എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെ ക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം വിവരനിർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്
സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/23027).
ഇതിന് ചുക്കാൻ പിടിക്കുന്നത് കൈറ്റ് മാസ്റ്റർറായ ഫിൽസി ടീച്ചറും കൈറ്റ്മിസ്ട്രസായ സ്റ്റോഫി ടീച്ചറുമാണ്. അവർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. തൃശ്ശൂർ സബ്ജില്ലാ മാസ്റ്റർ ട്രൈനർ പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.45 മുതൽ 4.45വരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയും അതിൽ മികച്ച മാർക്ക് നേടിയ 38 കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട ലിറ്റിൽ കൈറ്റ് ക്ലബ് വളരെ നന്നായീ പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ :(2018)
- എൽ എഫ് സി എച്ച് ഇരിഞ്ഞാലക്കുട സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്റ്റ് യൂണിറ്റ് (No:LK/2018/23027)2018-19അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.
- ആദ്യബാച്ചിൽ 38 കുട്ടികൾ അംഗങ്ങളായിരുന്നു.
- ഗ്രാഫിക്സ്,അനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- പൂർണ്ണിമ പി പി,ആൻലിറ്റ് എന്നിവർ ക്യാമറ,ഫോട്ടോഗ്രാഫി,വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- എട്ട്കു ട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- നന്ദന എ എസ് എന്ന കുട്ടി സംസ്ഥാന തലക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
- മൈൻഡ്രോയിഡ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു.
- ആദ്യ ബാച്ചിലെ 16 അംഗങ്ങൾ ഗ്രേസ് മാർക്കിന് അർഹത നേടി.
name of the students
photos of sitc
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-21)
- 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
- 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- അക്ഷര കെ എസ് എന്ന കുട്ടി സംസ്ഥാന തലക്യാമ്പിൽ പങ്കെടുത്തു.
- സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
- ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന് ഓണത്തോടനുബന്ധിച്ച്ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
- QRകോഡ്സ്കാനിങ്,സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
- പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
Kite mistresses photos
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-2022)
- 2019-22 ബാച്ചിൽ 35കുട്ടികൾ അംഗങ്ങളായി.
- പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
- കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
- തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
- സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
- 'സത്യമേവ ജയതേ' ബോധവൽക്കരണ ക്ലാസ് 2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരിതെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ്മാസ്റ്റർ സ്റ്റോഫിടീച്ചർ നൽകുകയുണ്ടായി.
- വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019- 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. കാതറിൻ റോയ്,ജിസ്ന,ഇമ ഋഷി,നവ്യ കെ എൻ,ക്രിസ്റ്റീന എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി. 13/02/22 ന് ഉച്ചക്ക് 2 മണിക്ക്ബഹു.ഹെഡ്മിസ്ട്രസ് മേബിൾ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ്മാസ്റ്റർ സ്റ്റോഫി ടീച്ചർ സ്വാഗതവും കൈറ്റ് മിസ്ട്രസ് ബൈജി ടീച്ചർ ആശംസയുമർപ്പിച്ച വെബിനാറി ൽ ഡെപ്യൂട്ടി ലീഡർ ക്രിസ്റ്റീന നന്ദിയും പറഞ്ഞു.ഏകദേശം 60-ഓളം പേർ പങ്കെടുത്ത മീറ്റിൽ വെബിനാർ വളരെ മനോഹരമായിരുന്നു.സംശയനിവാരണവും നടത്തിയിരുന്നു.04:00 മണിയോടെ സമാപിച്ചു.
