എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്മീ വിലാസം സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളും അംഗീകാരങ്ങളും

I - പരിപാടികൾ

1. ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം , പരിസ്ഥിതി ദിനാചരണം

ECO CLUB

Jun 5 അവധി ദിവസമായതിനാൽ Jun 6 നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് കൃഷി ഓഫീസർ, PTA അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും തദ്ദവസരത്തിൽ നടന്നു.

ECO CLUB

വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

2. പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം

ECO CLUB

നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.


3. കുഞ്ഞൻ സ്മാര കാർഷിക വീഡിയോ ഗ്രാഫി മത്സരം

ECO CLUB

ലക്ഷ്യം: വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക. കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുക.

വിത്ത് നട്ട് വിളവെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ, കുടുംബത്തോടൊപ്പം അവ പരിചരിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 15 മിനിട്ട്  ദൈർഘ്യമുള്ള വീഡിയോ അയയ്ക്കുക

ഘട്ടങ്ങൾ :

  • മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ എല്ലാ വിദ്യാർത്ഥികളിലും രക്ഷാകർത്താക്കളിലും എത്തിച്ചു.
  • നൂറ്റി പത്ത്  മത്സരാർത്ഥികളെ ഉൾപ്പെടുത്തി വാട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മ രൂപീകരിച്ചു.
  • കൃഷി ഓഫീസർ , വിദഗ്‌ധർ തുടങ്ങിയവർ മത്സരാർത്ഥികൾക്ക് കൃഷി എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ക്ലാസ് നൽകുകയും കൃഷി സംബന്ധമായ ലഘു ലേഖകളും വിത്തുകളും നൽകുകയും ചെയ്തു.
  • കുട്ടികൾ കൃഷി ചെയ്യുന്ന ചിത്രങ്ങൾ, വളർച്ചാഘട്ടങ്ങൾ, കുടുംബത്തോടൊപ്പമുള്ള പരിചരണം കൃഷി സംശയങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിൽ പങ്കു വച്ചു.
ECO CLUB

ലക്ഷ്മീ വിലാസം ഹൈസ്കൂൾ പോത്തൻ കോട് ശ്രീ കുഞ്ഞൻ സ്മാരക കാർഷിക വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫയാസിനും രണ്ടാം സ്ഥാനം നേടിയ അമലിനും ബഹു: സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അവർകൾ സമ്മാനം നൽകി.


4. സ്കൂളിനൊരു പച്ചക്കറിത്തോട്ടം.

ECO CLUB

ലക്ഷ്യം: കാർഷിക സംസ്കാരം പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിയ്ക്കലും വിദ്യാർത്ഥികളിലെ അധിക ഊർജ്ജത്തെ സൃഷ്ടിപരമായി വിനിയോഗിയ്ക്കലും

ഘട്ടങ്ങൾ

  • മണ്ണും കുമ്മായവും ചേർത്ത് ഒരു കൂട്ടുണ്ടാക്കി. കൊക്കോപിറ്റും ട്രൈക്കോഡർമ്മയും ചേർത്ത് നനച്ച് ചണച്ചാക്കുകളിൽ നിറച്ചു. ഈ മിശ്രിതങ്ങൾ 3 ആഴ്ച മാറ്റിവച്ചു.
  • സീഡോമൊണാസ് ചേർത്ത പ്രത്യേക മിശ്രിതം ഡ്രേകളിൽ നിറച്ച് വിത്ത് പാകി. ഈ ഘട്ടങ്ങളെല്ലാം വിദ്യാർത്ഥികളെയും PTA അംഗങ്ങളെയും കൃഷി വിദഗ്ധരേയും ഒരുമിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഒരു പ്രായോഗിക പാഠശാല നൽകുവാൻ കഴിഞ്ഞു.
  • പരിപാലിച്ച മണ്ണും കോക്കോ പിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു.
  • ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി
  • ECO CLUB
    ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
  • ഞങ്ങളുടെ കൃഷിത്തോട്ടം
  • പച്ചക്കറി വിളവെടുപ്പ് നടത്തി:പരിസ്ഥിതി ക്ലബ് അംഗങ്ങൾ, PTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചക്കറി വിളവെടുക്കുകയും പ്രസ്തുത പച്ചക്കറി സ്കൂളിൽ തന്നെ  വില്പന നടത്തുകയും തുക പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. വില്പന ഇപ്പോഴും നടന്നു വരുന്നു

5. ചെറു ധാന്യത്തോട്ടം

എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി MR മായ ടീച്ചർ ചെറു ധാന്യ വിത്ത്പാകിക്കൊണ്ട് ചെറു ധാന്യത്തോട്ടത്തിനുള്ള പ്രവർത്തനങ്ങൾക്ക് ടി സ്കൂളിൽ തുടക്കമായി.


6. നിനക്ക് എന്റെ ജീവജലം

ECO CLUB

വേനലിൽ ദാഹജലത്തിനായി കേഴുന്ന പക്ഷിമൃഗാദികൾക്ക് ഒരിറ്റ് കുടിനീർ സ്കൂളിലും എല്ലാ കുട്ടികളും , വിദ്യാർത്ഥികളും  അവരവരുടെ വീടുകളിലും ഒരുക്കുന്ന പദ്ധതിയാണിത്.

സഹജീവിസ്നേഹം കുട്ടികളിൽ ഉണർത്താൻ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിയാണിത്.

പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിയ്ക്കുകയും അദ്ദേഹത്തിന്റെ കൂടി സൗകര്യപ്രകാരം ഉദ്ഘാടന തീയതി 14/3/2023 രാവിലെ 10 ന് തീരുമാനമാവുകയും ചെയ്തു


II- അംഗീകാരങ്ങൾ

വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടി ൾക്കും ലഭിച്ചത്.

കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്.

ECO CLUB

ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞെടുത്തതും.

ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു.


വീഡിയോ - CLICK HERE