സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു.

ക്രിസ്മസ് ആഘോഷം(ഡിസംബർ 23)

2022ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി കേക്ക് പ്രദർശന മത്സരം, കുട്ടികൾക്ക് കേക്ക് വിതരണം, ആശംസാകാർഡ് നിർമ്മാണം, പുൽക്കൂട് ഒരുക്കൽ, സാന്റാക്ലോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പരിപാടികൾ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 
 

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്(ഡിസംബർ 3)

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ഡിസംബർ 3 ശനിയാഴ്ച നടന്നു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിങ്ങ് മൊബൈൽ ആപ്പ് എന്നി മേഖലകളിൽ പരിശീലനം നല്കി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.ഉജ്വൽ ഹിരൺ, കെ ഷറഫുള്ള, ഫാത്തിമത്ത് ഫിദ എന്നിവർ സംസാരിച്ചു

 
 

മില്ലറ്റ് ഫെസ്റ്റ്

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് ഇന്ന് എൽ പി വിഭാഗത്തിലെ കൊച്ചുമക്കളും അവരുടെ രക്ഷിതാക്കളും ക്ലാസധ്യാപകരും ചേർന്ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ പി വിജയൻ, വത്സൻ പിലിക്കോട്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , പി ടി എ പ്രസിഡൻ്റ് കെ വി മധു, മറ്റധ്യാപകർ എന്നിവർ സന്നിഹിതരായി.

പ്രതിമാസ വായന പുരസ്കാര വിതരണവും കലാപ്രതിഭകൾക്ക് അനുമോദനവും

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു.

പ്രതിമാസ വായനാ പുരസ്കാരം പ്രൊ. കെ പി ജയരാജൻ വിതരണം ചെയ്യുന്നു.
 

സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ സ്കൂളിലെ കായിക താരങ്ങളും കക്കാട്ട് സ്കൂളിലെ എസ് പി സി, സ്കൗട്ട് &ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകളിലെ കുട്ടികളും അണിനിരന്ന മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ പി ഹരിനാരായണൻ എഴുതി ചിട്ടപെടുത്തിയ സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ കായികമേള ഉത്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി വിജയൻ സ്കൂൾ പതാക ഉയർത്തി. കാർത്തിക് സി മാണിയൂർ കായിക താരങ്ങൾത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു. സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ഹേമലത സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ,വാർഡ് മെമ്പർ ശ്രീമതി രാധ, കെ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ,എസ് എം സി ചെയർമാൻ ടി പ്രകാശൻ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് നന്ദി പറഞ്ഞു.

 
 
 
 

പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച

പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. വൽസൻ പിലിക്കോട് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ, പ്രിൻസിപ്പൽ ശ്രീമതി ഹേമലത എന്നിവർ സംസാരിച്ചു.

 

സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ വരവറിയിച്ച് ആലിങ്കീലിൽ നിന്ന് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി . വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. നീലേശ്വരം എൻ കെ ബി എം എ. യു.പി സ്കൂളിൽ വച്ച് നഗരസഭാ ചെയർ പേർസൺ ശ്രീമതി ടി വി ശാന്ത ദിപശിഖ കൈമാറി. എ വിധുബാല അധ്യക്ഷയായി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, കെ കെ ഹേമലത, HSDSGAസെക്രട്ടറി ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു. പി ഹരിനാരായണൻ സ്വാഗതവും ശ്രീ പി രാജേഷ് നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്‍സ്റ്റാൻഡ്,കോൺവെന്റ് ജംക്ഷൻ, ചിറപ്പുറം, ആലിങ്കീൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ചേർന്ന് ദിപശിഖ ഏറ്റ് വാങ്ങി.

 
 
 

ലഹരി വിരുദ്ധ ക്യാമ്പെയിൻ

ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുൻനിർത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബർ 1 ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സ‍ഷ്ടിച്ചു. ബങ്കളം ടൗണിൽ വച്ച് നടന്ന ചടങ്ങിൽ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികൾ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാർത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാർത്തിക് സി മാണിയൂർ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി.

 
 
 

കേരളപ്പിറവി ദിനാഘോഷം

കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി.ഡോ. വത്സൻ പിലിക്കോട് മൺചെരാതിൽ മലയാളദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും നടത്തി.കേരളം എന്ന സംസ്ഥാനത്തിൻ്റെ അടിസ്ഥാനം മലയാളമാണെന്നും നാട്ടു മൊഴികളിലും നാടൻ കലകളിലും എങ്ങനെയൊക്കെയാണ് നമ്മുടെ പൂർവ്വികർ ഭാഷയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചതെന്നും പുതുതലമുറ ഭാഷയിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്കാരത്തെയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രഭാഷകൻ്റെ ഓരോ വാക്കിലും ലയിച്ചിരുന്ന സദസ്സിനെ സൃഷ്ടിക്കുക എന്ന മാന്ത്രികതയാണ് വത്സൻ മാഷ് ഇന്ന് കാഴ്ചവെച്ചത്. സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കോ ഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ എം.മഹേശൻ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ അമൻ പി.വിനയ് കുട്ടികൾക്ക് മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അക്ഷരമരം ഒരുക്കി.

 
 
 

വിജയദിനം(28/10/2022)

എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും ശാസ്ത്രമേള, കായികമേള, വിദ്യാരംഗം തുടങ്ങിയവയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അഭിനന്ദിക്കാൻ വിജയദിനം ആഘോഷിച്ചു. ചടങ്ങ് ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി കെ വി പുഷ്പ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ നന്ദി പറഞ്ഞു.

 

ശാസ്ത്രോത്സവം കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

പാണത്തുരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 540പോയിന്റുമായി കക്കാട്ട് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, സേഷ്യൽ സയൻസ്, പ്രവൃത്തി പരിചയമേള എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ) കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി

സ്കൂൾ കലോത്സവം

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2022ലെ സ്കൂൾ കലോത്സവം ഒക്ടോബർ 17, 18(തിങ്കൾ, ചൊവ്വ)ദിവസങ്ങളിൽ നടന്നു. 'എന്നാ താൻ കേസ് കൊട്'സിനിമയിലൂടെ പ്രശസ്തനായ ശ്രീ ഷുക്കൂർ വക്കീൽ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ വൽസരാജ് സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ പി കെ ദീപക് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് നാല് വേദികളിലായി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

 
 
 
 
 
 
 
 

സംഘാടക സമിതി രൂപീകരണം

ഒക്ടോബർ 31നവംബർ 1,2 തീയ്യതികളിൽ കക്കാട്ട് സ്കൂളിൽ വച്ച് നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയുടെ സംഘാടക സമിതി രൂപീകരണം ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ യോഗം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധ, ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, സാമുഹ്യ സാംസ്കാരിക പ്രവർത്തകർ ക്ലബ്ബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം

ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സ്കൂൾ തല ഉത്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ വി അബ്ദുൾ റഹിമാൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ സ്വാഗതവും ശ്രീ വി മഹേശൻ നന്ദിയും പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉത്ഘാടന പ്രസംഗം സംപ്രേക്ഷണം ചെയ്തു

 
 
 
 

സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള

2022ലെ സ്കൂൾ തലശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള സെപ്തംബർ 28 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ ഉത്ഘാടനം ചെയ്തു. കെ സന്തോഷ് മാസ്റ്റർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് മത്സരം നടന്നു.

 
 
 
 
 
 
 
 
 
 

പ്രതിമാസ വായനാപുരസ്കാരം-ജുലൈ(22/09/022)

ജുലൈ മാസത്തെ പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബർ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുർഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി. ഡോ.പി.കെ.ദീപക് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു.

 
 
 
 

സ്കൂൾ സ്പോർട്സ് 2022

2022ലെ സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 19, 20 തീ്യ്യതികളിലായി സ്കൂൾ മൈതാനിയിൽ നടന്നു. നാല് ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിച്ച കായികമേളയുടെ പതാക ഉയർത്തൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ വൽസരാജ്, കായികാധ്യാപികമാരായ ശ്രീമതി പ്രീതിമോൾ ടി ആർ, ശ്രീമതി തങ്കമണി കെ വി എന്നിവർ സംസാരിച്ചു.

 
 
 
 
 
 

"ഫലസമൃദ്ധമായ ഗ്രാമം" ഉത്ഘാടനം(19/09/2022)

മടിക്കൈ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫല സമൃദ്ധമായ ഗ്രാമം പദ്ധതി ഉദ്ഘാടനം 150 സപ്പോട്ട ഗ്രാഫ്റ്റുകളുടെ തോട്ടത്തിന്റെ നടീൽ നടത്തി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. കക്കാട്ട് ഗവ: ഹൈസ്കൂൾ SPC യൂണിറ്റ്, അദ്ധ്യാപക രക്ഷാകർതൃ സമിതി എന്നിവരുടെ സഹകരണത്തോടെ കൃഷി ഭവൻ വഴി ലഭ്യമാക്കിയ സപ്പോട്ട ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് സ്കൂൾ വളപ്പിലാണ് തോട്ട മൊരുക്കുന്നത്. ഘട്ടം ഘട്ടമായി മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാവ്, സപ്പോട്ട, പേര, മാങ്കോസ്റ്റിൻ , മുരിങ്ങ, ടിഷ്യു കൾച്ചർ നേന്ത്ര വാഴ എന്നീ ഫല വൃക്ഷത്തൈകളുടെ തോട്ടമൊരുക്കകയാണ് പഞ്ചായത്ത് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ തനത് പദ്ധതിയും കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണം എന്ന പദ്ധതിയും സംയോജിപ്പിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്. കാസർഗോഡിന്റെ വാഴ ഗ്രാമമായ മടിക്കൈയിൽ മറ്റ് ഫലങ്ങളും യഥേഷ്ടം ലഭ്യമാക്കുന്നതിന് പദ്ധതി ഉപകാരപ്രദമാകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി പ്രകാശൻ സൂചിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സി രമ പത്മനാഭൻ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.രാധ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വത്സൻ പിലിക്കോട്, ഹെഡ് മാസ്റ്റർ വിജയൻ.പി, കൃഷി അസിസ്റ്റന്റ് നിഷാന്ത് പി.വി, സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, പി.ടി.എ പ്രസിഡണ്ട് മധു.കെ.വി , എസ്.എം.സി ചെയർമാൻ പ്രകാശൻ .ടി സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രകാശൻ , സന്തോഷ് മാസ്റ്റർ , മഹേഷ് മാസ്റ്റർ, ശശിലേഖ ടീച്ചർ, പ്രസന്ന കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

 
 
 

ഓണാഘോഷം(2/09/2022)

2022 ലെ ഓണാഘോഷം സെപ്തംബർ 2വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ ഫൈറ്റിങ്ങ്, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരക്കളി എന്നിവ സംഘടിപ്പിച്ചു. പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കും കസേരകളി സംഘടിപ്പിച്ചു. യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാക്ക് റേസ്, കസേരകളി, കമ്പവലി എന്നിവ നടത്തി. പൂക്കള മത്സരവും നടന്നു. കുട്ടികൾ തിരുവാതിര, നാടൻപാട്ട് എന്നിവ അവതരിപ്പിച്കൊണ്ട് ഓണം ആഘോഷിച്ചു. ഉച്ചയക്ക് പത്തോളം വിഭവങ്ങളുമായി വിഭവസമ‍ൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

 
 
 
 
 
 

കൂടൂതൽ ചിത്രങ്ങൾ കാണുക

ചിങ്ങം 1 കർഷകദിനം

കാർഷിക പൈതൃകം ആഘോഷിക്കാനും , നാടിന്റെ നട്ടെല്ലായ കർഷകരെ ചേർത്ത് പിടിക്കാനും, നഗരവത്കരണത്തോടൊപ്പം അന്യമായി ക്കൊണ്ടിരിക്കുന്ന കാർഷിക പാരമ്പര്യം അടുത്തറിയാനുമുള്ള പ്രവർത്തനങ്ങളുമായി കർഷക ദിനത്തിൽ ഗവ:ഹയർ സെക്കന്ററി സ്ക്കൂൾ കക്കാട്ട് സ്കൗട്ട്സ് & ഗൈഡ്സ് , പരിസ്ഥിതി ക്ലബുകൾ . മണ്ണിനെ നെഞ്ചോടു ചേർത്ത് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകയായ തെക്കൻ ബങ്കളത്തെ ശ്രീമതി എം.വി കല്യാണിയെ യൂണിറ്റംഗങ്ങൾ പൊന്നാടയണിച്ചും, ഓണക്കോടി നൽകിയും ആദരിച്ചു.കാസർകോട് ജില്ലയുടെ വാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ തെക്കൻ ബങ്കളത്ത് വാഴ കൃഷിയോടൊപ്പം തന്നെ മറ്റെല്ലാ കൃഷികളും പാരമ്പര്യ രീതിയിൽ നടത്തുന്ന ശ്രീമതി എം.വി. കല്യാണിയെ അവരുടെ വാഴത്തോട്ടത്തിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.വി.മധു പൊന്നാടയണിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. പ്രകാശൻ മാസ്റ്റർ ഓണക്കോടി കൈമാറി. സീനിയർ അസിസ്റ്റന്റ് കെ. പ്രിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചച്ചു.ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ, രതി ടീച്ചർ, പരിസ്ഥിതി ക്ലബ് കൺവീനർ കെ.രജില ടീച്ചർ, ഹരിനാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ അടുക്കളത്തോട്ടത്തിൽ പപ്പായത്തെകൾ നട്ടു. ചക്കരമാവിൻ തൈ നടൽ പ്രീത ടീച്ചർ നിർവ്വഹിച്ചു.

 
 
 
 

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു. എസ്പിസി കേഡറ്റുകൾ വീശിഷ്ട വ്യക്തികൾക്ക് സല്യൂട്ട് നൽകിക്കൊണ്ട് വേദിയിലേക്ക് സ്വീകരിച്ചു. സ്കൂൾ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സതീശൻ ദേശീയ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് SPC കേഡറ്റുകളുടെ സെറി മോണിയൽ പരേഡിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ വി, നിലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാജീവൻ പി എന്നിവർ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കെ.വി , ശൈലജ എം അധ്യാപകരായ മഹേശൻ എം , തങ്കമണി പി.പി എന്നിവർ നേതൃത്വം നൽകി. ഈ വർഷം റിട്ടയർ ചെയ്യുന്ന വിജയലക്ഷ്മി ടീച്ചർ നൽകിയ സ്നേഹോപഹാരമായ ഫ്ലാഗ് പോസ്റ്റ് ബഹു: മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വർണശബളമായ ഘോഷയാത്രയിൽ അധ്യാപകരും രക്ഷിതാക്കളും എസ് പി സി, റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ് , എൻ എസ് എസ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർത്ഥികളും അണിനിരന്നു. പിടിഎ പ്രസിഡണ്ട് കെ വി മധുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ അക്ഷയ ക്ലബ്ബ് കുട്ടപ്പന നൽകിയ റോസ് ട്രം ഹെഡ്മാസ്റ്റർ ശ്രീ വിജയൻ പി ഏറ്റുവാങ്ങി.എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഈ ചടങ്ങിൽ വച്ച് നടക്കുകയുണ്ടായി.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഡിസ്പ്ലേ നൃത്തശില്പം എന്നിവ നടത്തുകയുണ്ടായി.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ദിനചാരണ ത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഭൂപടം വരച്ചുകൊണ്ട് പ്ലാറ്റിനം ജൂബിലി ദീപം സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവർ ചേർന്നു തെളിയിച്ചു. ചടങ്ങിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീമതി രാധ, വിജയൻ പി, ശ്രീമതി. പ്രീത കെ, എസ് എം സി ചെയർമാൻ ശ്രീ പ്രകാശൻ ടി, അക്ഷയ ക്ലബ് സെക്രട്ടറി ശ്രീ. രതീഷ് ,ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീമതി വിജയലക്ഷ്മി ടീച്ചർ, എന്നിവർ സംസാരിച്ച ചടങ്ങിന് പ്രിൻസിപ്പൽ സതീശൻ മാസ്റ്റർ സ്വാഗതവും സന്തോഷ്‌ മാസ്റ്റർ നന്ദിയും അർപ്പിച്ചു.

 
 
 
 
 
 

"ഒപ്പം"ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ദുൾ റഹിമാൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സ്പെഷൽ ടീച്ചർ രജനി പി യു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആൽബിൻ സെബാസ്റ്റ്യൻ സ്വാഗതവും ഭവ്യ പി വി നന്ദിയും പറഞ്ഞു.

 
 
 
 

യുദ്ധവിരുദ്ധ സെമിനാർ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധസെമിനാർ മത്സരം സംഘടിപ്പിച്ചു. പി വി സുഷമ, കെ ഷാന്റി, നാരായണൻ കുണ്ടത്തിൽ എന്നിവർ നേതൃത്വം നല്കി

 
 
 
 

പ്രതിമാസ വായനാ പുരസ്കാരം

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രതിമാസ വായനാ പുരസ്കാരത്തിന്റെ ജുൺ മാസത്തെ പുരസ്കാര വിതരണവും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെകുറിച്ചുള്ള "എം ടി മലയാളത്തിന്റെ തേജസ്സ്"പ്രഭാക്ഷണവും കണ്ണുർ സർവ്വകലാശാല മലയാള വിഭാഗം ഹെഡ് ഡോ. വി റീജ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റ്ർ പി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഡോ. പി കെ ദീപക് സ്വാഗതവും ജോ. കോർഡിനേറ്റർ പി സുധീർകുമാർ നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് കെ പ്രീത, എസ് എം സി ചെയർമാൻ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 
 
 
 
 

യുദ്ധ വിരുദ്ധറാലി

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് യുദ്ധവിരുദ്ധറാലി നടത്തി. ഹെഡ്മാസ്റ്റർ പി വിജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ശിശു സൗഹൃദ പോലീസ് ഓഫീസ്സർ എം.ശൈലജ, അധ്യാപകരായ പി.പി.തങ്കമണി, പി.വി. സുഷമ,എം.മുനീർ, ടി.ആർ. എം.പ്രീതിമോൾ, എം.മഹേശൻ ,ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു.

പിറന്നാൾ സമ്മാനമായി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകം(08/08/2022)

പിറന്നാൾ സമ്മാനമായി 7Bക്ലാസ്സിലെ റിഷികേദ് ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ നന്ദികേശൻ ഏറ്റുവാങ്ങി.

 

ആടിവേടൻ വിദ്യാലയമുറ്റത്ത്(08/08/2022)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കർക്കടകതെയ്യം ആടിവേടൻ വിദ്യാലയമുറ്റത്ത് എത്തി. നാട്ടുനന്മയുടെ മണികിലുക്കി കർക്കടക മാസത്തിലെ ആധിയും വ്യാധിയും അകറ്റാൻ നാട്ടുവഴികളിവൂടെ വരുന്ന ആടിവേടനെ അടുത്തറിയാനുള്ള അവസരമായി കുട്ടികൾക്ക് .

