ഡിജിറ്റൽ മാഗസിൻ 2019

26074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26074
യൂണിറ്റ് നമ്പർLK/2018/26074
അംഗങ്ങളുടെ എണ്ണം161
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ത്രിപ്പൂണിത്തുറ
ലീഡർആയുഷ് ദേവ്
ഡെപ്യൂട്ടി ലീഡർപാർവ്വതി സജീവൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രമ്യ പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുജിത കെ എസ്
അവസാനം തിരുത്തിയത്
26-11-2022Sndphsudp


ലിറ്റിൽകൈറ്റ്സ്

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം ഫലപ്രദമായി വർധിപ്പിക്കേണ്ടതുണ്ട് .ഈ ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിനു ആരംഭിച്ച പദ്ധതിയാണ് littlekites.

വിവരവിനിമയ വിദ്യ സങ്കേതങ്ങൾ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കാനും ഹൈടെക് ഉപകരണങ്ങളുടെ നടത്തിപ്പിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിനും ലക്‌ഷ്യം വച്ചിട്ടുള്ള littlekitesന്റെ യൂണിറ്റ് നമ്മുടെ സ്കൂളിലും പ്രവർത്തിച്ചു വരുന്നു .littlekites നിർദേശിച്ച പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 161  കുട്ടികളാണ് സ്കൂൾ littlekites ലെ അംഗങ്ങൾ.2020_ 23  ബാച്ചിലെ 41 കുട്ടികളും 2021_ 24 ബാച്ചിലെ 40 കുട്ടികളും 2022_ 25 ബാച്ചിലെ 80 കുട്ടികളും അടങ്ങുന്നതാണ് ഇവിടുത്തെ ലിറ്റിൽ കൈറ്റ്സ് ടീം .ബുധനാഴ്ച തോറും ഒരുമണിക്കൂർ ക്ലാസ്സുകളും വൺഡേ വർക്ഷോപ്കളും kiteമെംബേർസ് നായി നടത്തപ്പെടുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളുംഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ  സ്കൂളിലെ മറ്റു കുട്ടികളിലേക്കെത്തിക്കുന്നതിനും കൈറ്റിലെ  അംഗങ്ങൾ ശ്രദ്ധിക്കുന്നു.2022_ 25 ബാച്ചിലേക്ക് 40 പേരടങ്ങുന്ന ഒരു പുതിയ ബാച്ച് അനുവദിച്ചു കിട്ടിയ എറണാകുളം ജില്ലയിലെ ഏക സ്കൂൾ എസ് എൻ ഡി എച്  എസ് എസ് ആണെന്നുള്ളത് ഏറെ സന്തോഷം നൽകുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ  പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ട് .