ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ "കൊറോണ ഒരുഭീകരജീവിയാണ്"

08:40, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ "കൊറോണ ഒരുഭീകരജീവിയാണ്" എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ "കൊറോണ ഒരുഭീകരജീവിയാണ്" എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കൊറോണ ഒരു ഭീകരജീവിയാണ്"

വുഹാനിൽ നിന്നും പിറന്നയെനിക്കൊരിക്കലു-
മുൽക്കർഷമുണ്ടാവില്ലെന്നൊരു,
മന്ത്രവാദിയുടെ വാക്കുകളെനിക്കു
പൊറുക്കുവാൻ കഴി-യില്ലൊരിക്കലും
എന്നാലിപ്പോഴിതാ,ഞാനാണു വാർത്താ-
താരവും
ലോകം കീഴടക്കിയ രാജാവും
രാജാവായതിനാൽ,
 കോളിഫ്ലവർ പോലെ
ഉന്തിനിൽക്കുന്ന കിരീടവും ചൂടി
 ഞാൻ!
ലോകം മുഴുവൻ വ്യാപിച്ചെന്റെ സാമ്റാജ്യം,
ചക്കപ്പഴത്തിന്റെ സു-
ഗമുള്ള ഗന്ധം പോൽ!
ആയതി കാട്ടുവാൻ ചൈന മാത്രം പോരാ
ഭൂഖണ്ഡങ്ങളെല്ലാം കിട്ടുവാൻ വാഞ്ഛിതം
മാനുഷൻമാരുടെ ജീ-
വനോരോന്നായി
ഞാനകത്താക്കുന്നു രുചിയൂറും വിഭവമായ്,
ഓരോരോ ജീവനുമെനിക്കടിമ-
യാവുന്നിതാ,
വാഴവെട്ടിവീഴുംപോ-ലെ പൊടുന്നനെ!
ഇത്തിരിക്കുഞ്ഞനാം
കൊറോണയെ തുരത്തുവാൻ വേണം കരുതലും വ്യക്തിശുചിത്വവും,
അകലം പാലിക്കുവിൻ ജീവൻ
സുരക്ഷയ്ക്കായ്
കരുതുവിൻ മാസ്-
കും സാനിറ്റൈസറും
കൊറോണയെ അതിഥിയാക്കാതിരി-ക്കുവിൻ
വീടിനും നാടിനും നേ-
ട്ടമായ് തീരുവിൻ
ഭയം വേണ്ട നാട്ടരേ,
ജാഗ്രത മതി കൂട്ടരേ,
ശുചിത്വമാം അമ്പു-
കൊണ്ട് തളയ്ക്കുവി-
ൻ കൊറോണയെ
ലോകം അവസാനി-
ക്കുമെന്നൂഹിക്കരുത്,
നാം
കഴിയും ഭൂമിയെ ശവപ്പറമ്പാക്കാതിരി-
ക്കുവാൻ
കൊറോണയെ ചിര-
ഞ്‌ജീവീയാക്കാതിരി-
ക്കുവാൻ
നേരിടാം,നമുക്കൊറ്റ-ക്കെട്ടായ്...........

അൻഷിഫ എ
8 B ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത