സ്കൂൾ പച്ചക്കറികൃഷി

 
വിളവെടുപ്പ്

ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.

കൊയ്ത്തുത്സവം

 
കൊയ്ത്തുൽസവം

വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .

പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി

സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.

മണ്ണിനെ അറിയാൻ

 
മണ്ണിനെ അറിയാൻ

മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.

നന്മയുള്ള കൈകൾ

 
നന്മയുള്ള കൈകൾ

വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക് പ്രചോദനമാകും. കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതിആവിഷ്കരിച്ചത്.സീഡ് കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു.

നാട്ടുമാവ് സംരക്ഷണം

 
നാട്ടുമാവ് സംരക്ഷണം

സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു പദ്ധതിയാണ് നാട്ടുമാവ് സംരക്ഷണം.ഓൺലൈൻ പഠന കാലത്ത് ഗൂഗിൾ ഗേറ്റിലൂടെ നടത്തിയ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ആണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠമായ പൂത്തും തളിർത്തും എന്ന ഭാഗത്തിൽ രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന ഭാഗത്തും നാടും ആളുകളെ കുറിച്ച് പറയുന്നുണ്ട്.എന്നാൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഉള്ള കുട്ടികൾക്ക് പോലും നാട്ടുമാവുകൾ എ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടു പഴയകാലത്തെ നാട്ടു നന്മകൾ ഓരോന്നായി നഷ്ടപ്പെടുന്നതും അന്യം നിന്നു പോകുന്നസസ്യങ്ങളെയും ജീവിവർഗ്ഗങ്ങൾ എയും കുറിച്ച് അറിയുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യകതയും അധ്യാപകരും പങ്കുവെച്ചു.തുടർന്ന് നടന്നഅന്വേഷണത്തിൽ  നാട്ടുമാവുകൾ കാണാത്തകുട്ടികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തി.സ്കൂൾ എസ് ആർ ജി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും നാട്ടുമാവുകളുടെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി തുടങ്ങുന്നത് ആലോചിക്കുകയും ചെയ്തു.

പ്രദേശത്ത് നിലവിലുള്ള നാട്ടുമാവ് കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുക,പഴയ ആളുകളുമായി സംസാരിച്ച അനുഭവങ്ങൾ ശേഖരിക്കുക,അന്യം നിന്നു പോകുന്ന സസ്യജന്തു വർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയ ഓരോ പ്രവർത്തനങ്ങൾ നൽകുന്നതിനും എസ് ആർ ജി  യോ ഗം തീരുമാനിച്ചു.ആവാസവ്യവസ്ഥയെ തിരികെ തിരിച്ചുപിടിക്കുക എന്ന  ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥി പരിപാടി (യു.എൻ. ഇ .പി)   പരിസ്ഥിതി ദിന സന്ദേശത്തെ മുറുകെ പിടിച്ച് നാട്ടുമാവ് സന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു തോഡ് ,കുളം, മറ്റ് ജലാശയങ്ങൾ, കാവുകൾ എന്നീ വിവിധ പരിസ്ഥിതി ഘടകങ്ങളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി നാട്ടുമാവ് സംരക്ഷണം എന്ന ഒരു പദ്ധതി വിദ്യാലയം ഏറ്റെടുത്തു.

പഠനോൽസവം

 
പഠനോൽസവം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ‍. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.

ക്ലാസ്  ഡയറി

  വിദ്യാലയത്തിൽ നടപ്പിലാക്കിയ  നൂതന പരിപാടിയാണ് ക്ലാസ് ഡയറി.ക്ലാസ് ലീഡറാണ്  ഡയറിയുടെ  കസ്‌റ്റോഡിയൻ.  ഓരരാ പിരിയഡും  ഏത്  അദ്ധ്യാപകൻ ഏത്  ഭാഗം പഠിപ്പിച്ചു എന്ന്  ഡയറിയിൽ എഴുതുന്ന പരിപാടിയാണിത്.വളരെ മികച രീതിയിൽ  ഇത്  മുന്നോട്ട്  പോവുന്നു.

ഓരോ  ക്ലാസിനും  പേര്

വിദ്യാലയത്തിൽ  നടപ്പിൽ വരുത്തിയ  തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് ക്ലാസ് റൂമിന്  പേര് നൽകുന്നത്.ദേശീയ നേതാക്കൾ, ശാസ്ത്രജ്ഞൻമാർ ,സാമൂഹിക പരിഷ്കർത്താക്കൾ,

സാഹിത്യകാരൻമാർ   എന്നിവരുടെ പേരിലാണ്  ഈ  വിദ്യാലയത്തിലെ  ഓരോ ക്ലാസ് റൂമും  അറിയപ്പെടുന്നത്.

പ്രവേശനോത്സവം 2022 -23

  2022 -23 പ്രവേശനോത്സവം 1 -6 -22 ന് ഗ്രാമപഞ്ചായത്ത് മെമ്പർ എൻ .മൂസ ഉൽഘടനം ചെയ്‌തു .ഹെഡ്മാസ്റ്റർ യു .ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി .കുട്ടികളുടെ കലാപരിപാടികളും പായസം വിതരണവും നടത്തി .

പരിസ്ഥിതി ദിനാചരണം 2022 -23

     2023 ജൂൺ 6 ന് പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു .ക്വിസ്‌  മത്സരം ,പോസ്റ്റർ രചന,പരിസ്ഥിതി ക്ലബ് ഉൽഘടനം എന്നിവ നടത്തി .വൃക്ഷതൈ  വിതരണം നടത്തി .

സർഗോത്സവം 2022 -23

കുട്ടികളുടെ സർഗാത്മകശേഷി  വർധിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത ,ചിത്രരചന ,അഭിനയം ,നാടൻപാട്ട് തുടങ്ങിയ പരിപാടികൾ നടത്തി .