സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


. 1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണപിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 188 ഓളം കുട്ടികൾ പ്രൈമറി തലത്തിലും 26 കുട്ടികൾ പ്രീ-പ്രൈമറി തലത്തിലും പഠിക്ന്നകുന്ന ഈ സ്കൂൾ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു