കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി

11:24, 1 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48203 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിപോഷണ പദ്ധതിയാണ് നാട്ടുമിടുക്ക്. പിന്നാക്കക്കാരായ കുട്ടികളെ കണ്ടെത്തി നിത്യജീവിതവുമായി ബന്ധിപ്പിച്ച് കളിയും ചിരിയും പ്രവർത്തനങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. റിട്ടയേർഡ് അധ്യാപകനും എസ്.ഇ.ആർ.ടി. മുൻ റിസോഴ്സ് പേഴ്സണുമായ ടി.വി.കൃഷ്ണപ്രകാശ് സാർ ആണ് മൊഡ്യൂൾ രൂപകല്പന ചെയ്തിട്ടുള്ളത്. സ്കൂളിലെ അധ്യാപകർക്ക് പുറമെ, തദ്ദേശീയരായ ടി.ടി.സി, ബി.എഡ് യോഗ്യരായവർ, ബിരുദധാരികൾ എന്നിങ്ങനെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് നാട്ടുമിടുക്കിന് ആവശ്യമായ അധ്യാപകരെ സന്നദ്ധരാക്കിയിരിക്കുന്നത്. ശനി, ഞായർ മറ്റു പൊതു അവധി ദിനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ ഒട്ടും തന്നെ ബാധിക്കാതെ നടന്നു വരുന്ന പഠന പരിപോഷണ പരിപാടി ഇതിനകം തന്നെ നാട് ഏറ്റെടുത്തു കഴിഞ്ഞു. അവധി ദിനങ്ങളിലെ ക്ലാസിനു പുറമേ പ്രവർത്തി ദിനങ്ങളിലും നിശ്ചിത സമയം ഈ കുട്ടികൾക്കായുള്ള പ്രത്യേക പരിശീലനം അധ്യാപകർ നൽകുന്നു. കുട്ടികൾക്കൊപ്പം അമ്മമാർക്കും പ്രത്യേക പരിശീലനം നൽകി തുടർപഠനവും കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നതിനാൽ പദ്ധതി ഒന്നാം ഘട്ടം പിന്നിടുമ്പോൾ തന്നെ മാതൃകാപരമായി മാറിയിരിക്കുകയാണ്. ഇതോടൊപ്പം വിദഗ്ധരായ അധ്യാപകരെ ഉൾക്കൊള്ളിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ്സുകൾ പഠനോപകരനിർമാണ ശില്പശാലകൾ ,വായനസാമഗ്രികളുടെ നിർമാണം, വായന പ്രോത്സാഹിപ്പിക്കുന്നതിനായി രാത്രികാല വായനയും ഓഡിയോബുക്ക് പങ്കുവെയ്ക്കൽ, പൊതുജന കൂട്ടായ്മയിലൂടെ ഒന്നാം  ക്ലാസിൽ ശിശു സൗഹൃദ ഫർണിച്ചർ സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾക്കുള്ള ചായയും പലഹാരങ്ങളും, മാസത്തിലൊരിക്കൽ ഒരു ദിവസം പ്രത്യേക ഉച്ചഭക്ഷണം എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്. പഠനം പാൽപായസമാക്കുന്ന ഈ ബോധന പരിപാടിയിൽ കുട്ടികളും ഏറെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ഉമ്മർ വെള്ളേരി, സ്കൂൾ തല  കൺവീനർ കെ സതീഷ് , എസ്.എം.സി ചെയർമാൻ  ഷാഫി, എം.ടി.എ പ്രസിഡന്റ് സോഫിയ, വാർഡ് മെമ്പർ അബ്ദുൽ സാദിൽ തുടങ്ങിയവരാണ് നാട്ടുമിടുക്ക് പദ്ധതിക്ക് നേതൃത്വം നൽകിവരുന്നത്.