സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്

12:11, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28044 (സംവാദം | സംഭാവനകൾ)


തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ മദര്‍ ബര്‍ത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.

സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്
വിലാസം
ആനിക്കാട്

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-201628044



ചരിത്രം

ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. 2002-ല്‍ ഈ സ്‌കൂളില്‍ അണ്‍ എയ്‌ഡഡ്‌ +2 ലഭിച്ചു.2015-ൽ +2 എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികള്‍ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ്‌ സ്‌കൂളിന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്‌. 2003-04 അധ്യയനവര്‍ഷത്തില്‍ മെബിന്‍ മാത്യു എന്ന വിദ്യാര്‍ത്ഥി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ 16-ാം റാങ്ക്‌ കരസ്ഥമാക്കി. 2004-2005-ല്‍ ഇംഗ്ലീഷ്‌ പരിജ്ഞാനം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ്‌ മീഡിയമാക്കി. കല്ലൂര്‍ക്കാട്‌ സബ്‌ജില്ലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. കൂടാതെ ബെസ്റ്റ്‌ സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്‌. 1993 മുതല്‍ 98 വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തര്‍ദ്ദേശീയതലം വരെ എത്തി നിരവധി സ്വര്‍ണ്ണം നേടി. പരേതനായ മുന്‍ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോര്‍ഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌. കമ്പ്യൂട്ടര്‍ പഠനം വിജ്ഞാനപ്രദവും ആകര്‍ഷകവുമാക്കുവാന്‍ വേണ്ടി 15 കമ്പ്യൂട്ടറുകള്‍ ഈ സ്‌കൂളില്‍ വാങ്ങുകയും കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തില്‍ നല്‍കിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.

                     2010-2011 അധ്യയ്നവ്ര്ഷം കുട്ടികള്‍ മികച്ച നേട്ടങ്ങള്‍ കൈവറരിച്ചു.

1. ഹരിതവിദ്യാലയം റിയാലിട്ടി ഷൊയ്ക്ക് ആദ്യ സെലക്ഷന്‍ കിട്ടി. 2. Asian games winner,the old student of the school visited our school 3. 80 കുട്ടികള്‍ക്ക് SSITC training 4. 2010-2011 sslc result -100% with 7 full (A+) 5. 2010-2011 plus two result - 100% 6. Selected as the best SEED School from ernakulam District

എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച കുട്ടികള്‍ 1) മീനു ബാബു 2) ആശാ വിന്‍സന്റ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാപ് ടോപ്പുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹരിതവല്‍കൃതമായ ഒരു കാമ്പസാണ് സ്കൂളിനുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ഈ സ്കൂളില്‍ നല്ല രീതിയില്‍ സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തിക്കുന്നു.

  • RED CROSS
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 വിദ്യാരംഗം കലാ സാഹിത്യ വേദി ഈ സ്കൂളില്‍ നല്ല രീതിയില്‍  പ്രവര്‍ത്തിക്കുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ

  • എനർജി ക്ലബ്
  • ഐ.ടി. ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്

എല്ലാ ക്ലബ്ബുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

  • SUPW
  • NSS(NATIONAL SERVICE SCHEME)

ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 ഹൈസ്ക്കൂള്‍,1 യു.പി.സ്ക്കൂള്‍,1 എല്‍.പി.സ്ക്കൂള്‍, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ബ്രിജീറ്റ് മുതുപ്ലാക്കല്‍ മാനേജരായും സി.സെലിന്‍ കല്ലുങ്കല്‍ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ സി. ഷേര്ളി

മുന്‍ സാരഥികള്‍

സി.ജൂലിറ്റ്, സി.ആന്‍സി, സി.ക്‍ലെയര്‍, സി.ജോവിറ്റ, സി.ഫിലോമിന :

പ്രശസ്ട്ര്രാസയ

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കന്നപ്പിള്ളി ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. asiangames Gold medelwinnerSini jose is our old student

വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍


സെന്റ് സെബാസ്റ്റയസ് ഹൈസ്‌ക്കൂള്‍, ആനിക്കാട്‌ ആവോലി പി.ഒ