>

കഥകൾ / ഓർമകൾ .

കോവിഡ് കാല അനുഭവം ....

ഒരു ദിവസം രാവിലെ ഒരു പതിനൊന്ന് മണി ചായയും കുടിച്ച് മൊബൈലും തോണ്ടി അടുക്കള വശത്തിരിക്കുമ്പോഴാണ് ആങ്ങളയുടെ ഫോൺ വരുന്നത്. എടീ.. ഞാനിവിടുന്ന് മൂന്ന് പേരെ നിന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോവുകയാ. ങേ.. അതെന്താ എന്ന ആകാംക്ഷയാണ് എന്നിലുണ്ടായത്. കാരണം എന്റെ ഇളയ ആങ്ങളയും ഫാമിലിയും ദുബായിൽ നിന്ന് വരുന്നുണ്ട്.അവൾക്ക് ഫാമിലിയായി ഏഴ് ദിവസത്തെ ക്വാറന്റീനിൽ ഇരിക്കാൻ വേണ്ടി എന്റെ ഡാഡിയും മമ്മിയും മൂത്ത ആങ്ങളയുടെ വീട്ടിലേക്ക് മാറിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അവിടെ നടന്നതെന്താണെന്ന് വച്ചാൽ ഞങ്ങളുടെ തറവാട് വീട് വാടകയ്ക്ക് കൊടുത്തിരിക്കു കയാണ്. ആ വാടകക്കാരൻ വോട്ട് ചെയ്യാൻ അയാളുടെ നാട്ടിലേക്ക് പോയപ്പോൾ എന്റെ ഡാഡിയെ കുറച്ച് പണം സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് പോയി. അയാൾ തിരിച്ചു വന്നതറിഞ്ഞ് ഡാഡി പണം കൈമാറി.പിറ്റേദിവസം ആയപ്പോൾ അയാളുടെ ഫോൺ വരുന്നു. ‘സാറേ..എനിക്ക് കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആണ്. തുടർന്ന് മമ്മിയേയും ആങ്ങളയുടെ രണ്ട് മക്കളേയും എന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ് നേരത്തെ പറഞ്ഞ ഫോൺ കോൾ. ഇവർ എന്റെ വീട്ടിലെത്തി രണ്ട് മൂന്ന് ദിവസം സന്തോഷമായിപ്പോയി.ഒരു ശനിയാഴ്‍ച നൈറ്റ് ഡ്യൂട്ടിക്ക് പോയ ഇച്ചായന് രാവിലെ വീട്ടിലെത്തിയപ്പോൾ നല്ല ജലദോഷം. ഉടനെത്തന്നെ ആങ്ങളയെ വിളിച്ച് പറഞ്ഞു കൊറോണയാണോ എന്നൊന്നും അറിയില്ല. റിസ്ക് എടുക്കണ്ട മമ്മിയേയും മക്കളേയും തിരിച്ച് കൊണ്ടുപോയ്ക്കോളൂ. .പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട. ഞായറാഴ്ച ഞാൻ ടൗണിൽ പോയി സിട്രസിസും പാരസെറ്റമോളും വാങ്ങിച്ച് ഇച്ചായന് കൊടുത്തു. തിങ്കളാഴ്ച രാത്രി എനിക്ക് ഭയങ്കര മേല് വേദനയും പനിയും. ഒരു വിധത്തിൽ രാത്രി വെളുപ്പിച്ചു. ഞങ്ങൾ രണ്ടുപേരും കൊറോണ ടെസ്റ്റ് നടത്താൻ ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയി.ടെസ്റ്റ് റിസൾട്ട് വന്നു. രണ്ട് പേർക്ക് പോസിറ്റീവ് . അത് പ്രതീക്ഷി ച്ചരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇനി ആണ് സർക്കാരിന്റെ കരുതൽ എന്തെന്ന് അറിഞ്ഞത്. ഡോക്ടറുടെയും ( ഡോ.നിമ്മി ) സിസ്റ്റ റുടെയും ( സിസ്റ്റർ രേഖ ) വിളി വന്നു. നമുക്ക് വീട്ടിലിരുന്ന് ചികിത്സക്ക് സൗകര്യമുണ്ടോ ? വീട്ടിൽ വേറെ ആരൊക്കെയുണ്ട് ? മോളുണ്ട് എന്നറിഞ്ഞപ്പോൾ അവളെയും ടെസ്റ്റിന് കൊണ്ടുചെല്ലാൻ പറഞ്ഞു. അവളുടെയു ടെസ്റ്റ് നടത്തി വീട്ടിലെത്തിയതും നിമ്മി ഡോൿടർ വിളിച്ചു. രോഗ ലക്ഷണങ്ങൾ ചോദിച്ച് മരുന്നു കുറിച്ചു. കൂടാതെ മോൾടെ റിസൽട്ട് ക്ലിയർ അല്ല. അത് ഹോസ്പിറ്റലിലെ ചെറിയ തകരാർ മൂലമാണ് എന്നും അറിയിച്ചു.ഞങ്ങൾക്ക് വീട്ടിൽ താഴത്തെ നിലയിൽ അറ്റാച്ച്‍ഡ് ബാത്ത് റൂം സൗകര്യമുള്ള റൂമുകളും മോൾക്ക് മുകളിലത്തെ നിലയിൽ നിൽക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും വീട്ടിൽ തന്നെ ചികിത്സ തുടരാൻ ‍ഡോക്ടറും നേഴ്‍സും സമ്മതിച്ചു.പെട്ടെന്ന് തന്നെ ഡോൿടർ കുറിച്ച മരുന്നുകളും പൾസ്ഓക്സീമീറ്ററുമായി നേഴ്‍സ് വീട്ടിൽ വന്നു. വേണ്ട നിർദ്ദേശങ്ങൾ നൽകി.ആകെ ഒരു സങ്കടമുള്ളത് രണ്ട് ദിവസം കഴിഞ്ഞാൽ യൂണിവേഴ്‍സിറ്റി എക്സാം എഴുതാനിള്ളതാണ് മോൾക്ക്.ഞങ്ങൾ പാകം ചെയ്‍ത ഭക്ഷണം ചൂടോടുകൂടി കൈസാനിറ്റൈസ് ചെയ്‍ത് മാസ്‍ക്ക് ധരിച്ച് വേറെ പാത്രത്തിലിട്ട് നൽകി മകളെ സുരക്ഷിതയാക്കി. കോവിഡാണെന്നറിഞ്ഞ ഉടനെ തന്നെ ഇച്ചായൻ ഗെയിറ്റ് ലോക്ക് ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പിൽ ഞങ്ങളുടെ വിവരം ഷെയർ ചെയ്തു. പിന്നീടങ്ങോട്ട് ഫോൺ വിളികളുടെയും സഹായഹസ്തങ്ങളുടെയും പ്രളയമായിരുന്നു. രണ്ട് ആങ്ങളമാർ മത്സരിച്ച് സാധനങ്ങൾ വാങ്ങി ഗെയ്റ്റിൽ തൂക്കി ഇട്ടു. അയൽവാസിയായ ജോഷിച്ചേട്ടനായിരുന്നു. എന്നും പാൽ വാങ്ങി ഗെയിറ്റിൽ തൂക്കി ഇട്ട ഞങ്ങളുടെ പാത്രത്തിലേക്ക് ഒഴിച്ച് തന്നിരുന്നത് എന്നും ചേട്ടൻ ടൗണിൽ പോകുമ്പോൾ വിളിവരും നിങ്ങൾക്ക് എന്താ വാങ്ങേണ്ടത് അപ്പോഴൊക്കെ ഞങ്ങൾക്ക് ഓരോ ലിസ്റ്റ് ഉണ്ടാകും. അതെല്ലാം വളരെ സ്നേഹത്തോടെ ചേട്ടൻ വാങ്ങി നൽകി. ഇത് ഞങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കി. ഇനിയാണ് സ്നേഹപ്പൊതികളുടെ പ്രവാഹം. അതിൽ ഏറ്റവും കരുതൽ നൽകിയതും സ്നേഹം ചാലിച്ചതും എന്റെ നാത്തൂൻ ഷീജയുടെ സ്നേഹപ്പൊതികളാണ് എന്ന് എടുത്തുപറയട്ടെ.കൊറോണയുടെ ക്ഷീണത്തിനൊപ്പം നമ്മുടെ ഭക്ഷണം പാകം ചെയ്യൽ , ശുചിത്വം ഇതെല്ലാം നാം സ്വയം ചെയ്യുമ്പോൾ കണ്ടറിഞ്ഞ് അത്യാവശ്യഘട്ടങ്ങളിലെല്ലാം രുചിയോടെ പാചകം ചെയ്ത് ചൂടോടെ ആങ്ങളയുടെ കൈയ്യിൽ കൊടുത്തു വിട്ടപ്പോൾ അവൾ എനിക്ക് ആരെല്ലാമോ ആയി മാറി. കോവിഡ് കാലത്ത് എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒരു ഫോൺകോളിനെക്കുറിച്ച് പറയട്ടെ. അത് മറ്റാരുടെയുമല്ല അയൽവാസിയായ ഹുസൈന്റെ ഭാര്യ, അതിലുപരി എന്റെ മകളുടെ സുഹൃത്ത് അൻസിനയുടെഅമ്മയിടെതാണ്. ഒരു ഉച്ചസമയത്ത് എന്നെ വിളിച്ചിട്ട് ഹബീബ ചോദികകുകയാണ് ടീച്ചറെ വീട്ടുജോലിയും ക്ഷീണവുംകൊണ്ട് നിങ്ങൾ മടുത്തിട്ടുണ്ടാവില്ലേ ഞാൻ ഭക്ഷണം പാകം ചെയ്ത് തരട്ടേ. എന്റെ ഹൃദയം നിറഞ്ഞു. ഞാനവരുടെ ആവശ്യം നിരസിച്ചു.എങ്കിലും ഒരുപാട് ( ഫ്രൂട്ട്‍സ് വാങ്ങി ഗെയിറ്റിൽ തൂക്കിയിട്ടാണ് ആ അമ്മയും മകളും പോയത്. കൊറോണകാലം ക്രസ്‍മസ്‍കാലം കൂടിയായിരുന്നു. ജോബിച്ചന്റെ കേക്കാണ് ആദ്യം എത്തിയത് . പിന്നീട് മെറിന്റെ അമ്മ സീമയുടെ വക ബ്ലാക്ക് ഫോറസ്റ്റ് പൊതി ഗെയിറ്റിലെത്തി .പിറ്റേ ദിവസമുണ്ട് ഞങ്ങളുടെ ഫാമിലിഫ്രണ്ട്ആക്സിലിയുടെ കുടുംബവും റെഡ്‍വെൽവെറ്റുമായി വരുന്നു.അവർ അച്ഛനും അമ്മയും രണ്ട് മക്കളും റോഡിൽമാസ്ക് ധരിച്ച് നിന്നു.ഞങ്ങൾ മാസ്ക് ധരിച്ച് മുറ്റത്തിറങ്ങി നിന്നു.അകലം പാലിച്ചാണ് നിന്നതെങ്കിലും അരികത്തുണ്ട് ഞങ്ങളെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്. പിന്നെ ഞെട്ടിച്ചുകളഞ്ഞത് കണ്ടൻകോട്ട് ഏലിയാസ് ചേട്ടനാണ്. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസിന്പോത്തിന്റെ പങ്കിറച്ചി വാങ്ങുന്ന ഒരു ശീലമുണ്ട്. രണ്ട്കിലോപോത്തിറച്ചി ഗെയിറ്റിലെത്തി ച്ചിട്ട് പോയപ്പോൾ ഇച്ചായന്റെ ബാല്യകാലസുഹൃത്തിനോട് ഒരിഷ്ടം തോന്നി. കഴിഞ്ഞില്ല സ്നേഹപ്പൊതികളുടെ വരവ്. എന്റെ സുഹൃത്ത് ഹിന്ദി ടീച്ചർ സ്കൂളിൽ പോയിവരുന്ന വഴിക്ക് ഉറങ്ങുന്ന എന്നെ ഫോൺ ചെയ്ത് വീടിന് പുറത്തേക്ക് വിളിച്ചു. മാസ്‍ക്ക് വച്ച് ഞാൻ വരാന്തയിൽ നിന്നു. ഷിജി ഗെയിറ്റിന് പുറത്ത്നിന്ന് സ്നേഹത്തോടെ സംസാരിച്ചു.ഒരുപൊതി ഗെയിറ്റിൽ തൂക്കിയിട്ട് നിറചിരിയുമായി ഒരു തംസപ്പും കാണിച്ച് പോയി.അവളുടെ സ്നേഹപ്പൊതിയിൽ ബ്രെഡും കടലമിഠായിയും പിന്നെ ഞങ്ങൾ ടീച്ചേഴ്‍സ് എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോയുടെ കോപ്പിയും ഉണ്ടായിരുന്നു.ആ മിഠായിക്ക് ലേശം മധുരം കൂടുതൽ തോന്നി. ആ ഫോട്ടോയിൽ എല്ലാവരും ഒന്നിനൊന്ന് സുന്ദരികളായും തോന്നി.