ഹിരോഷിമ ദിനം

എസ് പി സി, സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. യുദ്ധവിരുദ്ധ റാലി, സെമിനാർ, പോസ്റ്റർ രചനാ മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

 
 
 
പോസ്റ്റർ രചനാ മത്സരത്തിൽനിന്ന്
 

"സത്യമേവ ജയതേ" (02/08/2022)

ഡിജിറ്റൽ മീഡിയ ആന്റ്‌  ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും  ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ് കക്കാട്ട് സ്കൂളിൽ ആരംഭിച്ചു
 

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം(01/08/2022)

സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനമായ ആഗസ്റ്റ് 1 ന് വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പി. വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.വി.മധു , എസ്.എം.സി ചെയർമാൻ ശ്രീ. പ്രകാശൻ , സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി. പ്രകാശൻ മാസ്റ്റർ എന്നിവരെ കമ്പനി ലീഡർ വേധ എസ്.രഘു, ട്രൂപ്പ് ലീഡർ അക്ഷയ് മുരളി, പട്രോൾ ലീഡർമാരായ ശിവഗംഗ ആർ.എം, വാഗ്ദശ്രീ ജെ. പ്രശാന്ത്, ശ്രീലാൽ കെ.എന്നിവർ സ്കാർഫ് അണിയിച്ചു. രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച്, മറ്റുള്ളവരെ സഹായിച്ച്, സ്കൗട്ട് ഗൈഡ് നിയമം അനുസരിച്ച് ഉത്തമ പൗരന്മാരായി മാറാൻ കഴിയട്ടെ എന്ന് ഹെഡ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ശശിലേഖ.എം, നിർമ്മല എ.വി., രതി.കെ എന്നിവർ നേതൃത്വം നൽകി.

 
 
 
 

ഉച്ചഭക്ഷണം ഉഷാറാക്കാൻ രക്ഷിതാക്കളും

ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കാൻ രക്ഷിതാക്കളും മുന്നിട്ടിറങ്ങി. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിൽ വന്ന് വേണ്ട സഹായസഹകരണങ്ങൾ ചെയ്യുന്നു. ഒപ്പം ആ ക്ലാസ്സിന്റെ വകയായുള്ള വിഭവസമാഹരണവും നടക്കുന്നു.

 
 

pi അപ്പ്രോക്സിമേഷൻ ഡേ(22/07/2022)

മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ pi approximation day ആചരിച്ചു. പത്താം തരം വിദ്യാർത്ഥി അമൻ പി വിനയ് ക്ലാസ്സ് കൈകാര്യം ചെയ്തു. രാവിലെ ഗണിത പ്രാർഥന, തുടർന്ന് കുട്ടികൾക്കായി ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിത ക്വിസ്സ്, പസിൾ, ഗെയിമുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. മുനീർ മാഷ്, രതി ടീച്ചർ, റീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.

 
 

വാർത്താ പത്രിക

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "e-ഇടം" എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യ വാർത്താ പത്രികയുടെ ഉത്ഘാടനം പി ടി എ പ്രസി‍‍ഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചുയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശശിലേഖ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈറ്റ് ലീഡർ ഉജ്ജ്വൽ ഹിരൺ സ്വാഗതവും ഭവ്യ പി നന്ദിയും പറഞ്ഞു,

 
 
 
 

സയൻസ് ക്വിസ്സ് (22/07/2022)

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ക്ലാസ്സ് അടിസ്ഥാനത്തിൽ ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. പ്രിലിമിനറി റൗണ്ടിൽ കൂടുതൽ മാർക്ക് നേടിയ രണ്ട് കുട്ടികളെ ഒരു ടീമായി ഒരു ക്ലാസ്സിൽ നിന്നും പങ്കെടുപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. യു പി വിഭാഗത്തിൽ അഞ്ചാം സി ക്ലാസ്സിലെ വൈഗ രാജൻ, ഭരധ്വാജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും അഞ്ചാ എ ക്ലാസ്സിലെ അഭിൻശങ്കർ, അശ്വഘോഷ് ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവരടങ്ങുന്ന ടീമും, 9Dക്ലാസ്സിലെ മാധവ് ടി വി, ആര്യനന്ദ ടീമും ഒന്നാംസ്ഥാനം നേടി. 9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

 

ചാന്ദ്രദിനം2022 (21/07/2022)

ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയതിന്റെ വിജയാഹ്ളാദത്തിൽ നീൽ ആസ്ട്രോങ്ങ് പറഞ്ഞ വാക്കുകൾ " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്‌പ്പ് പക്ഷെ മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം " . ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ ചാന്ദ്രദിനാഘോഷം. രാവിലെ ഹരിനാരായണൻ മാസ്റ്റർ എഴുതി ഈണം നല്കിയ ചാന്ദ്രദിന പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് കാർത്തിക് സി മാണിയൂർ ചാന്ദ്രദിന സന്ദേശം നല്കി. എൽ പി വിഭാഗം കുട്ടികൾ പല വലിപ്പത്തിലുള്ള റോക്കറ്റുകളുടെ മാതൃക തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. അവർ തയ്യാറാക്കിയ ചുമർ പത്രികകൾ വിജ്ഞാനത്തിന്റെ കലവറയായിരുന്നു. അതിൻറെ പ്രദർശനവും നടത്തി. തുടർന്ന് അവർക്കായി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഉച്ചയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രത്യേക റേഡിയോ പ്രോഗ്രാം "കക്കാട്ട് വാണി" സംപ്രേക്ഷണം ചെയ്തു.

 
കാർത്തിക് സി മാണിയൂർ ക്ലാസ്സെടുക്കുന്നു
 
 

ശാസ്ത്രരംഗം സർട്ടിഫിക്കറ്റ് വിതരണം

ശാസ്ത്രരംഗം സബ് ജില്ലാ, ജില്ലാതല മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബ് ലീഡർ കാർത്തിക് സി മാണിയൂർ സ്വാഗതം പറഞ്ഞു. ഹെ‍‍ഡ്മാസ്റ്റർ ശ്രി പി വി‍ജയൻ ഉത്ഘാടനവും സർട്ടിഫക്കറ്റ് വിതരണവും നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, അനിൽ കുമാർ കെ വി, രജിഷ പി വി, സന്തോഷ് കെ എന്നിവർ സംസാരിച്ചു. അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങി.

 
 
 
 
 


വി.സാംബശിവൻ അനുസ്മരണം

പ്രശസ്ത കാഥികനും കഥാപ്രസംഗ കലയെ ജനകീയനാക്കുകയും ചെയ്ത വി.സാംബശിവനെ വിദ്യാരംഗം കലാസാഹിത്യവേദി അനുസ്മരിച്ചു.ടി.അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഒമ്പതാം ക്ലാസ്സിലെ മാളവിക രാജൻ കഥാപ്രസംഗം അവതരിപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഡോ. പി.കെ.ദീപക് സ്വാഗതവും എം.ശശിലേഖ അധ്യക്ഷത വഹിച്ചു.

 
 

ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം(12 -07-2022)

ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി.

 
 
 
 

കൂടൂതൽ ചിത്രങ്ങൾ കാണുക

ബഷീർ അനുസ്മരണം ( 2022 ജൂലൈ 7)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ശ്രീ.എൻ.ജയപ്രകാശ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ.ശ്യാമ ശശി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ മാളവിക രാജൻ സ്വാഗതവും വിദ്യാരംഗം ജോ. കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 
 
 

ചണ്ഡാലഭിക്ഷുകി- പുനർവായന(30/06/2022)

കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളീയ നവോത്ഥാനത്തിന്റെ വഴികളിൽ മാനവികതയുടെ വെളിച്ചം വിതറിയ മഹാകവി കുമാരനാശാന്റെ ശതവർഷം പൂർത്തിയാക്കിയ കൃതി ചണ്ഡാലഭിക്ഷുകിയുടെ പുനർ വായന നടത്തി. ഒന്നര മണിക്കൂർ നേരം കുട്ടികളെ വായനയുടെയും ചിന്തയുടെയും സംവാദാത്മകമായ മാസ്മരിക ലോകത്ത് പിടിച്ചിരുത്തിക്കൊണ്ട് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ ശ്രീ.ടി.അശോക് കുമാർ പ്രഭാഷണം നടത്തി. നിറഞ്ഞ കരഘോഷത്തോടെ കൂടി കുട്ടികൾ പ്രഭാഷകന് സ്നേഹാദരം അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിദ്യാരംഗം കോർഡിനേറ്റർ ശ്രീ. ദീപക് മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ,ശ്രീ.സുധീർ കുമാർ മാസ്റ്റർ സ്വാഗതവും ശ്രീമതി. സ്വപ്ന ടീച്ചർ നന്ദിയുമർപ്പിച്ചു.

 

ലഹരിക്കെതിരെ കൂടെയുണ്ട്(30/06/2022)

കക്കാട്ട്ഹയർ സെക്കന്ററി സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെയും ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ ക്ലാസ്സ് നടത്തി.കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് കമ്യൂണിറ്റി പോലീസ് ഓഫീസ്സർ മഹേശൻ എം ന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിജയൻ പി. ഉദ്ഘാടനം ചെയ്തു. ചന്തേര ജനമൈത്രീ ബീറ്റ് ഓഫീസ്സർ സുരേശൻ കാനം വിഷയാവതരണം നടത്തി. സീനിയർ അസിസ്റ്റന്റ് പ്രീത കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും ACPO തങ്കമണി പിപി നന്ദിയും അറിയിച്ചു. കുട്ടികൾ ലഹരിക്കെതിരെ ജാഗ്രതപുലർത്തണമെന്നും ലഹരിമാഫിയയുടെ കൈകളിൽ അകപ്പെടാതെ ശ്രദ്ധിക്കണമെന്നും സുരേശൻ കാനം അഭിപ്രായപ്പെട്ടു.

 
 

ലഹരി വിരുദ്ധ ബോധവത്കരണം(29/06/2022)

നീലേശ്വരം ജനമൈത്രി പോലീസിൻ്റെയും SPC GHSS കക്കാട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബങ്കളം ടൗണിൽ ലഹരി വിരുദ്ധ ബോധവത്കരണവും മനുഷ്യചങ്ങലയും തീർത്തു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.പി വിജയൻ നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ.കെ.വി മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ 'എസ് എം സി ചെയർമാൻ ശ്രീ'ടി.പ്രകാശൻ, ശ്രീ രാജൻ പണിക്കർ ,ശ്രീ. ലതിഷ് ,എന്നിവർ ആശംസകൾ അർപ്പിച്ചു. നീലേശ്വരം ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. പ്രദീപൻ കൊതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കേഡറ്റുകൾ മനുഷ്യചങ്ങല തീർത്തു കൊണ്ട് പ്രതിജ്ഞ ഏറ്റുചൊല്ലി.സി .പി .ഒ മഹേശൻ എം സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് പ്രീതി മോൾ ടി.ആർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ SPC കാഡറ്റുകൾ , ഓട്ടോത്തൊഴിലാളിൽ എന്നിവർ പങ്കെടുത്തു.

യോഗദിനം(21/06/2022)

എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യോഗ ഇൻസ്ട്രക്ടർ ദിവ്യ ക്ലാസ്സെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ പി വിജയൻ, അധ്യാപകരായ പി വി പ്രകാശൻ, കെ പ്രീത, എം മഹേശൻ, തങ്കമണി പി പി, പ്രീതിമോൾ ടി ആർ എന്നിവർ നേതൃത്വം നല്കി.

 
 
 

പ്രവർത്തന കലണ്ടർ

എൽ പി വിഭാഗത്തിന്റെ സ്കൂൾകല പ്രവർത്തന കലണ്ടർ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ പ്രകാശനം ചെയ്തു. ശ്രീമതി പി വി വിജയലക്ഷ്മി, പ്രമോദ് മാസ്റ്റർ എന്നിവർ നേതൃത്വം നല്കി

 

പ്രവേശനോത്സവം 2022(01/06/2022)

പിന്നിട്ടത് പലതരം വിലക്കു കാലം ...... വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ നഷ്ടമായ കാലം ...... സ്വതന്ത്രമായി കളിച്ചും ചിരിച്ചും കലഹിച്ചും നടക്കാൻ കഴിയുന്ന സ്കൂൾ കാലം വരവായി ........ മഹാമാരിയെ അതിജീവിച്ച് ...... അറിവിൻ്റെ പ്രകാശനാളം കെട്ടുപോകാതെ കാക്കാൻ ....... പെരുമഴപോലെ പള്ളിക്കൂടങ്ങളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ ഇരമ്പിയെത്തുന്നു ..... സ്കൂൾ പ്രവേശനോത്സവം .... പുതിയ അധ്യയന വർഷത്തിൽ നവാഗതരെ വരവേൽക്കാൻ ഹൃദ്യവും പ്രൗഢോജ്വലവുമായ പരിപാടികൾ നേരത്തെ ആസൂത്രണം ചെയ്തിരുന്നു . തലപ്പാവും മുഖം മൂടിയും ബഹുവർണപ്പൂക്കളും പേപ്പർ ക്രാഫ്റ്റിനാൽ നേരത്തെ തന്നെ തയാറാക്കിയിരുന്നു. ഹോസ്ദുർഗ് ബി.ആർ.സി പ്രവൃത്തി പരിചയ അധ്യാപകരായ ശ്രീമതി ചിത്ര ,സ്മിത, ജയ, മൃദുല എന്നിവരുടെ സേവനം പ്രത്യേകം സ്മരണീയമാണ്. രാവിലെ 9.45- ഓടെ പ്രവേശനോത്സവ പരിപാടികൾക്ക് സമാരംഭം കുറിച്ചു. എങ്ങും ഉത്സവപ്രതീതി തന്നെ. പ്രി- പ്രൈമറിയിലെയും ഒന്നാം ക്ലാസ്സിലെയും പിഞ്ചോമനകൾ തലപ്പാവും മുഖംമൂടിയും അണിഞ്ഞ് കയ്യിൽ മഴവില്ലൊളിചാർത്തുന്ന പേപ്പർ പൂക്കളുമേന്തി സ്കൂൾ കവാടത്തിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ അലയൊലി സ്കൂൾ അന്തരീക്ഷത്തിൽ മുഴങ്ങി . സ്കൂൾ കവാടത്തിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് ബാൻഡ് വാദ്യത്തിൻ്റെ അകമ്പടിയോടെ കുട്ടികളെ ആനയിച്ചു കൊണ്ടു വന്നു. സ്കൂൾ പി.റ്റി.എ കമ്മിറ്റിയുടെ വക പായസ വിതരണം നടന്നു. മധുരാസ്വാദനത്തിന് ശേഷം പ്രവേശനോത്സവത്തിൻ്റെ സ്കൂൾതല ഉദ്ഘാടനച്ചടങ്ങ് നടന്നു. 2022-23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സർവ്വശ്രീ. വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ സതീശൻ മാസ്റ്റർ, SMC ചെയർമാൻ ശ്രീ ടി പ്രകാശൻ, PTAപ്രസിഡൻ്റ് ശ്രീ കെ വി മധു, പ്രഥമാധ്യാപകൻ വിജയൻ മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി പ്രീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ മാസ്റ്റർ ചടങ്ങിൽ നന്ദിയർപ്പിച്ചു. പുതുതായി നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന പ്രി_ പ്രൈമറിയിലെയും ഒന്നാംതരത്തിലെയും കുട്ടികൾക്ക് പഠനോപകരണ കിറ്റ് ഗിരിജ ജ്വല്ലറികാഞ്ഞങ്ങാട്, DYFI മടിക്കൈ സൗത്ത് മേഖലാ കമ്മിറ്റി , ഗരിമ പുരുഷ സഹായ സംഘം മടിക്കൈ എന്നിവർ സ്പോൺസർ ചെയ്ത് സഹകരിച്ചു. രോഗവും പ്രകൃതിയും നൽകിയ കെട്ട കാലത്തെ മറികടക്കാനുള്ള വലിയൊരു കാൽവെയ്പ്പിന് നാന്ദി കുറിച്ചു കൊണ്ട് ഈ വർഷത്തെ പ്രവേശനോത്സവം 12 മണിയോടെ സമാപിച്ചു.

 
 
 

കെട്ടിടോത്ഘാടനവും യാത്രയയപ്പ‍ും(30/05/2022)

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപെട്ട കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡൈനിങ്ങ് ഹാളിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉത്ഘാടനം 2022 മെയ് 30 ന് ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിച്ചു. ചടങ്ങിൽ ബഹു . കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന ശ്രീ പി എം മധു, ശ്രീമതി കെ സുനിത എന്നിവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമ പഞ്ചാത്ത് പ്രസി‍‍ഡന്റ് ശ്രീമതി എസ് പ്രീത, വാർഡ് മെമ്പർ ശ്രീമതി വി രാധ , എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു,ശ്രീ എമ സുനിൽകുമാർ( ബി പി സി), ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ശ്രീ സതീശൻ പി ചടങ്ങിന് നന്ദി അറിയിച്ചു.തുടർന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവധ കലാപരിപാടികൾ അരങ്ങേറി.

 
 
 

കൂടുതൽ ചിത്രങ്ങൾ

പുസ്തകപ്രകാശനം(30/05/2022)

കക്കാട്ട് ഗവ, ഹയർസെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥി കെ യദുകൃഷ്ണന്റെ "മനക്കിനാവുകൾ" എന്ന കവിതാ സമാഹാരം ബഹു, കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ശ്രീ ഇ പി രാജഗോപാലൻ പുസ്തക പരിചയം നടത്തി.

 

"അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്(07/05/2022)

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോ‍ജ്, കൈറ്റ് മാസ്റ്റർ കെ സന്തോഷി, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ 40 അമ്മമാർ പങ്കെടുത്തു. ചടങ്ങ് വിക്ടേർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.

 
 
 

വനിതാ ദിനം 2022( 08/03/2022)

ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.

 

അനുമോദനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ 8 E ക്ലാസ്സിലെ ശബരീനാഥിനെ കക്കാട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പി ടി എ പ്രസി‍ന്റ് ശ്രീ കെ വി മധു ശബരീനാഥിന് മൊമെന്റോ കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, വീദ്യാരംഗം കൺവീനർ അശോകൻ മാസ്റ്റർ, ശശിലേഖ ടീച്ചർ, ദീപക് മാസ്റ്റർ, പ്രീത ടീച്ചർ എന്നിവർ അനുമോദനങ്ങളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ശബരീനാഥ് നാടൻപാട്ട് അവതരിപ്പിച്ചു.

 

ഉല്ലാസ ഗണിതം(08/03/2022)

2021-22 വർഷത്തെ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല 08/03/2022 ന് പി ടി എ പ്രസി‍ന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്റർ സ്വാഗതഭാഷണം നടത്തി.പ്രിൻസിപ്പൽ ശ്രീ സതീശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ത്രിവേണി ടീച്ചർ വിഷയാവതരണം നടത്തി. സി ‍പി ടി എ പ്രതിനിധി ശ്രീ ഭാസ്കരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഗണിത പഠനത്തിൽ കളികളുടെയും ഗണിതോപകരണങ്ങളുടെയും പ്രാധാന്യം ഉത്ഘാടകൻ എടുത്ത് പറഞ്ഞു. ഗണിത കേളികൾക്കാവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുകയും അവ ഉപയോഗിച്ച് എങ്ങിനെ ഗണിത പഠനം ആസ്വാദ്യകരമാക്കാമെന്നും ഓരോ രക്ഷിതാവും കളികളിലൂടെ പരിചയപ്പെട്ടു. ഈ ഓരോ പ്രവർത്തനത്തിലൂടെയും കുട്ടി നേടുന്ന പഠന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ രക്ഷിതാക്കളെ ബോധ്യപെടുത്തി. ഗണിതോപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയും രക്ഷിതാവും കളികളിൽ ഏർപ്പെട്ട് കുട്ടികളിലെ ഗണിത പഠന വിടവ് പരിഹരിക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കണമെന്ന് ഓർമ്മപെടുത്തി.

മോട്ടിവേഷൻ ക്ലാസ്സ് (28/02/2022)

ഈ വർഷം (2022മാർച്ച് മാസം)പരീക്ഷ എഴുതുന്ന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ പ്രദീപൻ മാലോം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രകാശൻ മാസ്റ്റർ സ്വാഗതവും നന്ദന എൻ എസ് നന്ദിയും പറഞ്ഞു.

 
 

ഹോക്കി കിറ്റ് വിതരണം (23/02/2022)

കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.

 
ഉത്ഘാടനംവി പ്രകാശൻ
 
 

റിപ്പബ്ലിക്ക് ദിനാഘോഷം 2022 (26/01/2022)

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ പതാക ഉയർത്തി. സ്റ്റുഡന്റ് പോലീസ, സ്കൗട്ട് &ഗൈഡ്സ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് കേഡറ്റ് അംഗങ്ങൾ അവരുടെ വീടുകളിലും പതാക വന്ദനം നടത്തി. ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒൺലൈൻ ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ബഹുസ്വര ഇന്ത്യ" എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക് മഞ്ച് ഹൊസ്ദുർഗ് ഉപജില്ല നടത്തിയ ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണജ ബാലകൃഷ്ണൻ (8C) ഒന്നാം സ്ഥാനവും, നിദാൽ അബ്ദുൾ ഹമീദ് (10B)രണ്ടാം സ്ഥാനവും , അനന്യ കെ(8A)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശിവപ്രസാദ് കെ വി (5D) ഒന്നാം സ്ഥാനവും, ശ്രീവീണ കെ( 6B)രണ്ടാം സ്ഥാനവും, ആദിദേവ് കെ (7A), ശ്രീനന്ദ് കെ(5D)എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രസംഗമത്സരത്തിൽ ദേവനന്ദ പി (7) മൂന്നാം സ്ഥാനം നേടി. എൽ പി വിഭാഗം കുട്ടികൾക്കായി ഓൺലൈനായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം, റിപ്പബ്ലിക് ദിന പതിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടന്നു.

 
 
 

സ്പെഷൽ കെയർ സെന്റർ ഉത്ഘാടനം

സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.

സധൈര്യം- സ്വയം പ്രതിരോധ പരിശീലനം

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ മടിക്കൈ പഞ്ചായത്തിലെ സ്കൂളിലെ പെൺകുട്ടികൾക്കി നടത്തുന്ന സ്വയം പ്രതിരോധപരിശീലനത്തിന്റെ(സധൈര്യം) ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ പത്മനാഭൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധാ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സതീഷ് സ്വാഗതവും ബി ആർ സി ട്രെയിനർ സജീഷ് യു വി നന്ദിയും പറഞ്ഞു.. ഹെഡ്മാസ്റ്റർ പി വി‍ജയൻ , പി ടി എ പ്രസിഡന്റ് കെ വി മധു, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇൻസ്ട്രക്ടർ ശ്രീ സെബാസ്റ്റ്യൻ ക്ലാസ്സ് കൈകാര്യം ചെയ്തു.

 
 

ഇൻകം ടാക്സ് ക്ലാസ്സ്

ഈ സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കണക്കാക്കി ടാക്സ് സ്റ്റേറ്റ്മെന്റ് സ്വയം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് അദ്യാപകർക്കായി സംഘടിപ്പിച്ചു. ശ്രീ സന്തോഷ് മാസ്റ്റർ, ശ്രീ രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.

 

സ്കൂൾ ശുചീകരണം

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.

ജി സ്യൂട്ട് ട്രെയിനിങ്ങ്

കൈറ്റിന്റെ നേത‍ത്വത്തിൽ സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.

പ്രവേശനോത്സവം2021

2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.

തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.

 
 

കൗൺസിലിങ്ങ് ക്ലാസ്സ്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.

അധ്യാപക ദിനാഘോഷം2020

കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.

കാർട്ടൂൺ രചനകളിൽ ചിലത്

ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ

ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....

പഠനോത്സവം( 26/02/2020)

സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

 
 

പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.

ഉത്ഘാടനം

സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

കൊയ്ത്ത്

സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്

ഊണിന്റെ മേളം

ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.

സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.

അധ്യാപകദിനാഘോഷം

ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങളിൽ ചിലത്

ഓണാഘോഷം

കക്കാട്ട് സ്കൂളിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഓണപൂക്കളമൊരുക്കി. കുട്ടികൾക്കായി സുന്ദരിക്ക് പൊട്ട് തൊടൽ, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യ ഒരുക്കി.

Athlets... on your mark....

കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക് 21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്സ് വളണ്ടിയർമാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ മീറ്റ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ഫുട്ബേൾ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

കക്കാട്ട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ്, ഗോവിന്ദൻ മാസ്റ്റർ, ശംഭുമാസ്റ്റർ, മോഹനൻ മാസ്റ്റർ, ശശിപ്രഭ ടീച്ചർ, പി ടി എ പ്രതിനിധി പ്രകാശൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയർ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയിൽ അണിനിരന്നു.

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

കാർഷിക കോളേജ് സന്ദർശനം

ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികൾ പരിചയപെട്ടു.

 
 

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

 
 
 

ക്ലാസ്സ് പി ടി എ യോഗങ്ങൾ

2019-2020 അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച നടന്നു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തിൽ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചർച്ച ചെയ്തു. പോരായമകൾ പരിഹരിക്കാനുള്ള കൂട്ടായ ചർച്ചകൾ എല്ലാ ക്ലാസ്സിലും നടന്നു. ചർച്ചകളിൽ‌ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മദർ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങൾ എന്നിവർ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.

 
 

വായനാപക്ഷാചരണവും സ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സർക്കാറിന്റെ അന്റാർട്ടിക്കൻ പര്യവേഷണ സംഘാംഗവും പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിർവ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മനുഷ്യ വാസമില്ലാത അന്റാർട്ടിക്ക വൻകരയുടെ സവിശേഷതകൾ ജൈവവൈവിധ്യങ്ങൾ സൂര്യായനങ്ങൾ തുടങ്ങിയവയെപറ്റിയുള്ള അറിവുകൾ കുട്ടികളിൽ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു. തുടർന്ന് അന്റാർട്ടിക്കൻ പര്യവേഷണ വീഡിയോ പ്രദർശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു. തുടർന്ന് അദ്ദേഹം സ്കൂൾ മുറ്റത്ത് ഓർമ്മ മരം നട്ടുപിടിപ്പിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സീനിയർ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.

