ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ക്രമ നം | അടിസ്ഥാന വിവരങ്ങൾ | |
---|---|---|
1 | ആകെ വിസ്തീർണ്ണം | 2.63 ഏക്കർ |
2 | സർവ്വെ നമ്പർ | 2/1 |
3 | സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി | സർക്കാർ |
4 | ചുറ്റുമതിൽ | ഉണ്ട് |
5 | കെട്ടിടത്തിന്റെ തരം | പക്ക |
6 | കെട്ടിടത്തി പ്ലിന്റ് വിസ്തീർണ്ണം | 1018.18 |
7 | കെട്ടിടത്തിന്റെ കൈവശാവകാശം | സ്വന്തം ഉടമസ്ഥത |
8 | ലൈബ്രറി | ഉണ്ട് |
9 | വൈദ്യുതീകരണം | ഉണ്ട് |
10 | കുടിവെളളം | കിണർ, നഗരസഭ കുടിവെള്ള പദ്ധതി |
11 | ഇന്റർനെറ്റ് ലഭ്യത | ഉണ്ട് |
12 | ആകെ ക്ലാസ്മുറികൾ | 14 |
13 | കമ്പ്യൂട്ടർ ലാബ് | ഉണ്ട് |
14 | പാചകപ്പുര | ഉണ്ട് |
15 | മാലിന്യനിർമ്മാർജ്ജനം | ഉണ്ട് |
16 | കാർഷിക പ്രവർത്തനം | ഉണ്ട് |
17 | ശുചിമുറി | ഉണ്ട് |
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലും മികവുറ്റ ഭൗതിക സാഹചര്യങ്ങൾ കാണാൻ കഴിയും. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
മികച്ച വിദ്യാലയാന്തരീക്ഷം
ജി.വി.എൽ.പി.സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും, പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.
ക്ലാസ് മുറികൾ
ലീലാ മന്ദിരം[1] രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ബി.എം.86 ബാച്ച് 11[2]ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്.
പ്രീ പ്രൈമറി
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്.
ലൈബ്രറി
അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഞങ്ങളുടെ ഗ്രന്ഥശാലയിൽ 1495 മലയാള, ഇംഗ്ലീഷ് പുസ്തകങ്ങളും, 656 തമിഴ് പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.
ക്ലാസ് ലൈബ്രറി
സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ് റൂം ലൈബ്രറിയിൽ പ്രത്യേകസ്ഥാനം അർവഹിക്കുന്നു. ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്.
ലാബുകൾ
- കമ്പ്യൂട്ടർ ലാബ്-നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക്[3] കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
- സയൻസ് ലാബ്
- ഗണിത ലാബ്
പാചകപ്പുര
ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ പാചകത്തൊഴിലാളികൾ സേവനം അനുഷ്ഠിച്ചുവരുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ദേവു അമ്മയുടെയും മകൾ രമയുടെയും കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.
അവലംബം
- ↑ പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം
- ↑ ഭാരത് മാതസ്ക്കൂൾ, 1986 ബാച്ചിലെ 11 വിദ്യാർത്ഥികൾ
- ↑ KITEന്റെ പ്രൈമറി സ്കൂളുകൾക്കുള്ള ഹൈടെക് ലാബ് പദ്ധതി