സൗഹൃദത്തിനെന്നും മാറ്റ് കൂടുതലാണ്. എനിക്ക് വായനയുടെ ആസ്‍കിത ചെറുതായിട്ടുണ്ട്. കോവിഡ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ ലൈബ്രറിയിൽ നിന്ന് എടുത്ത മാധവിക്കുട്ടിയുടെ പ്രണയനോവലുകളും , വിനോയ് തോമസ്സിന്റെ രാമിയും പിന്നെ എന്റെ സ്ഥിരം വനിതയും ഗൃഹലക്ഷ്മിയും എത്തിച്ച് തന്നു.ആ മോളോടും ഏറെ ഇഷ്ടം തോന്നി. എന്നും ആകുലതോടെ ഡാഡിയും മമ്മിയും വിളിക്കും. പിന്നെ അയൽക്കൂട്ട സുഹൃത്തുക്കൾ,സ്കൂളിലെ ഫ്രണ്ട്‍സ് രോഗവിവരമറിഞ്ഞ കുറെ ബന്ധുക്കൾ പുതിയ വാർഡ് മെമ്പർ അങ്ങനെ കുറെപ്പേർ ഫോൺ ചെയ്‍തു. മെഡിസിന് പഠിക്കുന്ന എന്റെ മുത്ത് ( ഗ്രെയ്‍സ് മേരി) കോളേജിൽ പോകുന്നതിന് മുമ്പും ഉച്ചക്കും വൈകുന്നേരവും എല്ലാം വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ,കൊഞ്ചിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമായിരുന്നു . ചിലരുടെ ആശ്വസിപ്പിക്കലുകൾ കേട്ടപ്പോൾ തമാശ കേട്ട ഫീലിംഗ് ആണ് ഉണ്ടായത്. ആളതിലും വലിയ എത്രയോ രോഗങ്ങൾ ഉണ്ട് അതൊന്നും വന്നില്ലല്ലോ എന്ന് വിചാരിക്ക് ടീച്ചറേ . ആ ഓരോരുത്തർക്ക് മരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും ഇനി ഇപ്പം കൊറോണ വന്നിട്ടാണെങ്കിൽ അങ്ങനെ ആവട്ടെ . എന്താ ചെയ്യുക ? പേടിക്കണ്ടാട്ടോ.ഇവരോടൊന്നും ഒരു മറുപടിയും പറഞ്ഞില്ല. കൊറോണ എന്നെ വല്ലാതൊന്ന് ഉലച്ച് കളഞ്ഞു.പക്ഷെ പിടിച്ച് നിന്നത് ഭർത്താവും മക്കളും നേരത്തെ പറഞ്ഞ സുമനസ്സുകളുടെയും ഒക്കെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കൊറോണ സമയത്ത് മേൽവേദന പനി വയറിളക്കം എന്നിവക്ക് ഒപ്പം ബ്ലീഡിംഗും വന്നു. യൂട്രസ്സിൽ ഥൈറോയിഡ് ഉള്ളതുകൊണ്ട് ഓവർ ബ്ലീഡിംഗാണ് . ഏഴു ദിവസത്തെ അപാരബ്ലീഡിംഗ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് കോവിഡ് പോസിറ്റീവ് ആയത്. അതാ പിറ്റേ ദിവസം മുതൽ വീണ്ടും ബ്ലീഡിംഗ്. എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറങ്ങും. പേടികാരണം രേഖസിസ്റ്ററെ വിളിച്ചു. കൊറോണ സമയത്ത് ഇതിന് ഒരു ട്രീറ്റ്മെൻ്റും ചെയ്യാൻ സാധിക്കില്ല.പേടിക്കണ്ട റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചു.അന്ന് തന്നെ കുറെ ORS പാക്കറ്റുൾ എത്തിച്ച് തരുകയും ചെയ്തു.ആ നിർണായകഘട്ടത്തിൽ സിസ്റ്ററെ എനിക്ക് ദൈവത്തിന്റെ മാലാഖയായി തന്നെ തോന്നി.വീണ്ടും ഏഴ് ദിവസം കഠിനമായ ബ്ലീഡിംഗ് ഉണ്ടായി. ഈ സമയത്തെല്ലാം നല്ല ഭക്ഷണം പാചകം ചെയ്ത് തന്ന് സ്നേഹത്തോടെ ഇച്ചായൻ എന്നെ പരിചരിച്ചു.ക്ഷീണിക്കുമ്പോൾ എല്ലാം ചെറിയമോൾ അമ്മേ ..അമ്മേ... എന്ന് വിളിച്ച് കൊണ്ടിരിക്കും . മൂത്തമോളും എന്നും പലതവണ ഹോസ്റ്റലിൽ നിന്നും കോളേജിൽ നിന്നും ഫോൺ ചെയ്ത് ധൈര്യപ്പെടുത്തി . പത്ത് ദിവസങ്ങൾക്കുശേഷം പ്രതീക്ഷയോടെ എന്നാൽ ഭീതിയോടെയുംകൂടി ടെസ്റ്റ് നടത്താൻ പോയി. ഭർത്താവിന് നെഗറ്റീവ് എനിക്ക് വീണ്ടും പോസിറ്റീവ് . സങ്കടം തോന്നി.ഉടനെ എന്നെ റൂം ക്വാറന്റീനിലാക്കി.ഇച്ചായനും മോളും കൂടി ക്ലീനിംഗും പാചകവും ഏറ്റെടുത്തു.എനിക്ക് പൂർണ റെസ്റ്റ്.ക്ഷീണിച്ച് പേടിച്ച് ഉറങ്ങുന്ന എന്റെ കവിളിൽ പ്രണയത്തോടെ വന്ന് തഴുകിപ്പോകുന്ന് ഇച്ചായനെയും അമ്മേ..അമേമ..എന്ന് വിളിച്ച് കൊണ്ടിരിക്കുന്ന മക്കളെയും കണ്ടപ്പോൾകൊറോണക്ക് എന്റെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല.രണ്ടാമത്തെ ടെസ്റ്റിൽ നെഗറ്റീവ് ആയി ഇപ്പോൾഏഴ് ദിവസത്തെ കൂടി ക്വാറന്റീനിൽ ആണ്.ഏറെ സ്നേഹിക്കുന്ന കുടുംബം തന്നെയാണ് എന്റെ ശക്തിയും ബലവും.ഇതൊരു ഈശ്വരാനുഗ്രഹമാണ്.






