പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്

പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു

 





   

സ്വാതന്ത്ര്യ ദിന ആഘോഷങ്ങ‍ൾ

ഇന്ത്യയുടെ 76 -ാം സ്വാതന്ത്ര്യ ദിനം നമ്മുടെ കുട്ടികൾ  അവിസ്മരണീയമാക്കി. 80% ത്തിലധികം കുട്ടികളും വിവിധ പരിപാടികളിലായി പങ്കെടുത്തിട്ടുണ്ടാവും. അവരെ സജ്ജമാക്കിയ അദ്ധ്യാപകരുടെ സംഘവും ഉണ്ട്. മാസ്ഡ്രിൽ, ഭുപട നിർമ്മാണം, പിരമിഡ് നിർമ്മാണം, മൈം, ദേശഭക്തിഗാനങ്ങൾ, നൃത്തശില്പങ്ങൾ, ഫ്ലാഷ് മോബ് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. നമ്മുടെ കുട്ടികൾ എത്ര മിടുക്കർ !

എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

 
കുഞ്ഞുങ്ങളുടെ ഇന്ത്യ

'REGALE ' അവധിക്കാല ക്യാമ്പ്

2022 ലെ സ്കൂൾ അവധിക്കാല ക്യാമ്പ് മെയ് 1,8 തീയതികളിൽ നടന്നു. ഫ്‌ളവേഴ്സ് ടോപ് സിംഗർ താരം തീർത്ഥ സുബാഷ് ഉദ്ഘാടനം ചെയ്തു. BPC പ്രിയേഷ് മാസ്റ്റർ മുഖ്യ അതിഥിയായി. പി. ടി. എ.പ്രസിഡന്റ് ശ്രീ.അശോക് കുമാർ അധ്യക്ഷത വഹിച്ചു.  

കാറൽമണ്ണയിലെ വാസു മാസ്റ്റർ 'മഞ്ഞുരുകലിന് ' നേതൃത്വം നൽകി.കുഞ്ഞിരാമൻ മാസ്റ്ററും സംഘവും നേതൃത്വം നൽകിയ നാടൻ പാട്ട്, വടംവലി, ശാസ്ത്ര പരീക്ഷണങ്ങൾ, IT ക്ലബ് ഒരുക്കിയ   'വിരൽത്തുമ്പത്തൊരു വിസ്മയം' എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ പരിപാടികൾ ആദ്യദിനം നടന്നു.

           ക്യാമ്പിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകർഷണം  അനങ്ങൻ മലയിലേക്കുള്ള ട്രക്കിoഗ്  ആയിരുന്നു. തുടർന്ന് നടന്ന   ട്രഷർ ഹണ്ടിന് സ്കൗട് ആന്റ് ഗൈഡ് യൂണിറ്റ് നേതൃത്വം നൽകി. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഒരുക്കിയ 'കടലാസിന്റെ കരവിരുത് ' കുട്ടികളിൽ ആവേശം നിറച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 'Regale' അവധിക്കാല ക്യാമ്പ്‌ കുട്ടികൾക്ക് വളരെ ആനന്ദകരവും വിജ്ഞാനപ്രദവുമായിരുന്നു.