്ര ദിനം

ചാന്ദ്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 2 1 നു ശാലി ടീച്ചർ കുട്ടികൾക്ക് അസംബ്ലിയിൽ ചാന്ദ്ര ദിനത്തെ കുറിച്ച് വിശദീകരണം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ക്വിസ് മത്സരം നടത്തുകയും ചന്ദ്രനെ വരച്ചു നിറം നൽകുകയും ചെയ്തു. രണ്ടാം ക്ലാസുകാർ  ക്വിസ് മത്സരവും വീഡിയോ പ്രദർശനവും ചുമർ പത്രികയും ഉണ്ടാക്കി. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് മൂന്നാം ക്ലാസ്സുകാരും നാലാം ക്ലാസ്സുകാരും ചാന്ദ്രദിനം അസഹരിച്ചു. ജൂലൈ 2 2 മുതൽ ഓഗസ്റ്റ് 1 8 വരെ ചന്ദ്രനെ നിരീക്ഷിച്ച വരക്കുകയും പരീക്ഷണം, ക്വിസ് ,റോക്കറ്റ് നിർമ്മാണം ,ആദ്യ ചന്ദ്ര യാത്രയുടെ വീഡിയോ പ്രദർശനം എന്നീ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഹിരോഷിമ ദിനം

1 9 4 5 ലെ അണുബോംബ് അമേരിക്ക ജപ്പാനിൽ പതിപ്പിച്ചപ്പോൾ അതിന്റെ പരിണത ഫലം ജപ്പാനെ എത്രത്തോളം ബാധിച്ചുവെന്നും അതിന്റെ അതിന്റെ ഭീതിയും കുട്ടികളിൽ എത്തിക്കുന്നതിനായി നിതാഷ ടീച്ചർ സന്ദേശം പറഞ്ഞു. ക്ലാസ് ഗ്രൂപ്പുകളിലേക്ക് സുഡോകു പക്ഷി നിർമ്മിക്കുന്ന വീഡിയോ അയക്കുകയും ചെയ്തു. മിക്ക കുട്ടികളും സുഡാക് പക്ഷിയെ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. ഹിരോഷിമ ദിനത്തിന്റെയും നാഗസാക്കി ദിനത്തിന്റെയും പ്രാധാന്യം കുട്ടികളിൽ എത്തിച്ചു. നാലാം ക്ലാസ്സിലെ കുട്ടികൾ യുദ്ധത്തിനെതിരായ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു.

സ്വതന്ത്ര ദിനം

സ്വാതന്ത്യ ദിനത്തിനുമാട്ടു കൂട്ടി കൊണ്ട്  ദേശീയ പതാക,പതാകയുടെ നിറത്തിലുള്ള തൊപ്പി ,ബലൂണ് ,സമര സേനാനികളുടെ വേഷവും ധരിച്ചാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയത്.ശ്രീ കുന്നത് ആലി മാസ്റ്റർ ദേശീയ പതാക ഉയർത്തുകയും ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദാലി മാസ്റ്റർ,അസിസ്റ്റന്റ് മാനേജർ ,പി. ടി. എ പ്രസിഡന്റ് ,റീനു ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മുദ്രഗീതം മുഴക്കി കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ റാലിയിൽ പങ്കെടുത്തു. തുടർന്ന് പായസ വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഓസോൺ ദിനം

ഭൂമിയുടെ അതിജീവനത്തി ൽ ഓസോൺ പാലി അവിഭാജ്യ ഘടക മാണെന്നും ഈ പാളി  ദുർബലമാക്കുന്ന  വാതകങ്ങളെ തിരിച്ചറിയാനും ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ ബോധ്യ പെടുത്തുന്ന സന്ദേശം രഞ്ജന ടീച്ചർ നൽകി.

കേരളപിറവി

ഫെബിൻ ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി.നാലാം ക്ലാസ്സുകാർ 1 4 ജില്ലകളെ കുറിച്ച് വിവരണംനല്കി.കൊളാഷ്,പതിപ്പ്,കേരളത്തിന്റെ ഔട്ട് ലൈൻ വരച്ച നിറം നൽകൽ,ധാന്യങ്ങൾ ഓടിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.

ശിശു ദിനം

സുഹൈറ ടീച്ചർ ശിശു ദിന സന്ദേശം നൽകി.ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ സ്കൂളിൽ വരുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒന്ന, ക്ലാസ്സുകാർ ചിത്ര പതിപ്പ്,രണ്ടാം ക്ലാസ്സുകാർ ക്വിസ്സ്,ചുമർ പത്രിക,മൂന്നാം ക്ലാസ്സുകാർ ആൽബം,ശിശു ദിന ഗാന ശേഖരണം ,നാലാം ക്ലാസ്സുകാർ ക്വിസ്സ്,പ്രസംഗം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു .

റിപ്പബ്ലിക്ക് ദിനം

രഞ്ജന ടീച്ചർ സന്ദേശം നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണവും രണ്ട മൂന്നു നാലു ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി.

ശാസ്ത്ര ദിനം

ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിക്കാനുള്ള കാരണത്തെ കുറിച്ചും രാമൻ പ്രതിഭാസത്തെ കുറിച്ചും സി.വി രാമനെ കുറിച്ചുമെല്ലാം അറിയാൻ സഹായിക്കുന്ന വീഡിയോ പ്രദർശനം നടന്നു. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ് ടീച്ചറുടെ സഹായത്തോടെ കുട്ടികൾ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി.