മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കിച്ചുവിൻറെ പൂന്തോട്ടം

10:39, 11 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് മാനത്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കിച്ചുവിൻറെ പൂന്തോട്ടം എന്ന താൾ മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കിച്ചുവിൻറെ പൂന്തോട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിച്ചുവിന്റെ പൂന്തോട്ടം

അന്നും പതിവുപോലെ കിച്ചു പൂന്തോട്ടത്തേക്കിറങ്ങി. എന്നും വരാറുളള അണ്ണാറക്കണ്ണനെയും പൂമ്പാറ്റയെയും കാണാനില്ല. അണ്ണാറക്കണ്ണാ..... പൂവാലാ...... കിച്ചു വിളിച്ചു. ഛിൽ... ഛിൽ... അണ്ണാറക്കണ്ണൻ വന്നു. അൽപം കഴിഞ്ഞ് പൂമ്പാറ്റയും പൈങ്കിളികളും വന്നു. കിച്ചു ഓടി പോയി ഒരു കുടത്തിൽ വെളളവുമായി വന്നു. പൂന്തോട്ടത്തിൽ ഒരു വശത്തായി വെച്ചു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ അതിൽ നിന്നും വെളളം കുടിച്ചു. കിച്ചു ചെടികൾക്ക് വെളളം നനച്ചു. പെട്ടെന്നാണവൾ കണ്ടത് പൂന്തോട്ടത്തിന്റെ ഒരു വശത്ത് ഒരു ചിരട്ടയിൽ വെളളം. അതിൽ കൊതുക്ക് മുട്ടയിട്ടിരിക്കുന്നു. അവൾ പരിസരപഠനം ക്ലബിൽ ശ്യാമള ടീച്ചർ പറഞ്ഞതോർത്തു. വീട്ടിൽ വെളളം കെട്ടികിടക്കാനുളള അവസ്ഥ ഉണ്ടാകരുത്. കാരണം അങ്ങനെ വെളളം കെട്ടി നിന്നാൽ അതിൽ കൊതുക് വന്ന് മുട്ടയിടും. മുട്ട വിരിയാൻ ആറോ ഏഴോ ദിവസം മാത്രം മതി. അപ്പോൾ ആ ദിവസത്തിനുളളിൽ അത് വൃത്തിയാക്കിയില്ലെങ്കിൽ മുട്ട വിരിഞ്ഞ് കൊതുകുണ്ടാവും. കൊതുക് രോഗം പരത്തും. അപ്പോൾ നാമെന്തു ചെയ്യണം. അങ്ങനെ കണ്ടാൽ കൈയിൽ കവറോ മറ്റോ ധരിച്ച് ഉടൻ തന്നെ അത് വൃത്തിയാക്കണം. കിച്ചു പെട്ടെന്നോടി ഒരു കവറെടുത്തു. തന്റെ കൈയിലത് ധരിച്ചു. അവൾ ഉടൻ തന്നെ അത് വൃത്തിയാക്കി. അപ്പോൾ അവളുടെ അമ്മ വന്നു. എടീ.. കിച്ചു.... നീ എന്താണവിടെ ചെയ്യുന്നത്. അമ്മ ചോദിച്ചു. അവൾ അമ്മയോട് കാര്യം പറഞ്ഞു. മിടുക്കിപെണ്ണ്, നീ ഞങ്ങളെല്ലാവരെയും രക്ഷിച്ചു. അമ്മ പറഞ്ഞു. സന്തോഷത്തോടെ നനക്കാൻ ബാക്കിയുളള ചെടികൾ നനക്കാൻ അവൾ ഓടി.

മുഹമ്മദ് ഷമ്മാസ് വി. വി.
5 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 11/ 05/ 2023 >> രചനാവിഭാഗം - കഥ