ഗവ.എച്ച് .എസ്.എസ്.കതിരൂര്/പരിസ്ഥിതി ക്ലബ്ബ്

14:13, 23 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) ('===== '''പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ''' 2022-23 ===== സ്കൂളിൽ മികച്ച ഔഷധത്തോട്ടം നിർമ്മിക്കാൻ സാധിച്ചു സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം ബട്ടർഫ്ലൈ പാർക്ക് നന്നാക്കി പുല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

സ്കൂളിൽ മികച്ച ഔഷധത്തോട്ടം നിർമ്മിക്കാൻ സാധിച്ചു സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം ബട്ടർഫ്ലൈ പാർക്ക് നന്നാക്കി പുല്ലുകളും കാടുകളും മാറ്റി സ്കൂൾ കുളം നവീകരിച്ച് ആമ്പൽനട്ട് വളർത്തുന്നു സസ്യങ്ങൾക്ക് അവയുടെ സാധാരണ നാമവും ശാസ്ത്രനാമവും നൽകി പ്രദർശിപ്പിക്കുന്നു  അടുക്കളത്തോട്ടം നിർമ്മാണം നടത്തി ക്ലാസ് മുറികളിൽ നിന്ന് മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിച്ച് ശേഖരിച്ചുവയ്ക്കുന്നു ജൈവമാലിന്യങ്ങൾ വലിയ കുഴിയിൽ നിക്ഷേപിക്കുകയും അജൈവമാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക് പ്ലാസ്റ്റിക് കുപ്പികൾ എന്നിങ്ങനെ തരംതിരിച്ച് പഞ്ചായത്തിന് നൽകിവരുന്നു ഓരോ ക്ലാസിലും അജൈവം ജൈവം ശേഖരിക്കാൻ വേണ്ടി രണ്ട് ബാസ്ക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് ദിവസവും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഈ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കുന്നു

ഒരോയൊരു ഭൂമി പരിസ്ഥിതിദിന സൈക്കിൾ റാലി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്. കതിരൂർ വിദ്യാർഥികൾ പരിസ്ഥിതി ദിന സൈക്കിൾ റാലി നടത്തി. കതിരൂർ എസ്.ഐ. രാജേഷ് എ. റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ ഭാരവാഹികളം അധ്യാപകരും റാലിക്ക് നേതൃത്വം നൽകി. സൈക്കിളുമായി നൂറോളം വിദ്യാർഥികൾ നാലാംമൈൽ മുതൽ ആറാം മൈൽ വരെയുള്ള റാലിയിൽ പങ്കെടുത്തു. ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥവ വ്യക്തമാക്കുന്ന ഒരു ടാബ്ളോ റാലിയുടെ മുന്നിൽ നീങ്ങീ. കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമാണം കുറച്ചും പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം കുറച്ചും പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിൻ എത്തിക്കുവാൻ സൈക്കിൾ റാലി സഹായകമായി.

സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ക്ലാസുകളിലും ചൂൽ, ഡസ്റ്റ് ബിൻ, കാട്ടം കോരി എന്നിവ നൽകി. ക്ലാസ് മുറികൾ വൃത്തിയാക്കാനുള്ള ചുമതല ഓരോ ഗ്രൂപ്പുകൾക്കും നൽകി. സ്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കൽ അതിനായി നിയോഗിക്കപ്പെട്ട സ്കൂൾ സ്റ്റാഫ് ചെയ്തുവരുന്നു. സ്കൂളിലെ എൻ സി സി, എസ് പി സി, ഗൈഡ്സ് അംഗങ്ങളും സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് സഹകരിച്ചു വരുന്നു. സ്കൂളിലെ വിവിധ ടോയ്‌ലറ്റ് ബ്ലോക്കുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകമായി പിടിഎ ഒരാളെ നിയമിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റാഫ് ഇതിൽ സഹകരിച്ചു വരുന്നു. ഉച്ചഭക്ഷണ സമയത്ത് വിവിധ ബ്ലോക്കുകളിൽ നിക്ഷപിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഓരോ ക്ലാസിൻെയും നേതൃത്വത്തിൽ ഒരു സ്ഥലത്ത് എത്തിക്കുകകയും അവ പന്നികൾക്ക് നൽകുവാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.