പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്&ഗൈഡ്സ്
യൂണിറ്റ് ക്യാമ്പ്
പി പി എം എച്ച്എസ്എസ് കൊട്ടുക്കര SCOUT & GUIDE യൂണിറ്റ് ക്യാമ്പിൽ പ്രിൻസിപ്പൾ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അവറാൻ കുട്ടി മാസ്റ്റർ, അബൂബക്കർ സിദ്ദീഖ് മഞ്ചേരി , മുഹമ്മദലി മഞ്ചേരി,അഭിഷേക് റോവർ എന്നിവർ പങ്കെടുത്തു
ആദരം
ബോധവൽക്കരണം
കൊട്ടുക്കര :പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൊട്ടുക്കര സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ,ലാ വിസ്റ്റ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നെടിയിരുപ്പ് ,ചൈൽഡ് ലൈൻ മലപ്പുറം ,നെഹ്റു യുവകേന്ദ്ര മലപ്പുറം എന്നിവ സംയുക്തമായി പി .പി .എം .എച്ച് .എസ്. എസ് കൊട്ടുക്കരയിൽ കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ചടങ്ങിനോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് കേഡറ്റുകൾ തയ്യാറാക്കിയ മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ചടങ്ങിന് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അവറാൻകുട്ടി മാസ്റ്റർ ,സ്കൗട്ട് മാസ്റ്റർ ഫസീഹുദ്ദീൻ,നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ ആയിഷ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി മുഹമ്മദ് ശമ്മാസ് ചടങ്ങിന് നന്ദി പറഞ്ഞു.
രാജ്യപുരസ്കാർ
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സ്കൂൾ ഫിറ്റ്നസ് പ്രോഗ്രാമിലേക്ക് കഴിഞ്ഞവർഷത്തെ രാജ്യപുരസ്കാർ കേഡറ്റുകൾ അവരുടെ വിഹിതം ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു
കായിക സഹകരണ പ്രവർത്തനം
നമ്മുടെ വിദ്യാലയത്തിന്റെ പരിസരത്തുള്ള GMLPS NEDIYIRIPPU
സ്കൂളിൻറെ സ്പോർട്സ് മീറ്റ് നമ്മുടെ ഗ്രൗണ്ടിൽ വച്ച് നടക്കുമ്പോൾ സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നാരങ്ങ വെള്ളം നൽകുന്നു .
ലഹരി വിരുദ്ധ പാഠശാല
പി പി എം എച്ച് എസ് എസ് ലഹരി വിരുദ്ധ പാഠശാല സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്കത്മായി ലഹരിക്കെതിരെ മനുഷ്യച്ചങ്ങല പ്രകടിപ്പിച്ചു വൈകുന്നേരം 3 മണി 3:30 വരെ വിദ്യാലയത്തിന്റെ സമീപത്തുള്ള നാഷണൽ ഹൈവേയിൽ അണിനിരന്നു. അതിനുശേഷം കൊണ്ടോട്ടി മുൻസിപ്പാലിറ്റി നടത്തിയ വിളംബര ജാഥയിലും നമ്മുടെ യൂണിറ്റ് സജീവമായി പങ്കെടുത്തു.