photo
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
- photo
- ക്രിസ് മരിയ ഷാജൻെറ നേതൃത്വത്തിൽ ക്ലാസ്സിലെ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുക്കുന്നു
- photo project വെബിനാറ്-ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ "ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2020-2023)
2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 55 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്
2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ജനുവരി 19-ാം തിയ്യതി ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു. 38അംഗങ്ങൾ സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ഫിൽസി ടീച്ചറുടെയും കൈറ്റ് മിസ്ട്രസ്സുമാരായ സ്റ്റോഫി ടീച്ചർ ബൈജി ടീച്ചർ എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ സ്റ്റോഫി ടീച്ചർ സ്വാഗതവും ലീഡർ ഏയ്ഞ്ചൽ റോസ് നന്ദിയും പറഞ്ഞു.കൈറ്റ് മാസ്റ്റർ ട്രൈനർ സുഭാഷ് സാറിൻെറ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് 3:30 ന് നടത്തുകയും ക്യാമ്പ് വിലയിരുത്തുകയും ചെയ്തു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
- ഇതിന് മുൻപ് തന്നെ ഡിസംബർ 23ന് അധ്യാപകർക്ക് ഏകദിന ക്യാമ്പ് പരിശീലനം നൽകുകയുണ്ടായി.ജനുവരി,ഫെബ്രുവരി ,മാർച്ച് മാസങ്ങളിൽ സ്കൂൾ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
- കൂടാതെ വ്യക്തിഗതം,ഗ്രൂപ്പ് പ്രോജക്ടുകൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കസം സ്ക്രീൻ റെക്കോഡിങ്ങിലൂടെ പരീക്ഷ മൂല്യനിർണയത്തിനായി സേവ് ചെയ്തു
- അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം എൽ എഫ് സി എച്ച് ഇരിഞ്ഞാലക്കുട സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ രാവിലെ 09:30ന് നടന്നു.നാല് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും,കൈറ്റ് മിസ്ട്രസ്സുമാരായ സ്റ്റോഫി ടീച്ചർ ബൈജി ടീച്ചർ എന്നിവർ സെമിനാറിൽ സെക്ഷനുകൾ കൈകാര്യം ചെയ്തു.പിടിഎ ഹാളിൽ വെച്ച് നടന്ന സെമിനാർ പ്രധാന അധ്യാപിയായ സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു.175 അമ്മാർ മെിനാറിൽ പങ്കെടുത്തു. പ്രാർത്ഥനാഗാനത്തിനു ശേഷം ഫിൽന സ്വാഗതം അറിയിച്ചു. ആദ്യം സെക്ഷൻ വിശദീകരിച്ചത് ഗീതിക ബിജുവാണ് . സാങ്കേതിക വിദ്യയുടെ വളർച്ചയെക്കുറിച്ചും അത് നിത്യജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ എന്നതായിരുന്നു വിഷയം.ഫസ്ന നയിച്ച ക്ലാസ്സിൽ രഹസ്യകോഡുകളുടെ പ്രാധാന്യവും ഗൂഗിൾ ഉപയാഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യവും കുട്ടികളുടെ ഫോൺ ഉപയാഗത്തിന് എങ്ങനെ നിയന്ത്രണം കൈവരിക്കാം എന്നതിനെക്കുറിച്ചും അറിവ് നൽകി .സെക്ഷൻ മൂന്നിൽ സാൽമിഗ വ്യാജവാർത്തകൾ എന്താണെന്നും എങ്ങനെ എല്ലാം വ്യാജവാർത്തൾക്കെതിരെ പ്രതിരിക്കാമെന്നും ആണ് ചർച്ച ചെയ്തത് .നാലാത്തെ സെക്ഷൻ നേതൃത്വം വഹിച്ചത് ഏയ്ഞ്ചൽ റോസ്ആണ് ഇന്ന് നേരിടുന്ന ചതിക്കുഴികളെ കുറിച്ചാണ് സംസാരിച്ചത് നന്ദി പറഞ്ഞ് ഒരു മണിയാടെ സെമിനാർ അവസാനിപ്പിച്ചു.ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.നന്ദി പറഞ്ഞ് ഒരു മണിയാടെ സെമിനാർ അവസാനിപ്പിച്ചു.
- 2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന എനിഗ്മാറ്റിക് ഹൊറൈസൺ എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
- മെയ് 23,24 ദിവസങ്ങളിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ എട്ട് കുട്ടികൾ പങ്കെടുത്തു.
- ലക്ഷ്മി മേനോൻ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
- ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. 4 പേരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു.
- ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. 4 പേരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2021-2024)
പുതിയ ബാച്ചിലേക്ക് 84 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു.2021-24 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി മാർച്ച് 19 ന് 55 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.45 മുതൽ 4.45വരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു.
ജനറൽ ലീഡറായി അനോറ ബിനോജിനെയും അസിസ്റ്റൻറായി ഹെസ്റ്റിയ ഷാജുവിനെയും തിരഞ്ഞെടുത്തു
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2022-2025)
പുതിയ ബാച്ചിലേക്ക് 60 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും ചെയ്തു.2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ജനുവരി 19-ാം തിയ്യതി ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു. 40അംഗങ്ങൾ സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി സ്റ്റോഫി ടീച്ചറുടെയും കൈറ്റ് മിസ്ട്രസ്സുായ സ്വീറ്റ് ടീച്ചർ എൽ ബി എസ് എം അവിട്ടത്തൂർ എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.കൈറ്റ്മാസ്റ്റരായ ബൈജി ടീച്ചർ കൈറ്റ് മിസ്ട്രസ് സിസിറ്റർ ആൻലിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ ബുധനാഴ്ചകളി. ഭംഗിയായി നടക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2018ഡിജിറ്റൽ പൂക്കളം