ഒരു ഓർമ്മക്കുറിപ്പ് ....

പട്ടണത്തിലുള്ള കോളേജിൽ പ്രീ‍ഡിഗ്രിക്ക് ചേർന്നു. ആദ്യദിനം..!! പരിഷ്കാരികളായ കുട്ടികൾ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർപങ്കുവെ ക്കുന്നു.എവിടെയും അപരിചിതർ.. കരച്ചിലടക്കാൻ പാടുപെട്ടു. വീടിനടുത്തെങ്ങാനും പഠിച്ചാൽ മതിയായിരുന്നു.ചിലർ ഒന്നു നോക്കി ചിരിച്ചും ചിലർ ചിരിക്കാതെയും മുന്നിലൂടെ നടന്നുപോയി. ബെല്ലടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക്.. അടുത്തിരുന്ന ഒന്നുരണ്ടുപേർചോദിച്ചു. "എവിടെയാ പഠിച്ചത് ?,വീടെവിടെയാ ? ‘’ പിന്നെയും നിശ്ശബ്ദമായ നിമിഷങ്ങൾ.. അൽപ്പസമയത്തിനകം ഒരു ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി.പ്രൊഫ. മറിയം കുരുവിള. ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു.ഉള്ളിലെ വിഷമംഒതുക്കിവെച്ച് പഠിച്ച സ്കൂളും നാടും എല്ലാം പറഞ്ഞു.പിരീഡ് കഴിഞ്ഞ് ബെല്ലടിച്ചു. പുറത്തേക്ക് പോകാൻ ഇറങ്ങിയ ടീച്ചർ എന്നെ വിളിച്ചു.എന്തിനായിരിക്കും ? മനസ്സിൽചിന്തിച്ചു അടുത്തെത്തിയപ്പോൾ ചോദിച്ചു.” എന്താ കുട്ടീ ! മുഖം വല്ലാതിരിക്കുന്നത് ?ആരെയും പരിചയമില്ല അല്ലെ ? “ ഒന്നു പൊട്ടിക്കരയാൻ തോന്നി.” Don’t worry ,രണ്ടുദിവസം കൊണ്ട് അതൊക്കെ മാറും.പിന്നെ വയനാട്ടിലെ ഡാലിയ എനിക്ക് വലിയഇഷ്ടമാണ്. അവധിക്ക് പോയി വരുമ്പോൾ ഡാലിയ കിഴങ്ങ് കൊണ്ടു വരണം".ഒരുപാട് സന്തോഷം തോന്നിയ നിമിഷം. തിരിച്ച് ക്ലാസ്സിലേക്ക് ...’മിസ്സിന്റെ റിലേറ്റീവ്ആണോ?’അടുത്തിരുന്നവർ ചോദിച്ചു. ഉള്ളിൽ അൽപ്പം ഗമ തോന്നി.ഉച്ചക്കു ഭക്ഷണത്തിന് വിട്ടു. അടുത്തിരുന്നവർ അവരുടെ വീടുകളിലേക്ക് പോയി. വിഷമിച്ചു നിൽക്കുമ്പോൾ അതാ വാതിൽക്കൽ ഞങ്ങളുടെ ടീച്ചർ.’ വരൂ ഇന്ന് എന്റെ കൂടെ ഭക്ഷണംകഴിക്കാം '. കാതുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി.എങ്കിലു ബാഗുമെടുത്ത്പിന്നാലെ പോയി.വഴിനീളെ ടീച്ചർ ഓരോന്നു ചോദിച്ചും പറഞ്ഞും വീടിനടുത്തെത്തി.ഞാൻ കൊണ്ടുപോയ ചോറ് അവിടെ എല്ലാവരുടെയും കൂടെ ഇരുന്ന് കഴിച്ചു.” ഇന്നു താൻ ഒറ്റക്കു വിഷമിക്കേണ്ടെന്നു കരുതി. നാളെ മുതൽ ദേ, ഇയാൾ കൂടെ ഉണ്ടാകും.”അപ്പോഴാണ് അറിയുന്നത് എന്റെ ക്ലാസ്സ് മേറ്റ് ടീച്ചറിന്റെ ഒരു ബന്ധുവാണെന്ന്.മിസ്സിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നി. പക്ഷെ ആ ടീച്ചറിനെ പ്പോലെ എന്റെകുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് കഴിയാറുണ്ടോ ? ഈ തിരക്കിനിടയിൽകഴിയാറില്ല എന്നതാണു സത്യം.പിറ്റേന്ന് സന്തോഷത്തോടെ ക്ലാസ്സിൽ എത്തി ബിന്ദു , രേഖ , പിന്നെ നിമ്മിഓരോരുത്തരേയും കണ്ടു.സംസാരിച്ചു.ഞങ്ങളുടെ ടീച്ചർ ക്ലാസ്സിൽ എത്തി. ഇംഗ്ലീഷ് കവിത നന്നായി പഠിപ്പിച്ച ടീച്ചർ , അത്രയും ഭാഗം കാണാതെ ചൊല്ലാൻ ആവശ്യപ്പെട്ടു. രണ്ടു മൂന്നു പേർ ചൊല്ലി.വിറച്ചുകൊണ്ട് ഞാനും എഴുന്നെേറ്റ് ചൊല്ലി.പേഴ്‍സിൽ കരുതിയിരുന്ന മിഠായി ഞങ്ങൾക്ക് തന്നു.ആ മിഠായിയുടെ മധുരം ഇന്നും നാവിലുള്ളതുപോലെ തോന്നും. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളുടെ നല്ല പ്രതികരണങ്ങൾക്ക് നാംകൊടുക്കുന്ന ചെറിയ സമ്മാനം അവരിൽ എത്ര വലിയ സന്തോഷം ഉണ്ടാക്കും എന്ന് ഞാൻ പഠിച്ചത് എന്റെ ടീച്ചറിൽ നിന്നാണ്. വർഷങ്ങൾക്കു ശേഷം എന്റെ ഓർമച്ചെപ്പിനുള്ളിൽ ..വെറും ഓർമകൾ മാത്രം ..അന്ന് മൊബൈലും ഇന്റർനെറ്റും ഇല്ലല്ലോ? എന്റെ ടീച്ചർ എവിടെയയിരിക്കും ഇപ്പോൾ ? തിരക്കുകൾ മാറ്റിവെച്ച് ഒന്നു പോയികാണണം.. അതുവരെ ടീച്ചർ ആരോഗ്യത്തോടെ ഇരിക്കണേ....എന്നുമാത്രമാണ് എന്റെ പ്രാർത്ഥന....





