ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ഗ്രാമ പൈതൃകസംരക്ഷണം - സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് കടക്കരപ്പള്ളി ഗ്രാമത്തിലെ ഇട്ടി അച്യുത സ്മാരക കുര്യാല സംരക്ഷണത്തിനുവേണ്ടി ഒത്തു ചേർന്നു പ്രവർത്തിച്ചുവരുന്നു. കൂടാതെ പായ്ക്കപ്പൽ, പുരാവസ്തു പ്രദർശനം, ശേഖരണം എന്നിവയിലും എല്ലാവരും ഒരുമയോടെ പങ്കെടുത്തു.
ഹോർത്തൂസ് മലബാറിക്കൂസ് (മലബാറിന്റെ ഉദ്യാനം)
ഹോർത്തൂസ് മലബാറിക്കൂസ് (മലബാറിന്റെ ഉദ്യാനം എന്നർത്ഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻറീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്.
AD 1668 6 പേർ അടങ്ങുന്ന പറങ്കികളുടെ സംഘം പുറക്കാട് ലക്ഷ്യമാക്കി പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നു. ശക്തമായ തിരയിൽ കപ്പൽ തകരുകയും മൂന്നു പേർ കടൽക്കരയിൽ അടിയുകയും ചെയ്യുന്നു. ജീവനുണ്ടെന്നു മനസ്സിലാക്കിയ മത്സ്യത്തൊഴിലാളികൾ അവരെ കടക്കരപ്പള്ളിയിലെ പ്രഗത്ഭനായ ഇട്ടി അച്യുതൻ വൈദ്യരുടെ അടുത്ത് കൊണ്ടുവരുന്നു. വൈദ്യർ അവരെ ചികിത്സിക്കുന്നു. വൈദ്യരുടെ ഭാഷ പറങ്കികൾക്കും അവരുടെ ഭാഷ വൈദ്യർക്കും മനസ്സിലാകുന്നില്ല. വൈദ്യരുടെ അമ്മ ചിരുതമ്മ പറങ്കികൾക്ക് ഭക്ഷണം നൽകുന്നു. വൈദ്യരുടെ ചികിത്സയിൽ വിദേശികൾ സുഖം പ്രാപിച്ചു തുടങ്ങി. അവർ എബിലോ അൽഡാ, പീറ്റർ ഇവർ പിന്നീട് വൈദ്യരുടെ സഹായികളായി കൂടി. ഇവരിൽ നിന്നും പോർച്ചുഗീസ് ഭാഷ വൈദ്യർ പഠിച്ചു.
വീര കേരള വർമ്മ കൊച്ചി രാജാവായ സമയത്ത് വാൻറീഡിന്റെ കൊച്ചിയിലെ ഗവർണ്ണറായി. വാൻറീസിന്റെ പട്ടാളക്കാർക്ക് പനിയും വസൂരിയും പിടിപെട്ടു. വ്യാധികൾക്കുള്ള മരുന്നിനായി സന്ദേശമയച്ചെങ്കിലും കപ്പൽ നിറയെ പട്ടാളക്കാരും മരുന്നുമായി വന്നെങ്കിലും രോഗബാധിതരായി ഒട്ടുമിക്ക പട്ടാളക്കാരും മരിച്ചിരുന്നു. മരുന്നുകളുടെ കുറവുകൊണ്ടാണ് ആൾനാശം സംഭവിച്ചത്. അതിനാൽ അതൊഴിവാക്കാനുള്ള മാർഗ്ഗം അദ്ദേഹം ആലോചിച്ചു. അറബികൾ മരുന്നിനുവേണ്ടി പച്ചമരുന്നുകൾ മലബാറിൽ നിന്ന് ശേഖരിക്കുന്ന് വാൻറീഡിന് അറിയാമായിരുന്നു. അങ്ങനെയെങ്കിൽ ഇവിടെ തന്നെ അതുപോലെ മരുന്നുണ്ടാക്കിയാൽ പല ഗുണങ്ങൾ- ലോകം മുഴുവൻ വിൽക്കാം - വരുമാനം കൂടും, കൂടാതെ ആവശ്യത്തിന് മരുന്നും ലഭ്യമാകും..... അങ്ങനെ ആദ്യപടിയായി ഒരു ഗ്രന്ഥം ഉണ്ടാക്കിയെടുക്കുക ഇവിടെ ഉപയോഗിക്കുന്ന മരുന്നുകൾ മനസ്സിലാക്കാൻ കഴിയുന്ന ഒരെണ്ണം. അങ്ങനെ വാൻറീഡ്, വൈദ്യശാസ്ത്രത്തിൽ പരിചയമുള്ള ഫാ.മാത്യൂസിനെ പരിചയപ്പെടുകയും തന്റെ സ്വപ്നപദ്ധതി ഫാദറിനെ ഏൽപിക്കുകയും ചെയ്തു. അദ്ദേഹത്തെ സഹായിക്കുന്നതിനായി തദ്ദേശിയ പണ്ഡിതരായ രംഗഭട്ട്, പണ്ഡിറ്റ് വിനായക ഭട്ട് , അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരും ചേർത്തലയിലെ കടക്കരപ്പള്ളിയിൽ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന വൈദ്യനും വാൻഡീനു മാർഗ്ഗനിർദ്ദേശികളായിരുന്നു. കുറെയേറെ പോരായ്മകൾ ഗ്രന്ഥത്തിന്റെ രചനയിൽ ഉണ്ടായി. ചിത്രങ്ങൾക്ക് പ്രാധാന്യം കൊടുത്തില്ല. യഥാർത്ഥചെടിയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്യത പലതിനും ഇല്ലായിരുന്നു. ഇത് വാൻറീഡിനെ വിഷമിപ്പിച്ചു. അതിനാൽ ഗവർണ്ണർ ഫാദറിനെ ഗ്രന്ഥരചനയിൽ നിന്ന് മാറ്റി. അതിനുശേഷം പണ്ഡിതമായ ഫാ.ജോൺ കനേറിയസിനെ കൊണ്ടുവന്നു. അദ്ദേഹം എല്ലാ വിവിരങ്ങളും ചുറ്റുപാടിൽ നിന്നും ശേഖരിച്ചു. പക്ഷെ രോഗബാധിതനായി അദ്ദേഹം മരണപ്പെട്ടു. ഗവർണ്ണർ നിരാശനായി. അദ്ദേഹം രാജാവിന്റെ അടുത്ത് തന്റെ അവസ്ഥ പറഞ്ഞു. എങ്ങനെയുള്ള ആളെയാണ് വേണ്ടതെന്ന് രാജാവ് ഗവണ്ണറോട് ചോദിച്ചു.
തിരുവനന്തപുരം ജില്ലയിലെ ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇട്ടി അച്യുചന്റെ സ്മരണാർത്ഥം ഒരു ഔഷധ സസ്യോദ്യാനം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.




കുട്ടി അങ്കം - ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയിൽ തന്നെ 2020-2021 ലും കുട്ടികളുടെ സ്ക്കൂൾ പാർലമെൻറ് ഓൺലൈൺ തെരഞ്ഞെടുപ്പ് നടത്തി- കുട്ടികൾ സ്വന്തമായി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കിയും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയും നേഴ്സറി ക്ലാസ്സുകാർ മുതൽ നാലാം ക്ലാസ്സുവരെയുള്ള കുഞ്ഞു സ്ഥാനാർത്ഥികൾ പങ്കെടുത്ത ഓൺലൈൻ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ മാതൃകയായി. കുട്ടി അങ്കം എന്ന പേരിൽ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാതൃക നോക്കി സ്വയം നാമനിർദ്ദേശപത്രിക എഴുതുക, വായിക്കുക, പോസ്റ്റർ തയ്യാറാക്കുക, ഗൂഗിൾ മീറ്റിൽ പ്രസംഗിക്കുക തുടങ്ങി വിവിധ പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തി. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയും അത് ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി ബാലറ്റ് പേപ്പർ അയച്ചു കൊടുത്തുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കുട്ടികളെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിന് സ്ക്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ വിജയിച്ച കുട്ടികളെ സ്ക്കൂൾ മന്ത്രിസഭ രൂപീകരിച്ചു. പ്രധാനമന്ത്രിയെ കൂടാതെ സ്ക്കൂളിലെ ഓരോ ദിവസത്തെ കാര്യങ്ങൾ നോക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ്മന്ത്രി, ഐ.ടി. വകുപ്പ് മന്ത്രി, കലാസാംസ്കാരിക വകുപ്പ് മന്ത്രി തുടങ്ങിയ മന്ത്രിമാരും സഹമന്ത്രിമാരും കുട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു.

