ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..

ലഹരി വിരുദ്ധ പ്രതിജ്ഞ

              കച്ചേരിപ്പറമ്പ് : കച്ചേരിപ്പറമ്പ് എ എം എൽ പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂളിൻറെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനവും നടത്തി. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ സുനിൽ എം ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എൻ കെ ഹംസ, ഹെഡ്മിസ്ട്രസ് ജാസ്മിൻ കബീർ, സ്റ്റാഫ് സെക്രട്ടറി നൗഫൽ താളിയിൽ, ടി സൈനുദ്ധീൻ , ടി കെ ഇപ്പു, മുനീർ താളിയിൽ, വിനോദ് കുമാർ.കെ എന്നിവർ പ്രസംഗിച്ചു