 
 
 
 

പ്രവേശനോത്സവം 2019

പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ് വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരൻ മാസ്റ്റർ ചിട്ടപെടുത്തിയ സ്വാഗതഗാനം കുട്ടികൾ ആലപിച്ചു. ഭിന്നശേഷി വിദ്യാർത്ഥിയായ യദുകൃഷ്ണൻ കവിത ആലപിച്ചു.

 
 
 
 
 

ചങ്ങാതികൂട്ടം

സമഗ്ര ശിക്ഷാ അഭിയാന്റെ കാസർഗോഡ് ജില്ലാ ചങ്ങാതികൂട്ടം പരിപാടിയുടെ ഭാഗമായി സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികളുടെ വീട്ടിലേക്ക് അധ്യാപകരും, വിദ്യാർത്ഥികളും ജനപ്രതിനിധികളും സന്ദർശനം നടത്തി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത ഈ കുട്ടികളുടെ വീട് സന്ദർശനത്തിന് ഹെഡ്മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് സ്നേഹോപഹാരവും മധുരവും നല്കി.

 
 
 
 

സ്നേഹാദരം

ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ‍ശ്യാമളടീച്ചർക്കും, ശ്രീമതി വൽസമ്മ ടീച്ചർക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹാദരം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി‌ ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സീനിയർ‌ അസിസ്റ്റന്റ് കെ പ്രീത , , കെ കെ പി‍ഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അഭിനന്ദ്, വർ‍ഷ, ഗംഗ എന്നിവരും അവരുടെ പ്രിയപെട്ട ടീച്ചർമാരെകുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ചു. മറുപടി പ്രസംഗത്തിൽ ശ്യാമള ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു കവിതയും, വൽസമ്മ ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ തങ്കമണി നന്ദിയും പ്രകാശിപ്പിച്ചു.

 
 
 
 
 
 
 
 
 
 

യാത്രയയപ്പ്

സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള, ശ്രീമതി വൽസമ്മ സിറിയക് എന്നിവർക്ക് കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ വകയായുള്ള യാത്രയയപ്പ് ചടങ്ങ് ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ ഒ ശ്രീ ‍ജ‍യരാജൻ അവർകൾ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,സീനിയർ അസിസ്റ്റന്റ് കെ പ്രീത അധ്യാപകരായ കെ തങ്കമണി, പി വി പ്രകാശൻ, കെ സന്തോഷ്, കെ കെ പിഷാരടി, കെ ഹരീഷ്, ടി വി ജയൻ, വിജയലക്ഷ്മി, കെ വി കമലാക്ഷി, ടി വി സുധീർകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ കേരളത്തിൽ തന്നെ അറിയപെടുന്ന ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി വി ശ്യാമള, വൽസമ്മ സിറിയക് എന്നിവർ‌ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും, ശ്രീ പി വി ശശിധരൻ നന്ദിയും പറഞ്ഞു.

 
 
 
 

പഠനോത്സവം

കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു.
 
 
 

ആരോഗ്യ ക്വിസ്സ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ് പി ഒന്നാം സ്ഥാനവും അദ്വൈത് കെ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

 
വൈശാഖ് പി
 
അദ്വൈത് കെ

രാത്രി കാല വായനാ കേന്ദ്രങ്ങൾ

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വീദ്യാർത്ഥികളുടെ റിസൽറ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. സ്കൂൾ പരിധിയിലുള്ള ക്ളബ്ബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ് എസ് എൽ സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കൻ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

 
 
 
 

ശിശുദിനം

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾ സ്വന്തമായി തൊപ്പിയുണ്ടാക്കി. പ്ലാക്കാർഡും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒരോ ക്ലാസ്സിലും ചെന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ബങ്കളം ടൗണിലേക്ക് ഘോഷയാത്ര നടത്തി. അടുത്തുള്ള അംഗൻ വാടിയിലെത്തി കുട്ടികൾക്ക് മധുരങ്ങൾ സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുമായി ബന്ധപെട്ട പ്രസംഗം നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, വൽസമ്മ ടീച്ചർ, എന്നിവർ കുട്ടികൾക്ക് ലഡു വാങ്ങികൊടുത്തു. അസംബ്ലിയിൽ ലഘുഭാഷണവും നടത്തി. എൽ പി വിഭാഗം അധ്യാപകർ, ഹെഡ്മിസ്ട്രസ്സ്, സ്റ്റാഫ് സെക്രട്ടറി, അനിൽകുമാർ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ നേതൃത്വം നല്കി

 
 
 

വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം

ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.
 
 

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

അധ്യാപകദിനാഘോഷം

കാൻവാസിൽ തെളിഞ്ഞത് അധ്യാപകരുടെ മുഖങ്ങൾ

അധ്യാപക ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങൾ കാൻവാസിൽ പകർത്തി ചിത്രകലാധ്യാപകൻ അധ്യാപക ദിനാഘോഷം വേറിട്ട അനുഭവമാക്കി തീർത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവർത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാൻവാസിൽ പകർത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങൾ കാൻവാസിൽ തെളിഞ്ഞത് വിദ്യാർത്ഥികൾക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തിൽ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങിൽ അധ്യാപക ദിന സന്ദേശം സീനിയർ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.

ഉപജില്ലാ ശാസ്ത്രമേള

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വൽ ഹിരൺ, ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ, ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.

പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം ) എൽ പി വാഭാഗത്തിൽ അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

സ്വാതന്ത്ര ദിനാഘോഷം

രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്തി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, ഐ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം -ആഘോഷ തിമിർപ്പിൽ അക്ഷരമുറ്റത്തേക്ക്

അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആദ്യാനുഭവം ആഘോഷ തിമിർപ്പിന്റെ വർണ്ണരാജികളുടേതായി മാറി. ആടിയും പാടിയും മധുരം നുണഞ്ഞും കക്കാട്ടിന്റെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപക രക്ഷാകർതൃ സമിതിയും നാട്ടുകാരും പുരുഷ സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അനുഭൂതിയുടെ പുതിയ ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഗീത നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ശ്യാമ ശശി, ശ്രീ കെ കെ പിഷാരടി, ശ്രീമതി കമലാക്ഷി, ശ്രീമതി രത്നവല്ലി, ശ്രീ പുഷ്പരാജൻ ശ്രീമതി ശ്യാമള എന്നിവർ നേതൃത്വം നല്കി