प्रेरणा

्रीमन्, अवतरतु , प्राप्तञ्च तत् यदवतरणीयम् । यानचालकस्य मृदुभाषणेन जागरितो सदाशिवः दीर्घिःनिश्वासानन्तरं करवस्त्रेण अश्रूणि अमार्जयत्। जनकः जननी एका कनिष्ठसोदरी ,सदाशिवस्य परिवारः अयम्। पिता गोपालः कृ षकः,माता गृहिणी च। सोदरी पञ्चमकक्षायां पठति। पठने अत्सुकः सदाशिवः बाल्ये एव स्वपरिवारस्य दैन्यतां दृष्ट्वा स्वामवस्थां प्रत्यभिजानाति स्म। गोपालःप्रतिदिनं के दारं गच्छति स्म। प्रातरारभ्य सायाह्नपर्यन्तं तत्र कृ षिकर्माणि कृ त्वा श्रान्तःसन् गृहं प्रत्यागच्छति स्म। धनागम- मार्गान्तरं विना गोपालः दैनिकव्ययपरिपूर्तये बहुकष्टमनुभवति स्म। रात्रौ निद्रां गते सति सदाशिवः अनेकवारं पित्रोः भाषणं श्रुणोति स्म यत् परिवारस्य निर्धनतामधिकृ त्य। कृ षेः लभ्यमान-वार्षिकादायेन एव पठनशुल्कं तथा वस्त्राणि,पुस्तकानि च क्रीणाति। उन्नतकु लजातः इत्यनेन सर्वकारेण दीयमानानि सः न लभते स्म। मित्राणि सर्वे आडम्बरपूर्ण जीवनं यापयति सति सदाशिवः तद्दृष्ट्वा स्वपरिवारस्य निजामवस्थामालोच्य दुःखितो भवति स्म। सदाशिवः कक्ष्यायां प्रथमस्थानीयः नासीत्। पठनान्तरीक्षस्याभावेन गृहकार्येषु तथा विद्यालयीयकार्येषु च तस्य इच्छाअल्पा आसीत्। रे सदाशिव त्वं किमेमुपविशसि अलस इव । संस्कृ ताध्यापिका रागिणी भगिनी तं सर्वदा पृच्छति स्म। रागिणी सदाशिवस्य प्रियाध्यापिका अस्ति। सा सर्वदा सदाशिवं स्नेहभाषणैः लालयति स्म। सदाशिवस्य मनः भगिन्याः भाषणं आश्वासवर्षरूपेण आनन्दपूर्णं करोति स्म। स्वमनसः वातायनं तस्याः पुरतः उद्घाट्य सः आश्वासमनुभवति स्म। सदाशिवस्य पठनाय आवश्यकानि वस्तूनि रागिणी एव ददाति। रागिण्याः प्रेरणाभाषणं समीपनं सामीप्यञ्च सदाशिवस्य इच्छाशक्तिवर्धनाय अत्यन्तमुपकरोति स्म। गोपालः स्वपुत्रे प्रतीक्षां समर्प्य तस्य पठनाय सः बहुक्लेशं सोढ्वा आवश्यकानि सर्वाणि वस्तूनि क्रे तुं यतते स्म। एकदा विद्यालये स्वातन्त्र्यदिनाघोषवेलायामुद्घाटकत्वेन जिल्लाकलक्टऱ् समागतः। तस्य प्रौढिः गाम्भीर्यं तं प्रति आदरः इत्येते सदाशिवस्य मनसि चित्रितः इवाभवत्। सः रात्रौ स्वापसमये तमेव अचिन्तयत्। अहमपि तथा भवितुं शक्नोमि वा सः मनसि एवमपृच्छत्। अग्रिमदिने रागिणीभगिनीं स्वमनोविचारं सः जाल्येन प्राकटयत् सा निःसंशयमवदत्। कु तो न । त्वयापि शक्यते एव। किन्तु समीचीनपठनमावश्यकम्। अलसता मा भवेत्। इति। ततः परं वर्धतोत्साहः सः स्वपठने व्यापृतोभवत्। स्वेच्छां सः पितरमपि न्यवेदयत्। पितुः मनसि आनन्दः आकांक्षा च समागतः। रात्रौ जायया सह भाषणसमये सः निजस्थितिं तां बोधयति स्म। आगामीवर्षे इतरेषामपि के दाराणि भाटकरूपेण स्वीकृ त्य कृ षिःकर्तव्या तेन इधिकरुप्यकाणि सम्पादनीयानि । कृ षिव्ययाय वित्तकोशात् धनं गृहीतव्यमित्यादि भाविकार्याणि विचिन्त्य तौ निद्रां प्राप्तवन्तौ। एवं गतेदशमकक्षायाः वार्षिकपरीक्षा समागता। सदाशिवः अत्युत्साहेन स्वपाठान् पठित्वा वर्धतोत्साहेन शालामगच्छत्। तस्मिन् वर्षे एव प्रकृ तेः संहारताण्डेन अकाले अधिकवृष्टिः आगता। के दारान् कु ल्याः नदीःएवं सर्वाण्यपि जलोपप्लवैः प्रपूर्य मानवानां पक्षिमृगादीनां च मनस्सु भीतिमुत्पाद्य बहून् जीवजालान् मृत्युं प्रापिता प्रकृ तिः । जलोपप्लवेन गोपालस्यापि कृ षिः नाशं गताभवत्। किं कर्तव्यतामूढः सन् सः रात्रौ निद्रां विना स्वपरिवारं , वित्तकोशात् स्वीकृ तस्य लक्षाधिकधनस्य प्रत्यर्पणविषयञ्च विचिन्त्य कालं यापयति स्म। प्रभाते स्वमातुः दीनरोदनं श्रुत्वा सदाशिवः मातुः प्रकोष्ठं गते सति सः अपश्यत् स्वपितुः देहान्तशरीरं प्रकोष्ठस्योपरि । लघुलेखंलिखित्वा सः स्वबान्धवान् सर्वान् विहाय परलोकमगात्। दिनानि अतीतानि। स्वपितुः इच्छापूर्तीकरणाय दृढव्रतो भूत्वा सदाशिवः दशमकक्षामुत्तीर्य उपरिपठनञ्च समाप्य इदानीं जिल्लाकलक्टऱ् इति रूपेण समागतोस्ति। IAS प्राप्य सः तस्याः एव जिल्लायाः अध्यक्षोस्ति इदानीम्। श्वः तस्य पूर्वविद्यालये स्वातन्त्र्यदिनाघोषः प्रचलति। विशिष्टातिथिः सदाशिवः एव। सदाशिवस्य प्रेरणादायिनी रागिणीभगिनी अपि तत्रैवास्ति। अनुग्रहाशीर्वादाः स्वीकर्तव्याः। सदाशिवस्य मनसि स्वविद्यालयं प्रति स्वगुरून् प्रति स्वबान्धवान् प्रति अभिमानः। आनन्दलभ्धये ततः किम्?




