വിദ്യാരംഗം കലാ സാഹിത്യ വേദി ഗേൾസ് കൊട്ടാരക്കര

06:16, 1 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('== ഉണര്‍ത്തുപാട്ട് == <br /> ഉണര്‍ത്തുപാട്ട്<br /> പി.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉണര്‍ത്തുപാട്ട്


ഉണര്‍ത്തുപാട്ട്
പി.കെ.രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍)
നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ
ആത്മരോദനങ്ങള്‍ നിങ്ങള്‍ കേള്‍പ്പതില്ലേ ഭൂമിയില്‍
ധര്‍മ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ
വിജ്ഞാനത്തില്‍ പൊന്‍വെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം സാഗരത്തില്‍ ലക്ഷ്യമില്ലാതലയുവോരെ
നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ
കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ
കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ
തന്ന മാതാഭാരതാംബയേയും നീ മറന്നിതോ
കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ
നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍
രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍
ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ
ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്
‍ ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു
നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ.