എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/തിരികെ വിദ്യാലയത്തിലേക്ക് 21

22:37, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('== '''<nowiki/>'REGALE ' അവധിക്കാല ക്യാമ്പ്''' == 2022 ലെ സ്കൂൾ അവധിക്കാല ക്യാമ്പ് മെയ് 1,8 തീയതികളിൽ നടന്നു. ഫ്‌ളവേഴ്സ് ടോപ് സിംഗർ താരം തീർത്ഥ സുബാഷ് ഉദ്ഘാടനം ചെയ്തു. BPC പ്രിയേഷ് മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'REGALE ' അവധിക്കാല ക്യാമ്പ്

2022 ലെ സ്കൂൾ അവധിക്കാല ക്യാമ്പ് മെയ് 1,8 തീയതികളിൽ നടന്നു. ഫ്‌ളവേഴ്സ് ടോപ് സിംഗർ താരം തീർത്ഥ സുബാഷ് ഉദ്ഘാടനം ചെയ്തു. BPC പ്രിയേഷ് മാസ്റ്റർ മുഖ്യ അതിഥിയായി. പി. ടി. എ.പ്രസിഡന്റ് ശ്രീ.അശോക് കുമാർ അധ്യക്ഷത വഹിച്ചു.  

കാറൽമണ്ണയിലെ വാസു മാസ്റ്റർ 'മഞ്ഞുരുകലിന് ' നേതൃത്വം നൽകി.കുഞ്ഞിരാമൻ മാസ്റ്ററും സംഘവും നേതൃത്വം നൽകിയ നാടൻ പാട്ട്, വടംവലി, ശാസ്ത്ര പരീക്ഷണങ്ങൾ, IT ക്ലബ് ഒരുക്കിയ   'വിരൽത്തുമ്പത്തൊരു വിസ്മയം' എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ പരിപാടികൾ ആദ്യദിനം നടന്നു.

           ക്യാമ്പിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകർഷണം  അനങ്ങൻ മലയിലേക്കുള്ള ട്രക്കിoഗ്  ആയിരുന്നു. തുടർന്ന് നടന്ന   ട്രഷർ ഹണ്ടിന് സ്കൗട് ആന്റ് ഗൈഡ് യൂണിറ്റ് നേതൃത്വം നൽകി. വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ഒരുക്കിയ 'കടലാസിന്റെ കരവിരുത് ' കുട്ടികളിൽ ആവേശം നിറച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന 'Regale' അവധിക്കാല ക്യാമ്പ്‌ കുട്ടികൾക്ക് വളരെ ആനന്ദകരവും വിജ്ഞാനപ്രദവുമായിരുന്നു.