പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
(
സഹായം
)
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി
13:27, 4 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
29351
(
സംവാദം
|
സംഭാവനകൾ
)
(
→2022 -23
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ചരിത്രം
അംഗീകാരം
2022 -23
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ തീർത്ത പന്തലിൽ വച്ചുകൊണ്ട് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചു. പ്രവേശന ഉത്സവം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ നവാഗതരായ എത്തിയ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ സിഎം സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് ജിതേഷ് ഗോപാലൻ എം പി ടി എ പ്രസിഡണ്ട് റീന ഷാജി , ശാഖാ പ്രസിഡണ്ട് ശ്രീ എൻ ആർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് രാവിലെ സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി, കരിമണ്ണൂർ എസ്എൻഡിപി ശാഖാ വൈസ് പ്രസിഡന്റ് ശ്രീ എൻ ആർ ചന്ദ്രശേഖരൻ, കമ്മറ്റി അംഗം ബാബുരാജ് സാർ തുടങ്ങിയവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മാനേജർ വി എൻ രാജപ്പൻ ചേട്ടൻ സ്കൂൾ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു. കുട്ടികൾ കണ്ടും കേട്ടും പ്രകൃതിയോട് ഇണങ്ങി ആസ്വദിച്ചു പഠിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി കൃഷിസ്ഥലം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കരിമണ്ണൂർ പഞ്ചായത്തിലെ മികച്ച കർഷകനും സ്കൂൾ മാനേജറുമായ വി എൻ രാജപ്പൻ ചേട്ടന്റെ കൃഷിസ്ഥലം സന്ദർശിച്ച് കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾ അദ്ദേഹവുമായി ചോദിച്ചറിഞ്ഞു. കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്
നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി പിടിഎ എം പി ടി എ എസ് ആർ ജി തുടങ്ങിയ സപ്പോർട്ടിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2022 ജൂൺ 20ന് നടന്ന ജനറൽ പിടിഎയിൽ ശ്രീ മനോജ് വി കെ പി ടി എ പ്രസിഡന്റായും , കൃഷ്ണകുമാർ വൈസ് പ്രസിഡന്റായും രവി പി യെ, സിബി സേവിയർ രാജേഷ് രാജു ഷിബു ജോസ് ഷിജു ആന്റണി ജോബിൻ ചന്ദ്രലേഖ സൗമ്യ സുമേഷ് റജീന അനസ് ജിതേഷ് ഗോപാലൻ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ തന്നെ എം പി ടി എ പ്രസിഡന്റായി തസ്നി ശരീഫിനെയും വൈസ് പ്രസിഡണ്ടായി ബിജി സാജുവിനെയും അംഗങ്ങളായി മാരിയത്ത് ഷമീർ, ബുഷ്റ ഷിയാസ്,അനുസിബി,അനിത,പി കെ റീന ഷാജി, സൗമ്യ ബിനു,ജോയ്സി സനോജ്,റെജീന സുബൈർ,ബിനുജ നവാസ് എന്നിവരെയും തിരഞ്ഞെടുത്തു. പിടിഎ എം പി ടി എ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാദമിക രംഗത്തും സ്കൂൾ കാർഷിക രംഗത്തും ഭൗതിക രംഗത്തും മറ്റു മേഖലകളിലും സുത്യർഹമായ നിരവധി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.