എന്റെ (പൊതു)വിദ്യാലയം എത്ര സുന്ദരം

 

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച ഞാൻ എട്ടാം ക്ലാസിലാണ് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നത്.  വയനാട് ജില്ലയിൽ മാത്രമല്ല കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഈ പൊതുവിദ്യാലയത്തിൽ മൂന്നുവർഷം ഒരു വിദ്യാർത്ഥിയായിരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.

  മുൻപ് ഞാൻ പഠിച്ചിരുന്ന വിദ്യാലയത്തിൽ അക്കാദമിക കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകി കുട്ടികളെ പഠിപ്പിച്ചിരുന്നു.  എന്നാൽ ഈ വിദ്യാലയത്തിൽ പാഠ്യ മേഖലയോടൊപ്പം തന്നെ പ്രാധാന്യം പാഠ്യേതര മേഖലകളിലും നൽകുകയുണ്ടായി. ഇതു കൊണ്ട് തന്നെ പൂർണമായും പുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ സമൂഹവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അടുത്തറിയാനും പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

ഈ പൊതു വിദ്യാലയം സമൂഹത്തിന്റെ ഒരു പരിഛേദമാണ്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പണക്കാരുടെയും മക്കൾ ഒരുമിച്ച് കളിക്കുകയും പഠിക്കുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ വൈവിധ്യമുള്ള ധാരാളം അറിവുകളും ആശയങ്ങളും ലഭിക്കുകയുണ്ടായി.

NCC, SPC, JRC മുതലായ വിവിധ ക്ലബ്ബുകളിൽ പങ്കെടുക്കാനുള്ള അവസരം അസുലഭ സൗഭാഗ്യമായി വിദ്യാർത്ഥികൾ കാണുന്നു. ഞാനും ഒരു NCC കേഡറ്റ് എന്ന നിലയിൽ പ്രവർത്തിച്ചതിലൂടെ ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വിദ്യാർത്ഥിയായി മാറാൻ ഇടയായി. നല്ല പൗരൻമാരെ വാർത്തെടുക്കാൻ ഇത്തരം പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്സാരമല്ല.

 വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയും വികാസവും ആണല്ലോ. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം കലാ, കായിക, ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിക്കാൻ ഈ വിദ്യാലയത്തിൽ നിരവധി അവസരങ്ങളുണ്ട്.

 കുറേ വർഷങ്ങളായി കായികമേളയിൽ ജില്ലാ ചാമ്പ്യൻമാരായ എന്റെ വിദ്യാലയത്തിലെ കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. കലോൽസവത്തിലും ജില്ലയിലും സംസ്ഥാനമേളയിലും മുന്നിൽനിൽക്കുന്ന മീനങ്ങാടി സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടുവർഷം വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത് വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.

 കഴിഞ്ഞ മൂന്നു വർഷങ്ങളിലും ശാസ്ത്രമേളയിൽ പങ്കെടുത്ത് സബ്ബ്ജില്ലാ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും A ഗ്രേഡ് വാങ്ങാനായതും ഈ പൊതുവിദ്യാലയം നൽകിയ വലിയ അവസരമാണ്. ഈ വിജയങ്ങൾക്കെല്ലാം എന്റെ ഗുരുനാഥൻമാരോട് കടപ്പെട്ടിരിക്കുന്നു.

സ്കൂൾ വാർഷികത്തിന് കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ലഭിച്ച അസുലഭ സൗഭാഗ്യമായി കരുതുന്നു. ആ വേദിയിൽ വച്ച് ലഭിച്ച സമ്മാനങ്ങൾക്ക് മറ്റെല്ലാത്തിനെക്കാളും വിലയുള്ളതായി തോന്നി. 

  എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി മാറിയ ഈ അന്താരാഷ്ട്ര വിദ്യാലയത്തിൽ പഠന മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ലാപ്ടോപ്പും കമ്പ്യൂട്ടറുമൊക്കെ ദൂരെ മാറിനിന്ന് നോക്കിക്കാണാൻ മാത്രം കഴിഞ്ഞിരുന്ന കാലത്ത് നിന്നും മാറി ഇവയെല്ലാം അനായാസമായി കൈകാര്യം ചെയ്യാനും, ക്ലാസിൽ പ്രോജക്ടറും സ്പീക്കറുമൊക്കെ കണക്ട് ചെയ്യാൻ ഉപയോഗിക്കാനും സാധിച്ചതിലൂടെ ലഭിച്ച ആത്മവിശ്വാസം ചെറുതല്ല.

 വിജ്ഞാനത്തിനും വിനോദത്തിനും വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് അവസരം നൽകുന്ന ഈ വിദ്യാലയത്തിൽ നിന്നും നടത്തിയ വിനോദയാത്രകളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. കൂട്ടുകാരുമൊത്ത് നടത്തിയ ഈ യാത്രകൾ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവങ്ങളാണ്.പൊത വിദ്യാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവൺമെൻറ് അനേകം കോടി രൂപ വിദ്യാർഥികൾക്ക് വേണ്ടി ചിലവാക്കുന്നതായി മനസിലാക്കുന്നു. വിദ്യാർത്ഥി സമൂഹം ഇത് പരമാവധി മുതലാക്കാനും ഇതിലൂടെ നമ്മുടെ നാടിനും സമൂഹത്തിനും കൊള്ളാവുന്ന നല്ല വ്യക്തിത്വങ്ങൾ തിങ്ങിനിറഞ്ഞ നല്ല തലമുറകൾ രൂപപ്പെടാൻ ഇതുപോലുള്ള പൊതുവിദ്യാലയങ്ങൾ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, സർവ്വവിധ ഭാവുകങ്ങളും നേരുന്നു.

The Women And The Cock

A very Pugnacious Women once lived in a village. All She had was only a Cock that used to crow in the morning to wake people up her callousness really exasperated the in habitants there. One day the Lady decided to leave the village but at the last time she cursed the village that there wouldn't be morning from next day as the cock was being carried away who was the only source to awake the sun. She in other village thought the sun was glowing because of her cock. But after some days she became sad to think that in her earlier village all would living a life of darkness because the day appeared when her cock crowned but she had unknown of the fact that her cock crowned after the sun had risen.

الثقة بالنفس مفتاح للنجاح

يجب أن يتمتع الطلاب بالثقة بالنفس ، فالطالب لا يستطيع التطور والنجاح في حياته إن لم يثق بنفسه وبقدرته على النجاح، ولذلك تعد الثقة بالنفس من أهم الصفات التى يجب على الفرد التدريب للحصول عليها. ربما نرى في كثير من الطلاب شخصية ضعيفية، هل تفكر كيف تقوي هذه الشخصية ؟ وما هي طرقها؟ . واعملوا أوّلا هذه الشخصية ليست قصورة في التفكير أو في درجة ذكائها، بل هي قصورة في الشخصية نفسها، فهي شخصية تعجز عن الإندماج مع الآخرين مترددة، وتخشى دائما من نظرة الآخرين لها، ومن وقوعها بالحرج أمامهم، فالشخصية الضعيفية هي أسوأ أنواع الشخصيات. فضعيف الشخصية لا يعرف لماذا يعيش؟ وكيف يجب أن يعيش ، هي لا تستطيع إستغلال إمكانياتها وقدراتها، وهي تعيش في تخبّط دائم وتخشى أن تتقدم ، وهي أيضا تتهرّب من تحمّل المسؤوليات. وأنت أيها الطلاب عليكم أن تخلّصوا من ضعف الشخصية وتقويها ، ولذلك يجب أن تتحكموا في مشاعركم وأفكاركم وسلوككم من خلال كبح جماح ذاتكم، وعدم خضوع للرغبات والنزوات، ومنع النفس من العادات السيّئة، والسيطرة على الغضب والإنفعال. وإن ترغب أن تكون فيك شخصية حكيمة يجب عليك أن تتخلّص من الأفكار السلبية، وتوقّف عن قول كلمة " لا أستطيع" وتوقّف عن ترديد كلمة " أنا فاشل"، وتوقّف عن قول - أنك لا تصلح لأيّ عمل ، وتوقّف عن السماع آراء الناس فيك وإنتقاداتهم، ولا تسمح للمشاعر السلبية أن تجد مكانا لها في رأسك. ركّز على الجانب الإيجابي من الحياة. ولتقوية شخصيتك حاجة إلى توسيع دائرة معارفك حتى تتخلّص من حالة الضعف التى تعيش فيها، ولذا إقرأْ وتعلّمْ وتحاولْ أن تبحث عن كلّ ما هو جديد ، هي ستكون فيك معرفة وخبرة. وابعد عن التشاؤم، والتفاؤل هو سمات الأقوياء. ولذلك كن متفائلا دوما. وركّز في الأمور الإيجابية الموجودة في حياتك. التفاؤل يقوّي إرادتك مهما كثرت العقبات. يا بنىّ كن مسؤولا عن أفعالك واعترف بخطئك ويجب عليك أن تكون مستقلا بأفكارك وآرائك حتى أفعالك دون أن تتأثر بأيّ أحد من محيطك، وعليك التحلّى بالصبر حتى تزيد ثقتك بنفسك شيئا فشيئا. وبذلك تصل للنجاح الذى تريد بكلّ ثقة، التعاطف مع الآخرين هو أحد أهمّ الوسائل التى تقوّي الشخصية وتزيد الثقة بالنفس، قيل " أن مقياس قوّة الشخص هو في كيفية تعامله مع الأشخاص الذين لا يشكلون له أيّة فائدة" أخيرا وإعلم أن شخصية الضعيفة شخصية غير محبوبة ولذلك حاول أن تتخلّص منها بتقوية شخصيتك من خلال السيطرة على الذات والتخلص من 1السلبيات. والثقة بالنفس هي أهم مفاتيح للنجاح.

കൊറോണ- ഒരനുഭവം

ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 20 മുതൽ വീട്ടിൽ തന്നെയാണ് .സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാതായിട്ട് ഒരു മാസത്തോടുക്കുന്നു .എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് അതിർത്തി ഡ്യൂട്ടിക്കായി ചേലാടി എന്ന സ്ഥലത്തേക്ക് പോകണമെന്ന് നിർദ്ദേശം ലഭിച്ചത് .വളരെ ആശ്വാസം തോന്നി .ഒന്ന് പുറത്തിറങ്ങാമല്ലോ എന്ന ചിന്ത വളരെ സന്തോഷം നൽകി .ഏപ്രിൽ 15ന് വൈകുന്നേരം 6 മണി മുതൽ പിറ്റേ ദിവസം 9 മണി വരെ കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന ചേലാടി എന്ന സ്ഥലത്ത് നേരത്തെ എത്തി .ഒപ്പം സഹപ്രവർത്തകനും ഉറ്റ സുഹൃത്തുമായ സജി സാറും .അധ്യാപനം ഇലക്ഷൻ ഡ്യൂട്ടി, സെൻസസ് ഇത്തരം ജോലികളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അതിർത്തിയിലെ വാഹന പരിശോധന ആദ്യമായി .അവിടെ എത്തിയപ്പോൾ പോലീസ് ഫോറസ്റ്റ് ,വില്ലേജ് എന്നീ വകുപ്പിലെ ജീവനക്കാരുണ്ട് .ഞങ്ങൾ ചെയ്യേണ്ട ഡ്യൂട്ടി വിശദീകരിച്ചു തന്നു .5 വാഹനങ്ങൾ മാത്രമേ അതിർത്തി കടന്നു വന്നിരുന്നുള്ളൂ. രാത്രിക്ക് കനം കൂടി കൂടി വരുന്തോറും തണുപ്പം വർദ്ധിച്ചു .വിശ്രമിക്കാൻ പ്രത്യേക സ്ഥലമൊന്നുമില്ല .മീൻമുട്ടിയിലേക്കൊഴുകി പോകുന്ന പുഴയുടെ സംഗീതം രാത്രിയുടെ നിശബ്ദതയെ ഇല്ലാതാക്കി കൊണ്ട് ഒരു സംഗീതം പോലെ കേൾക്കാമായിരുന്നു .ഒപ്പം പുഴയ്ക്കടുത്ത് നിന്ന് ചിന്നം വിളിക്കുന്ന ആനക്കൂട്ടങ്ങൾ ഞങ്ങളെ പേടിപ്പെടുത്തി .ഏതാനും മീറ്ററുകൾക്കപ്പുറത്താണ് ആനക്കൂട്ടം .ചിലപ്പോൾ റോഡിലേക്കിറങ്ങാറുണ്ട് എന്ന ഫോറസ്റ്റ് ഗാർഡിന്റെ ഓർമ്മപ്പെടുത്തൽ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടി .വാഹനങ്ങൾ ഇനി വരുന്നില്ല എന്നുറപ്പു വരുത്തി കാറിന്റെ സീറ്റുകൾ കിടക്കയാക്കി തണുപ്പത്ത് അൽപ്പം കിടന്നു .പുതച്ചു കിടന്നോളൂ ആന നമ്മെ കാണില്ല എന്ന സുഹൃത്തിന്റെ തമാശയിൽ ചിരിച്ചപ്പോഴും ചിന്ത മുഴുവൻ ഗാർഡിന്റെ വാക്കുകളിലായിരുന്നു.നേരം വെളുക്കാനായപ്പോൾ ഒന്ന് മയങ്ങി .ഉറങ്ങിയെഴുന്നേറ്റപ്പോൾ അധ്യാപനത്തിന്റെ സുഖം അറിഞ്ഞു .കിടക്കുമ്പോൾ ഓർത്തത് കുടുംബം വിട്ട് അങ്ങ് കാശ്മീർ മലമടക്കുകളിൽ മഞ്ഞിൻ പാളികളിൽ നമ്മുടെ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരെ കുറിച്ചും അതിർത്തിസേനയിലുള്ള ജവാൻമാരെ കുറിച്ചും ,റോഡിൽ ഉറക്കൊഴിച്ച് വാഹന നിയന്ത്രണം നടത്തുന്ന പോലീസുകാരെ കുറിച്ചുമാണ് എത്ര കഷ്ടപ്പെട്ടാണ് നമുക്കു വേണ്ടി അവർ രാത്രിയെ പകലാക്കുന്നത് .അവരുടെ മുന്നിൽ നാം എത്ര ഭാഗ്യവാൻമാർ .9 മണിക്ക് തിരിച്ച് വീട്ടിലെത്തുമ്പോഴും ഇതേ ചിന്ത എന്നെ വേട്ടയാടി .ഇനിയും Lock down വീട്ടിൽ ഒതുങ്ങിയിരിക്കണമല്ലോ?. എന്നും ഒന്നും ഒരു പോലെയായിരിക്കില്ല എന്ന കവി ഭാഷ്യം ഉള്ളിൽ പറഞ്ഞു കൊണ്ട് ചേകാടി നൽകിയ മധുരവും കയ്പും നൽകിയ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ,ഇനിയും ഡ്യൂട്ടി കിട്ടണേ എന്നാഗ്രഹിച്ചു കൊണ്ട് വീട്ടിലേക്ക് .ഇങ്ങനെയല്ലേ ഈ കൊറോണ കാലത്ത് നമുക്ക് നാടിനെ സ്നേഹിക്കാൻ കഴിയു ...